Posts

Showing posts from May, 2021

കല്ലറ

Image
                            കല്ലറ                                  വെള്ളിമൺ സുബിൻ  താഴ്‌വാരകളിൽ ആ ദിവസത്തേയ്ക്കായി കാത്തുകിടക്കുന്ന കുറെയേറെ മനുഷ്യരുണ്ട്...... സ്വപ്‌നങ്ങൾ മണ്ണിൽ മരവിച്ച, ആഗ്രഹങ്ങൾ ആകാശത്തിന് വിട്ടുകൊടുത്ത കുറെയേറെ മനുഷ്യർ. അവർ മേഘത്തിന്റെ പട്ടുപുതപ്പ് മണ്ണിൽ ചൂടി കിടക്കുകയാണ്.... ശാന്തരായി അശാന്തരുടെ സങ്കടങ്ങൾ കേട്ട്.... അവർ സമ്മാനിക്കുന്ന പനീർപൂവുകളുടെ സുഗന്ധം പേറി.... അതെ, അശാന്തിയുടെ താഴ്‌വാരം എന്നൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാൽ ഇവിടം ശാന്തമാണ്... കാരണം ഇവിടം ശ്മാശാനം ആണ്. ശവങ്ങളുടെ പറുദീസ.......... (പത്രം ആഫിസ് ) അച്ചടിയന്ത്രം എപ്പോഴും മുരണ്ട് കൊണ്ടിരിക്കുന്നു..... അസത്യങ്ങളുടെ കൂമ്പാരവും പേറി അത് എത്രനാളായി ഇങ്ങനെ ഓടുന്നു.... കുമ്പസാരിക്കാൻ കൂട്ടാക്കുന്നില്ലല്ലോ ഈ സത്യവാദികൾ.. പീഡനങ്ങളും, പാർട്ടി പ്ലീനനങ്ങളും-പിളർപ്പുകളും ഒക്കെയല്ലേ സ്ഥിരം പടച്ചുവിടുന്നത്.... എന്നാൽ അന്നേ ദിവസം പത്രത്തിന്റെ ചീഫ...