മനുഷ്യൻ

                   മനുഷ്യൻ 

"മനുഷ്യത്വം വിറ്റു ഞാനൊരു 
മാസ്ക് വാങ്ങിച്ചു.. അതിൽ, 
പുറം മോഡിക്കായി നല്ലൊരു 
ചിരിയും തുന്നിച്ചു...                     കരുണയെ കടംകൊടുത്തു.. 
കൂളിംഗ് ഗ്ലാസ്സ് വാങ്ങിച്ചു., 
അത് കണ്ണിലുള്ളൊരു കാമത്തെ, 
മറയ്ക്കുവാൻ വച്ചു......... 
പ്രണയം പണയം വച്ചു 
പ്രതികാരം വാങ്ങിച്ചു.. 
ദയയെ നിർദ്ദയയ്ക്കു വേണ്ടി 
കെട്ടുകെട്ടിച്ചു........... 
വാത്സല്യമെന്നത് വീട്ടിൽ വച്ചു, 
വൈര്യത്തെ കൊണ്ടാടി. 
വീഥിയിൽ കിടക്കും തെണ്ടിയെ 
കാണാതെ നേരെ പോയി... 
കരളലിഞ്ഞു പോകാതിരിക്കാൻ, 
മദ്യം പട്ടയം വാങ്ങി...... 
മനസാക്ഷിയെന്നത് മൗനരാഗം 
മൂളുവാൻ പോയി.... 
പണിപ്പെട്ടു ഞാനും 
ഇങ്ങനിന്നൊരു.. 
മനുഷ്യനായ് മാറീ...... 
ഇന്നിൻ മനുഷ്യനായ് മാറീ..... "
               :-  വെള്ളിമൺസുബിൻ   ✒️


Comments

  1. Suprrr monae 👍👍👏👏👏💖💖💖

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. ഇനിയും എഴുതുക

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. നന്നായിട്ടുണ്ട്. തുടർന്നും ഇതുപോലെ മനോഹരമായി എഴുതുക

    ReplyDelete
  6. വീണ്ടും കവിതകൾ ഇവിടെ ചേർക്കൂ...

    ReplyDelete
  7. മനുഷ്യൻ എന്നതിന്റെ അർത്ഥം എന്തെന്ന് മനസ്സിലാകാൻ പറ്റാത്ത് മനുഷ്യനായി മാറികാഴിഞ്ഞിരിക്കുന്നു നമ്മൾ. നന്നായിട്ടുണ്ട്

    ReplyDelete
  8. തലകെട്ട് നന്നായിട്ടുണ്ട് ഇനിയും നല്ല കവിതകൾ പോസ്റ്റ്‌ ചെയ്യുക

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതൂ

    ReplyDelete
  10. Ith viral aakatte ennu prardhikkunnu👌👌🙏🙏

    ReplyDelete

Post a Comment

Popular posts from this blog

കല്ലറ

യാത്ര. the untold STORY

മോർച്ചറി