നീർദളം
നീർദളം ആകാശവും അന്ന് പെയ്തു തോരാതെ നിന്നു.. "മഴയെ സ്നേഹിച്ചവന്റെ മരണത്തിനു മഴയ്ക്ക് വരാതിരിക്കാനാവില്ലല്ലോ " എന്ന അയ്യപ്പൻ വരികൾ പോലെ അവളും കവിതകളെപ്പോലെ മഴയേയും സ്നേഹിച്ചിരുന്നു.. ആ സ്നേഹമാകാം തോരാതെ മഴ തിരികെ നൽകുന്നത്.. കേട്ടറിഞ്ഞു വന്നവർക്ക് കാഴ്ച ഒരുക്കാനായി അവൾ എന്നത്തേയും പോലെ സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരുന്നു. പതിവിന് വിപരീതമായി നിറങ്ങളില്ലാത്ത വസ്ത്രം അവൾക്ക് ഇതുവരെ കാണാത്ത മറ്റൊരു ഭംഗി നൽകുന്നതായി തോന്നി. മുറ്റം ആകെ അലംകോലമായി കിടക്കുന്നു.. താരക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം എന്താണെന്ന് ചോദിച്ചാൽ ഇതു തന്നെയാണ്.. ഈ അലംകോല രീതി. അവളെന്നും നിരഞ്ജനോട് വഴക്കിട്ടിട്ടുള്ളതും നിരഞ്ജന്റെ ഈ സ്വഭാവം കൊണ്ടാണ്. ' താരെ.. ഞാൻ കുറ്റക്കാരനല്ലാട്ടോ..' എന്ന് നിരഞ്ജന്റെ കണ്ണുകൾ താരയോട് പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട ഒരു പെണ്ണിനെ പോലെയുണ്ട് നീർദളത്തിന്റെ അവസ്ഥ. നീർദളം എന്ന് വീടിനു പേരുനൽകണം എന്നതും താരയുടെ വാശിയായിരുന്നു.. അറിയുന്നവരും അറിയാത്തവരുമായി നിറയെ ആളുകൾ അവിടേക്ക് ...