Posts

നീർദളം

Image
                                നീർദളം ആകാശവും അന്ന് പെയ്തു തോരാതെ നിന്നു.. "മഴയെ സ്നേഹിച്ചവന്റെ മരണത്തിനു മഴയ്ക്ക് വരാതിരിക്കാനാവില്ലല്ലോ " എന്ന അയ്യപ്പൻ വരികൾ പോലെ അവളും കവിതകളെപ്പോലെ മഴയേയും സ്നേഹിച്ചിരുന്നു.. ആ സ്നേഹമാകാം തോരാതെ മഴ തിരികെ നൽകുന്നത്.. കേട്ടറിഞ്ഞു വന്നവർക്ക് കാഴ്ച ഒരുക്കാനായി അവൾ എന്നത്തേയും പോലെ സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരുന്നു. പതിവിന് വിപരീതമായി നിറങ്ങളില്ലാത്ത വസ്ത്രം അവൾക്ക് ഇതുവരെ കാണാത്ത മറ്റൊരു ഭംഗി നൽകുന്നതായി തോന്നി. മുറ്റം ആകെ അലംകോലമായി കിടക്കുന്നു.. താരക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം എന്താണെന്ന് ചോദിച്ചാൽ ഇതു തന്നെയാണ്.. ഈ അലംകോല രീതി. അവളെന്നും നിരഞ്ജനോട് വഴക്കിട്ടിട്ടുള്ളതും നിരഞ്ജന്റെ ഈ സ്വഭാവം കൊണ്ടാണ്. ' താരെ.. ഞാൻ കുറ്റക്കാരനല്ലാട്ടോ..' എന്ന് നിരഞ്ജന്റെ കണ്ണുകൾ താരയോട് പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട ഒരു പെണ്ണിനെ പോലെയുണ്ട് നീർദളത്തിന്റെ അവസ്ഥ. നീർദളം എന്ന് വീടിനു പേരുനൽകണം എന്നതും താരയുടെ വാശിയായിരുന്നു.. അറിയുന്നവരും അറിയാത്തവരുമായി നിറയെ ആളുകൾ അവിടേക്ക് ...

ഛായ

Image
                              ഛായ                            സുബിൻ വെള്ളിമൺ രാത്രിയുടെ കറുപ്പ്കൂടി വന്നു... ആ ഇരുട്ടിൽ എന്തെല്ലാം നടക്കുന്നുണ്ടാകാം.. ലോകത്തിന്റെ ഒരുപുറത്ത് ആളുകൾ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ സുഖമായി ഉറങ്ങുന്നു... മറുപുറത്തോ..!! മനുഷ്യൻ അവന്റെ സാമ്രാജ്യം കെട്ടിപടുക്കാൻ കണ്ണുകൾ തുറന്നു പ്രവർത്തിക്കുന്നു... അപ്പോഴും ഒന്നുണ്ട്.. ഈ ഇരുട്ടിലും രോമമൂലങ്ങളിൽ തൊലിയുടെ മർമ്മങ്ങളെ സ്പർശിക്കുന്ന തണുത്ത കാറ്റിലും... സർവ്വം ശാന്തം എന്ന് കരുതുന്ന ഈ കറുപ്പിലും... ആ കറുത്ത കൂറയ്ക്കു പിന്നിൽ ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നുണ്ടാകാം... അവിടെ ആ വെളുത്ത പകലിലും കറുപ്പണിഞ്ഞു ആരൊക്കെയോ ഉറങ്ങുന്നുണ്ടാകാം... അത്തരത്തിൽ ഈ ശാന്തമായ രാത്രിയിൽ അശാന്തനായി അയാൾ കിടക്കുകയാണ്.. തന്റെ കൺപോളകളിന്മേൽ അയാൾക്കുള്ള സ്വാധീനം ഇല്ലാതായിരിക്കുന്നു.. താൻ ഉറങ്ങാൻ ശ്രമിക്കുമ്പോഴും അവ അതിന് വഴങ്ങുന്നില്ല.. ധിക്കാരത്തോടെ ഇടയ്ക്കിടയ്ക്ക് അവ പൊട്ടിത്തെറിക്കുന്നു. ...

കല്ലറ

Image
                            കല്ലറ                                  വെള്ളിമൺ സുബിൻ  താഴ്‌വാരകളിൽ ആ ദിവസത്തേയ്ക്കായി കാത്തുകിടക്കുന്ന കുറെയേറെ മനുഷ്യരുണ്ട്...... സ്വപ്‌നങ്ങൾ മണ്ണിൽ മരവിച്ച, ആഗ്രഹങ്ങൾ ആകാശത്തിന് വിട്ടുകൊടുത്ത കുറെയേറെ മനുഷ്യർ. അവർ മേഘത്തിന്റെ പട്ടുപുതപ്പ് മണ്ണിൽ ചൂടി കിടക്കുകയാണ്.... ശാന്തരായി അശാന്തരുടെ സങ്കടങ്ങൾ കേട്ട്.... അവർ സമ്മാനിക്കുന്ന പനീർപൂവുകളുടെ സുഗന്ധം പേറി.... അതെ, അശാന്തിയുടെ താഴ്‌വാരം എന്നൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാൽ ഇവിടം ശാന്തമാണ്... കാരണം ഇവിടം ശ്മാശാനം ആണ്. ശവങ്ങളുടെ പറുദീസ.......... (പത്രം ആഫിസ് ) അച്ചടിയന്ത്രം എപ്പോഴും മുരണ്ട് കൊണ്ടിരിക്കുന്നു..... അസത്യങ്ങളുടെ കൂമ്പാരവും പേറി അത് എത്രനാളായി ഇങ്ങനെ ഓടുന്നു.... കുമ്പസാരിക്കാൻ കൂട്ടാക്കുന്നില്ലല്ലോ ഈ സത്യവാദികൾ.. പീഡനങ്ങളും, പാർട്ടി പ്ലീനനങ്ങളും-പിളർപ്പുകളും ഒക്കെയല്ലേ സ്ഥിരം പടച്ചുവിടുന്നത്.... എന്നാൽ അന്നേ ദിവസം പത്രത്തിന്റെ ചീഫ...

"ആ... രാത്രി "

Image
------------- വെള്ളിമൺ സുബിൻ ---------- ഒടിയന്റെ ഒടിവിദ്യയിലെന്നതുപോലെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ പൊതിഞ്ഞുകെട്ടി കരിമ്പടം പുതച്ച ആകാശം...... പെയ്തൊഴിഞ്ഞ സന്തോഷത്തിൽ മേഘങ്ങൾ നിറഞ്ഞു നിന്നു. മണ്ണിനും കുളിര്.. വിണ്ണിനും കുളിര്.... മനസ്സിനും കുളിര്.....  മരുഭൂമിയിലേക്ക് വന്ന മഴപോലെ 'ആ രാത്രി' മഴ ആനന്ദം നൽകി... എന്തെന്നില്ലാത്ത അനുഭൂതി...  തവളകൾ മഴവെള്ളപ്പാച്ചിൽ കണ്ട് രസിക്കുന്നു..  വീടിന്റെ വരാന്തയിലെ വെളിച്ചത്തിനു താഴെ വലിയ കൂട്ടക്കൊല നടന്നിരിക്കുന്നു. (ആത്മഹത്യയെന്നും പറയാം..!) പത്തമ്പത് ഈയലുകളുടെ മൃതശരീരം.....! ഓടിന്റെ അറ്റങ്ങളിൽ നിന്നും തറയിലേക്ക് വെള്ളത്തുള്ളികൾ ഇപ്പോഴും വഴുതിവീഴുന്നുണ്ട്.  ചീവീടുകൾ നിശബ്ദമായി എന്ന് തോന്നിയിരുന്നു. വെറും തോന്നൽ മാത്രമായിരുന്നു അത്. മഴയുടെ രുദ്രമായ താളത്തിൽ ചീവീടിന്റെ പാട്ട് മുങ്ങിപോയതാണ്... ഇന്നത്തെ സംഗീതം എന്നത് പോലെ......! തോന്നലുകളാണ്... മനുഷ്യന്റെ ഇത്തരം തോന്നലുകളാണല്ലോ പലതിലേക്കും അവനെ കൊണ്ടെത്തിക്കുന്നത്. തോന്നലുകളും ധാരണകളും ഒന്നും ഇല്ലെങ്കിൽ പിന്നെന്തു മനുഷ്യൻ..! പുറത്തെ പെയ്തൊഴിഞ്ഞ ആകാശത്തിന്റെ അനുഭൂതിക്ക് സമാനമാ...

🍋 ജാതിക്ക 🍋

Image
                        ജാതിക്ക  ------------------------------------------- വളരെ സാവധാനത്തിലാണ് അച്ഛന്റെ നടപ്പ്.. രണ്ടു കൈയ്യും സൈക്കിളിന്റെ ഹാന്റിലിൽ തന്നെയുണ്ട്. ഹാന്റിലിന്റെ രണ്ടു വശത്തും സാധനങ്ങൾ നിറച്ച കവറുകൾ നടത്തത്തിന്റെ താളത്തിനൊത്തു ആടുന്നുണ്ട്. ക്യാരിയറിൽ അതിനേക്കാൾ വലിയ ഭാരമാണുള്ളത്. അത് ഞാനാണ്. ഞാൻ കാണുന്ന ഈ കാഴ്ച എനിക്കെപ്പോഴും കൗതുകത്തോടെയേ കാണാൻ കഴിയു.. ആഴ്ചയിൽ ഒരിക്കൽ ഇതുപോലെ ഇങ്ങനെ ഈ വഴിയിലൂടെ പോകുന്നതാ.. പക്ഷെ ഓരോ പോക്കിലും കാഴ്ചകൾക്ക് നേരിയതോതിലെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.  " പോർക്കര ചന്ത " അങ്ങനെയാണ്.. ! വൈവിദ്ധ്യങ്ങളും വിശ്വാസങ്ങളും ചേരുന്ന ഇടം. അങ്ങാടിമരുന്നുകൾ, മൺപാത്രങ്ങൾ, പലഹാരങ്ങൾ, പൊരിപ്പുകൾ, പുസ്തകങ്ങൾ, മീൻ, മാംസം എന്നുവേണ്ട എല്ലാമുണ്ട്.... ഈ പോർക്കര ചന്തയിൽ.  പണ്ടുകാലത്തു അതായത് പണ്ടു പണ്ടേ.... പണ്ട്.. നല്ല കളരി അഭ്യസിച്ചിരുന്ന കൂട്ടര് വന്ന് കസർത്തു കാണിക്കുമായിരുന്നു ഇവിടെ. അതാണ് ഇവിടുത്തെ ഉത്സവം. ഏഴു ദിവസത്തെ പൊടിപാറിക്കലാണ്.. ഈ ഏഴു ദിവസവും രാത്രിയെന്നോ പകലെന്ന...