ഛായ
ഛായ സുബിൻ വെള്ളിമൺ രാത്രിയുടെ കറുപ്പ്കൂടി വന്നു... ആ ഇരുട്ടിൽ എന്തെല്ലാം നടക്കുന്നുണ്ടാകാം.. ലോകത്തിന്റെ ഒരുപുറത്ത് ആളുകൾ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ സുഖമായി ഉറങ്ങുന്നു... മറുപുറത്തോ..!! മനുഷ്യൻ അവന്റെ സാമ്രാജ്യം കെട്ടിപടുക്കാൻ കണ്ണുകൾ തുറന്നു പ്രവർത്തിക്കുന്നു... അപ്പോഴും ഒന്നുണ്ട്.. ഈ ഇരുട്ടിലും രോമമൂലങ്ങളിൽ തൊലിയുടെ മർമ്മങ്ങളെ സ്പർശിക്കുന്ന തണുത്ത കാറ്റിലും... സർവ്വം ശാന്തം എന്ന് കരുതുന്ന ഈ കറുപ്പിലും... ആ കറുത്ത കൂറയ്ക്കു പിന്നിൽ ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നുണ്ടാകാം... അവിടെ ആ വെളുത്ത പകലിലും കറുപ്പണിഞ്ഞു ആരൊക്കെയോ ഉറങ്ങുന്നുണ്ടാകാം... അത്തരത്തിൽ ഈ ശാന്തമായ രാത്രിയിൽ അശാന്തനായി അയാൾ കിടക്കുകയാണ്.. തന്റെ കൺപോളകളിന്മേൽ അയാൾക്കുള്ള സ്വാധീനം ഇല്ലാതായിരിക്കുന്നു.. താൻ ഉറങ്ങാൻ ശ്രമിക്കുമ്പോഴും അവ അതിന് വഴങ്ങുന്നില്ല.. ധിക്കാരത്തോടെ ഇടയ്ക്കിടയ്ക്ക് അവ പൊട്ടിത്തെറിക്കുന്നു. ...