പനിനീർമലർ
പനിനീർ മലർ....
പരിണയം ചെയ്യാൻ കഴിയാതെ പോയൊരാ.....
പരിഭവം പറയും പനിനീർമലരേ..
പറയാതെ പോയവൻ നിൻ
പ്രണയ ദേവൻ., നാളെ
പതിവുപോലവനിയിൽ വന്നിടും.
പ്രണയ സല്ലാപങ്ങൾ ഓതുവാനായ് നിൻ
മുഖമൊന്നു മെല്ലെ ഉയർത്തിടും..
പരിമണം തൂകി നീ പുഞ്ചിരിക്കും അവൻ -പതിവുപോൽ നിന്നെ ചുമ്പനിക്കും....
പ്രണയമാം മധുരമാം പാട്ടുമൂളും,
അപ്പോൾ നിൻ തല അവനുടെ മാറിലായി ചാഞ്ഞുവീഴും.
പിന്നെ -പതിവായി പറയുന്ന പല്ലവികൾ എത്ര വിരസവും കൂടാതെ കേട്ടുനിൽക്കും.
മധുരമാം സ്വപ്നവേളതന്നിൽ നീ
നിന്നെ മറന്നങ്ങു നിന്നിടുംബോൾ
മെല്ലെ നിൻ കവിളിലായി ചുണ്ടു ചേർക്കും.. അവൻ., ചുംബനത്താൽ നിന്നെ സ്വന്തമാക്കും..
ആർദ്രമാം ശിലയായി നിന്നിടുമ്പോൾ.... അവൻ
ശില്പിയായ് നിൻ മുന്നിൽ മാറിടുന്നു..
കൈയാകും ഉളിയാലെ തീർത്തിടുന്നു വെണ്ണ തോൽക്കുമാം
വെൺമയാം നാരീ ശിൽപ്പം.
ഓരോ ദളങ്ങൾ വിടർത്തിടുമ്പോൾ നീ.. ആലിഗനത്താൽ പുണർന്നിടുമ്പോൾ.....
"ഓരോ സ്വകാര്യം പറഞ്ഞുകൊണ്ടിന്നവൻ നിൻ
സ്വന്തം സ്വകാര്യം കവർന്നിടുന്നു...
നിൻ ഉദരത്തിൽ അഗ്നി പടർന്നിടുന്നു....
പ്രണയതീവ്രമാം അഗ്നി ജ്വലിച്ചിടുന്നു....
പതിയെകരംമുക്തം ആക്കിടുമ്പോൾ അവൻ വെറുതെ നിൻ മുന്നിൽ ചിരിച്ചിടുന്നു... "
പടിഞ്ഞാറൻ ദിക്കിലായ് പോയിടുമ്പോൾ...... നീ
പതിവുപോൽ വാടി തളർന്നിടുന്നു.
പാരിലായ് പതിയെ പതിച്ചിടുമ്പോൾ കാണാം രുധിരം പൊടിഞ്ഞിടുന്നു..
തിങ്കൾ തലോടാനായ് വന്നിടുമ്പോൾ നീ നിന്നെ ത്യജിച്ചങ്ങുറക്കമാകും
"പരിണയം കഴിയാതെ പതിവൃതം
പോയൊരാ പതിതയായ് നീ മണ്ണിൽ
മാഞ്ഞുപോകും......... "അറിയണം
അപ്പൊഴും നിൻ പ്രണയദേവൻ വന്നിടും ഭുവനത്തെ ധന്യമാക്കാൻ
പ്രണയം ചൊരിഞ്ഞവൻ കണ്ണുചിമ്മും -അപ്പോൾ...
പനിനീർമലർകളും പുഞ്ചിരിക്കും
അറിയുന്നില്ലവർ നിൻ ഗതിയെന്നവർക്കും....
അറിയേണ്ടതനിവാര്യമാം മലർകളെ......................
✒️ വെള്ളിമൺസുബിൻ
ഇനിയും തുടരട്ടെ .
ReplyDeleteപുതിയ ലേഖനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.
നിങ്ങളുടെ support
Deleteഎന്റെ കരുത്ത് ❤️❤️
ജീവൻ തുടിക്കുന്ന ഈ കവിതകൾ മനോഹരം തന്നെ. ...
ReplyDelete