യാത്ര. the untold STORY
A untold story. Short story Written by: vellimonsubin യാത്ര രചന :- വെള്ളിമൺസുബിൻ പുറത്തു നല്ല മഴയുണ്ട്.... മഴത്തുള്ളികൾ തകര മേൽക്കൂരമേൽ വീഴുന്നതിന്റെ ശബ്ദവും അവിടെ നിന്നും തുള്ളിക്കൊരുകുടമെന്നപോൽ തറയിലേക്കുള്ള വെള്ളത്തിന്റെ വീഴ്ചയും ഓരോന്നിനും ഓരോ താളമാണ് ഓരോ ശ്രുതിയാണ്.. പക്ഷെ അതുമനസ്സിലാക്കാൻ പലപ്പോഴും കഴിയാറില്ല... പീടികത്തിണ്ണയിൽ മഞ്ഞവെളിച്ചത്തിന്റെ ചുവട്ടിലായ് നിൽക്കുമ്പോഴും കൂട്ടിനു പലരുമുണ്ട്. വിള്ളലുവീണ ഭിത്തിയുടെ ഒരു ഭാഗത്തു ഭാര്യയുമൊത്തു മഴ ആസ്വദിക്കുന്ന ചെമ്പൻപല്ലിയും, മനോഹരമായ കെണിയൊര...