മോർച്ചറി
മോർച്ചറി
രചന : വെള്ളിമൺ സുബിൻ
നിശബ്ദം, നിശബ്ദതയുടെ ശബ്ദവിന്യാസം കാതുകളെ കുത്തിനോവിക്കുന്നു. ശബ്ദങ്ങൾ നിലയ്ക്കുന്നില്ല എന്നത് വാസ്തവമാണ്. എത്ര നിശബ്ദതയിലും എവിടെയൊക്കെയോ ആരൊക്കെയോ ശബ്ദിക്കുന്നു.
എന്റെ വരവ് കണ്ട് ചിലർ തലപൊക്കി നോക്കി. മറ്റുചിലർ എന്തൊക്കെയോ പരസ്പരം പിറുപിറുക്കുന്നു. എന്റെ കാര്യങ്ങളാകാം !.അപ്പോഴും ചിലർ ചിന്തകളിലാണ് അവരുടേതായ ലോകത്ത്. പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് ഞാനും കടന്നുചെന്നിരിക്കുന്നു., അപരിചിതനായി.
അല്ലെങ്കിലും പരിചയങ്ങൾ പിന്നീടുണ്ടാകുന്നവയാണല്ലോ. അപരിചിതമായ ലോകത്തേക്കാണല്ലോ നമ്മളെല്ലാവരും കടന്നുവരുന്നത്. പിന്നീട് പരിചയമാകുന്നു, പരിചിതർ ഉണ്ടാകുന്നു.
എന്നെ പരിചയപ്പെടാനായി കുറച്ചുപേർ താല്പര്യത്തോടെ വന്നു.
"എന്താ പേര്? "
ആദ്യത്തെ ചോദ്യം. ഈ ചോദ്യം ഈ ജീവിതത്തിൽ ഞാൻ എത്ര തവണ കേട്ടിട്ടുണ്ടാകും? !
അറിയില്ല, അതിനെണ്ണമില്ല. പക്ഷെ ഒന്നുറപ്പാണ് ഈ ചോദ്യം ഞാൻ ഇന്നേവരെ ആരോടും ചോദിച്ചിട്ടില്ല. കാരണം സ്വന്തമായൊരു പേരില്ലാത്ത ഞാൻ എന്തിനു മറ്റുള്ളവരുടെ പേരുചോദിക്കണം. അല്ലെങ്കിൽ തന്നെ പേരിനെന്താണ് പ്രാധാന്യം. രാമൻ എന്നാണെങ്കിൽ ഹിന്ദു ഗീവർഗീസാണെങ്കിൽ ക്രിസ്ത്യാനി മുഹമ്മദാണെൽ ഇസ്ലാം ഇതറിയാനല്ലേ ഈ പേര്. അങ്ങനെ നോക്കുമ്പോൾ ജയിൽ ഒരു മതേതര സ്ഥലമാണെന്നു പറയാം. അവിടെ നമ്പറാണല്ലോ !
പെട്ടന്നു തന്നെ ഞാനത് മനസിലാക്കി, എന്റെ ശരീരത്തിൽ തണുപ്പ് നിറയുന്നു. വല്ലാത്ത തണുപ്പ്. തെരുവിലെ പകലിൽ ഞാൻ അറിഞ്ഞ ചൂട് മറ്റാരും അറിഞ്ഞിട്ടില്ല. രാത്രിയിലെ തണുപ്പിൽ പിഞ്ചിയചണച്ചാക്കുൾ മൂടിയുള്ളകിടത്തകളിൽ ഞാൻ അറിഞ്ഞതിനേക്കാൾ ഏറെ തണുപ്പ് ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നു. ഈ തണുപ്പ് അസഹനീയമായി തോന്നാൻതുടങ്ങി. ഞാൻ ഓർത്തു.
ഇന്നലെ ഈ സമയം ഒരു പൊതിക്കുവേണ്ടിയുള്ള അടിയിടലായിരുന്നു. അടിയിട്ടു നേടിയപ്പോൾ കിട്ടിയത് കുട്ടിയുടെ മലംപൊതിഞ്ഞ ഏതോ ഒരു പഞ്ഞികെട്ടു. പിന്നെ കഴിക്കാതിരിക്കാൻ പറ്റുമോ...?
ഒടുവിൽ പകലെപ്പോഴോ കണ്ടത് ഓർത്തു. ഒരു വലിയ ഹോട്ടലിന്റെ ഉള്ളിൽ ചില്ലുചുമരിലൂടെ കണ്ടതാണ്, ഒരു മാന്യൻ ഇതുപോലെ എന്തോ വലിയ ഒരെണ്ണം തിന്നുന്നു. അത് കഴിക്കാനായി അയാൾ വായ് പിളർത്തി അതിന് ഈ ലോകത്തെമുഴുവൻ വിഴുങ്ങാനുള്ള വലുപ്പമുണ്ടായിരുന്നു.
അങ്ങനെ അയാൾ ചെയ്തതുപോലെ അങ്ങ് വായ് പിളർത്തി ഞാനും ആ വലിയ പഞ്ഞികെട്ടു അകത്താക്കി. ആ ആഹാരത്തിൽ നിന്ന് വല്ലാത്ത ഒരു ഗന്ധം മൂക്കിലേക്ക് തുളച്ചുകേറാൻ ശ്രമിച്ചു പക്ഷെ നടന്നില്ല. കാരണം അത്തരം നിരവധി ഗന്ധങ്ങൾക്കു നടുവിലാണ് ഞാൻ നിൽക്കുന്നത്.
എന്റെ ഓർമകളുടെ ഓളത്തെ തടഞ്ഞിട്ടെന്നോണം വീണ്ടും ആ ചോദ്യം ഉയർന്നു
"പേരുപറഞ്ഞില്ലല്ലോ, എന്താ പേര്........????
***************
"അനാഥൻ "
പലപ്പോഴായി പലർ എനിക്കു നൽകിയ പേര്. 'അനാഥൻ 'ഒടുവിൽ ഞാൻ അതെന്റെ പേരാക്കി.
അല്ലെങ്കിൽ തന്നെ നമ്മളിലാരാണ് അനാഥരല്ലാത്തത്? സ്വന്തക്കാരില്ലാത്തവൻ 'അനാഥൻ '. നമുക്കെന്താണ് സ്വന്തമായുള്ളത്.......?
ആരോ ദാനമായി തരുന്ന ജീവിതം. ആരോ ഇടുന്ന ഒരു പേര്. നാം എപ്പോഴും എടുക്കുന്ന ശ്വാസം പോലും ഈ പ്രകൃതി നൽകുന്ന ദാനം. ഈ ശരീരം പോലും അഴുകിയോ, ചാരമായോ മണ്ണിനു വളമായി ചേരുന്നു. അങ്ങനെ നോക്കുമ്പോൾ ആരാണ് അനാഥരല്ലാത്തത്.
'അനാഥനോ..? 'നിരവതി മരിച്ചു മരവിച്ച തൊണ്ടയിൽ നിന്നും ശബ്ദം ഉയർന്നു.
"അനാഥൻ., നല്ലപേര് ".
കൂട്ടത്തിലെ കിളിനാദം ഞാൻ ശ്രദ്ധിച്ചു. ചിരിച്ചു കൊണ്ട് നിൽക്കുന്ന പെൺകുട്ടി. അവളുടെ വെളുത്ത ചുരിദാറിന്റെ ടോപ്പിൽ ചുവന്ന രുധിരപൂവിതളുകൾ പറ്റിയിരിക്കുന്നു. അവളുടെ നനവാർന്ന കണ്ണുകളും വിളർത്ത ചുണ്ടുകളും എന്നെ പെട്ടന്നവളിലേക്കു ആകർഷിച്ചു. തെരുവിന്റെ വീഥികളിൽ ചായം തേച്ചചുണ്ടുകളും വെള്ളപൂശിയമുഖങ്ങളുമാണ് ഞാൻ കണ്ടിട്ടുള്ളത്. ആ 'പ്രേതമുഖങ്ങളിൽ' നിന്ന് ഇവൾ എത്രയോ സുന്ദരിയാണ്... !
ചിരിച്ച മുഖം ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോഴാണ് കണ്ടത് മുന്നിലെ ഒരു പല്ല് കാണാനില്ല. 'എവിടെ പോയി..? ' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല.
'എങ്ങനെയാ വന്നത്..? '
ഒരു കാരണവരാണ് ചോദിച്ചത്.
'രണ്ട് പേർ കൊണ്ട് വന്നതാ.. കാക്കിയിട്ട രണ്ടുപേർ... '
'ശ്ശോ... അത് ഞങ്ങൾ കണ്ടല്ലോ. അവർ ഇവിടെ കൊണ്ടുവന്നതല്ലേ..ഞങ്ങളെയും അവരൊക്കെ തന്നാ കൊണ്ടുവന്നത്, ഞാൻ ചോദിച്ചത് അവർ കൊണ്ട് വരാൻ കാരണം ഉണ്ടായതെങ്ങനെയെന്നാ..?
ഇത്രയും പറഞ്ഞപ്പോഴേക്കും കാരണവരുടെ 'എഞ്ചിൻ വിറയലുകൊണ്ട് വലിക്കാൻ തുടങ്ങി..
വടിയാവുമോ..? !
വടിയായ ആളിനി എന്തോന്ന് വടിയാവാൻ.. !
ഞാൻ ആലോചിക്കുന്നത് കണ്ട് ആ പെൺകുട്ടി എന്നോട് ചോദിച്ചു....
****************
"അല്ല എവിടുന്നാ വരുന്നത്..? "
"എവിടുന്നു വരാൻ "
"അല്ല വീട്...... "
'തെരുവ്.. '
"തെരുവിന്റെ വീഥിയിൽ തലചായ്ച്ചു.
തെരുവിലെ കൂട്ടരുമായി കൂട്ടുകൂടി... രാത്രിയിൽ വയറിന്റെ സംഗീതം കേട്ടുറങ്ങി.. "
ഇത്രയും പറഞ്ഞപ്പോഴേക്കും തൊണ്ടയിൽ ആരോപിടിക്കുന്നത് പോലെ ശബ്ദം മുറിഞ്ഞു..
ഈ മഞ്ഞുലോകത്തിൽ സംസാരിക്കാൻ പ്രയാസമാണെന്നുതോന്നുന്നു. അപ്പോഴാണ് ഞാൻ അറിഞ്ഞത് അവളുടെ തല എന്റെ തോളിലേക്ക് ചാഞ്ഞിരിക്കുന്നു..
ആദ്യമായി ഒരു പെൺകുട്ടിയുടെ സ്പർശം ഞാൻ മനസിലാക്കുന്നു.
അവൾ എന്നിലേക്ക് ചേർന്നതിൻ കരണമെന്താവാം.. !
അറപ്പോടെയും വെറുപ്പോടെയും മാത്രമേ ഇതേ വരെ എന്നെ ആളുകൾ കണ്ടിട്ടുള്ളു.. അതിനുകാരണം എന്റെ പുറംമോടിയാകാം.. ഇന്ന് ഇവൾ എന്നെ സ്നേഹത്തോടെ നോക്കുന്നു. ആരും എന്നിൽ നിന്ന് അകന്നുമാറുന്നില്ല...
മാറിയാലും ഈ നാലുചുവരുകൾക്കുള്ളിലല്ലേ നിൽക്കാൻ പറ്റു. ജീവിക്കുന്ന കാലം മുഴുവൻ മനസിലാക്കാതെ മരണത്തിനു ശേഷം അവരെ ഓർത്ത് സഹതപിക്കുന്നത് എന്തിനായിരിക്കും..? അതും കുറച്ചു നാൾ മാത്രം.... അനാഥനായതിനാൽ ആരുടേയും ഓർമപൂട്ടുകൾ എന്റെ തുടർന്നുള്ള യാത്രയിൽ വിലങ്ങാകില്ല. ഈ മഞ്ഞുലോകം വളരെ ചെറുതാണ്. പക്ഷെ ഇവിടം എല്ലാവർക്കും തുല്യത നൽകുന്നു... ഇവളെ എന്നിലേക്ക് അടുപ്പിച്ചതിനു ആ ഡോക്ടർ മാരോട് നന്ദി പറയാം
കാരണം ജീവിതത്തിൽ ഇന്നേവരെ എന്നെ ആരും ഇത്ര സുന്ദരനായി ഒരുക്കിയിട്ടുള്ളതായി എനിക്കു ഓർമയില്ല. അല്ലെങ്കിലും മരണം ഒരുതരത്തിൽ ഒരു കമ്മ്യൂണിസ്റ്റാണ് "യഥാർത്ഥ കമ്മ്യൂണിസ്റ്റ്...... "
എല്ലാരും മരണത്തിനു മുന്നിൽ തുല്യരാണ്. ബൂർഷായെന്നോ തൊഴിലാളിയെന്നോ ഉള്ള വത്യാസങ്ങളെ അത് ഇല്ലായ്മ ചെയ്യുന്നു...
പകൽ തെരുവിൽ തൊഴിലാളി കൾക്ക് വേണ്ടി സംസാരിക്കുകയും രാത്രിയിൽ മുതലാളിക്കുമുന്നിൽ സൽക്കാരം സ്വീകരിക്കുകയും ചെയുന്ന മാന്യരെ കണ്ടിട്ടുള്ള എനിക്ക് പറയാൻപറ്റും ലോകത്തിലെ ഏറ്റവും മഹത്തായ കമ്മ്യൂണിസ്റ്റ്മാനിഫെസ്റ്റോയാണ്
"മരണം "
അപരിചിതമായ ഈ ലോകവും എനിക്ക് പരിചിതമായിരിക്കുന്നു. ഇവിടെ ഞാൻ പരിചിതരെ സമ്പാദിച്ചു.
അതിഥികൾ ഓരോന്നായി ഞങ്ങളുടെ ലോകത്തേക്ക് വന്നുകൊണ്ടിരുന്നു. പരിചിതർ പലരും മടങ്ങിപോയി. 'അവളും പോയി '
അവർ(അവൾ)എവിടേയ്ക്കായിരിക്കും പോയിട്ടുണ്ടാവുക?
ഒരുപക്ഷെ മറ്റൊരു ലോകത്തേക്കായിരിക്കാം.....
മനുഷ്യൻ അങ്ങനെയാണല്ലോ ലോകങ്ങളിൽ നിന്ന് ലോകങ്ങളിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു...
ഏതോ ഒരു ലോകത്തു നിന്നും നമ്മൾ വന്നു, ഭൂമിയിൽ ജീവിക്കുന്നു, അവിടെ നിന്നും ചിലർ ഇവിടേയ്ക്ക് ഈ തണുത്ത ലോകത്തിലേക്ക് വരുന്നു., മറ്റുചിലർ ഇവിടേക്കുവരാതെ മറ്റെങ്ങോട്ടോ പോകുന്നു...
അങ്ങനെ കുടിയേറ്റവും പലായനവും തുടർന്നുകൊണ്ടിരിക്കുന്നു......
****************
ഈ മഞ്ഞുലോകം സുന്ദരമാണോ...? !
സുന്ദരമാണ് പക്ഷെ വൈവിധ്യങ്ങളില്ല... നിറക്കൂട്ടുകളില്ല..... ഏത് ചായത്തേയും ഉൾക്കൊള്ളുന്ന വെളുത്തനിറം എങ്ങും മരണമഞ്ഞിന്റെ നിറം.....
സുഗന്ധമുണ്ടോ......? !
ഗന്ധമുണ്ട് ചോരഉറഞ്ഞതിന്റെ ഗന്ധം...... അതിലുപരി മരണത്തിന്റെ മന്ത്രം നിശബ്ദതയുടെ താളത്തിൽ മുഴങ്ങുന്നുണ്ട്...... ഇവിടെ ആർക്കും ആരോടും ഒന്നിനോടും ശത്രുതയില്ല, വിദ്വേഷമില്ല, "വിശപ്പില്ല.... '
ഒരുപക്ഷെ ഇതിലും മനോഹരമായിരിക്കാം ഇനി പോകുന്ന ലോകം....
അവിടേയ്ക്കായിരിക്കാം ആ കാരണവരും പെൺകുട്ടിയുമൊക്കെ പോയിട്ടുണ്ടാവുക...
എന്റെ ഇത്തരം തോന്നലുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഒരു ഞെരിപിരി ശബ്ദത്തോടെ മഞ്ഞുലോകത്തിന്റെ വാതിൽ തുറന്നു...
എന്നെ കൊണ്ടുപോകാനായി അവർ വന്നിരിക്കുന്നു..
വെള്ളപേടകത്തിലേക്കു അവർ എന്നെ കിടത്തി കൊണ്ടുപോയി.
ആ പേടകത്തിന്റെ വാതിൽ അടയ്ക്കുന്നതിനും മുമ്പേ ഞാൻ ആ മഞ്ഞുലോകത്തിന്റെ പേരുവായിച്ചു....
" മോർച്ചറി..
മോർച്ചറി...
മോർച്ചറി........ "
ഇനി ഞാൻ മറ്റൊരുലോകത്തിലേക്കു യാത്രയാവുകയാണ്......
അപരിചിതമായ ലോകത്തിലേക്ക് അപരിചിതരാൽ സമ്പന്നമായ പരിചിതമാകാൻ പോകുന്ന ഒരു ലോകത്തിലേക്ക്....... ദേശാടനകിളികളെ പോലെ മനുഷ്യന്റെ യാത്ര അനസ്യൂതം മുന്നോട്ട് പോകുന്നു.... അതുകൊണ്ട് തന്നെ ഞാനും എന്റെ കഥയും മുന്നോട്ടു പോകുന്നു..........
മുന്നോട്ടു......... മുന്നോട്ടു...........
മുന്നോട്ടു..................
:- വെള്ളിമൺസുബിൻ ✒️
******************
Mr perinadan uyir 🔥❤️❤️
ReplyDeleteGood subin kerp it
DeleteSuper subin
DeleteI like it very well
Thanks sir ❤️
DeleteGood story subin
DeleteGood flow
Keep it subin
Superb. തുടർച്ച എപ്പോളാ ഇനി
DeleteMr vellimon subin uyir❤️❤️❤️💕💕💕💕👌👌👌👌👏👏👏👏👏👏
ReplyDelete😍😍😍😍😍😍😍😍
ReplyDelete😘😘❤️❤️
Deleteനന്നായിട്ടുണ്ട് .ഇനിയും എഴുതുക .
ReplyDeleteനിങ്ങളുടെ support ഉണ്ടാകണം ❤️
Delete👍👍👍👍👌👌👌
ReplyDeleteതുടരുക...
ReplyDeleteതീർച്ചയായും ❤️❤️
Deleteനന്നായിട്ട് ഒണ്ട് സുബിൻ .
ReplyDelete👍👍
ReplyDelete👌👌👏👏
ReplyDelete🧡nice
ReplyDelete👌👌
ReplyDelete❤️
Delete👌👌👍
ReplyDeleteനന്നായിട്ടുണ്ട് 😊
ReplyDeleteനന്നായിട്ടുണ്ട്. തുടർന്നും എഴുതുക
ReplyDeleteതീർച്ചയായും ❤️
Deleteസുബിൻ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete💙
ReplyDelete💙💙💙
ReplyDelete👌👌👌👌
ReplyDelete❤️
Deleteനിങ്ങളുടെ പൂർണ പിന്തുണ എന്റെ മുന്നോട്ടുള്ള യാത്രയുടെ പ്രജോതനം
ReplyDelete🔥🔥🔥
ReplyDelete❤️❤️
Delete💯💯💯
ReplyDelete👌👌😍😍
ReplyDelete❤️❤️
DeleteSubhin kuttta ❤️🤗
ReplyDeleteനല്ല രചന .തുടരുക ദൈവം അനുഗ്രഹിക്കട്ടെ
ReplyDeleteഒപ്പം നിങ്ങളുടെയും അനുഗ്രഹവും ഉണ്ടാകണേ ❤️
DeleteUff mone 🌸💫👌
ReplyDelete❤️❤️
DeleteNannayitund 👌👌👌
ReplyDeleteതാങ്ക്സ് 😁❤️
DeleteGood👌👌👌
ReplyDelete❤️❤️
Delete😍
ReplyDelete😍
ReplyDelete👍👍💓💓💓
ReplyDelete������
ReplyDeleteപൊളിച്ചു ചങ്കേ
ReplyDeleteThanks മുത്തേ ❤️❤️
DeleteSuper monae❤️❤️👏👏👌👌👌iniyum thudarattae
ReplyDeleteനന്നായി ട്ടുണ്ട്. തുടരുക
ReplyDeleteനിങ്ങളുടെ സഹകരണം എന്റെയും കഥയുടെയും മുന്നോട്ടുള്ള ഗതി ❤️❤️
Deleteആശംസകൾ മോനേ....
ReplyDeleteനല്ല കഥ തുടർച്ച പ്രതീക്ഷിക്കുന്നു 💝💝
ReplyDeleteകഥ തുടരുന്നു അതു നിങ്ങൾ തരുന്ന ഈ പ്രചോദനത്തിലൂടെ... ❤️
DeleteEzhuth thudaruka 👌👌👌
ReplyDeleteതീർച്ചയായും ❤️
DeleteEzhuth thudaruka 👌👌👌
ReplyDeleteതീർച്ചയായും ❤️
Delete👌👌👍
ReplyDelete❤️❤️
DeleteSubi പോളിച്ചട ഞാൻ കേട്ടതിൽ കിടിലൻ
ReplyDeleteനന്ദി.. ❤️
DeleteNice story......God bless you
ReplyDeleteഒപ്പം നിങ്ങളുടെ അനുഗ്രഹവും ഉണ്ടാകണം ❤️
DeleteThis comment has been removed by the author.
ReplyDeleteവെയ്റ്റിംഗ്......
ReplyDeleteകാത്തിരിപ്പുകൾ മാറ്റു കൂട്ടുന്നു ❤️❤️
DeleteKeep going da❤️
ReplyDelete❤️❤️
DeleteMonee🌸👍👌👌
ReplyDeleteKollada Mone adipoli
ReplyDelete❤️❤️
Delete💞💞
ReplyDelete💞💞
ReplyDeleteകൊള്ളാം സുബിൻ .😍
ReplyDelete👍
ReplyDeleteNice man🥰😊
ReplyDeleteമോനുസേ പൊളിക്കുന്നുണ്ട് 👏👏👌👌👌ബാക്കികായി കാത്തിരിക്കുന്നു 😁😁😁
ReplyDelete👌👌👍
ReplyDeletePlease continue your writing ,
ReplyDeleteBest wishes to my friend .
❤️❤️
Deleteനന്നായിട്ടുണ്ട്. തുടർന്നും എഴുത്ത് പ്രതീക്ഷിക്കുന്നു ...
ReplyDeleteനന്നായിട്ടുണ്ട്. 👏👏👏👏
ReplyDeleteKollada mone super
ReplyDeleteKollam mone
ReplyDeleteകഥാവസാനം നന്നായിട്ടുണ്ട് 👌👌👏എഴുത്തിന്റെ ലോകം നിന്റെ മുന്നിൽ തുറന്ന് കിടക്കുന്നു. അതിലേക്കു ഇനിയും നിന്റെ സൃഷ്ടികൾ സംഭാവന ചെയ്യാൻ കഴിയട്ടെ. അതിനായി ഞങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഒപ്പം ഒരുപാട് സ്നേഹവും. സുബിന് ഹൃദയം നിറഞ്ഞ ആശംസകൾ 💖💖😁😁👏👏👌👌keep going dr💓💓
ReplyDeleteഒരുപാട് നന്ദി.....
Deleteകഥയുടെ ഒടുവിൽ ഞാൻ വാക്യത്തിൽ അവസാനിപ്പിക്കാതെ............. ഇങ്ങനെ നിർത്തിയത് വാക്കുകൾ ഒരു അർഥം മാത്രമാണ് നൽകുന്നത് എന്നാൽ നിശബ്ദം ഒരുപാട് അർഥതലങ്ങൾ സമ്മാനിക്കുന്നു..
നിങ്ങളുടെ ഈ അനുഗ്രഹവും ഈ വാക്കുകളുമാണ് എനിക്ക് ലഭിക്കുന്ന അംഗീകാരം ❤️❤️
😍😍😍😍😍😍😍😍😍😍
ReplyDelete❤️❤️ ഈ കഥയെ തുടക്കം മുതൽ നെഞ്ചോട് ചേർത്തുനിർത്തിയതിനു ഒരുപാട് നന്ദി...
Deleteവാക്കുകളിൽ ഒതുക്കാൻ കഴിയില്ല കാരണം അക്ഷരത്തേക്കാൾ മനസിന് പറയാൻ ഒരുപാട് ഉണ്ട് ❤️❤️❤️❤️
,👍👌
ReplyDeletePlease continue to writting. The concept is really great.
ReplyDeleteThank you.... ❤️❤️❤️
DeleteI need your support and blessing for my writing future... love you all... ❤️❤️
നീ അനാഥാനല്ല സനാഥനാണ്. മോർച്ചറിയിൽ നിന്നും നീ ഇറങ്ങി പച്ചയായ ലോകത്തിലേക്ക് വരിക. സത്യം നിനക്ക് സമൂഹത്തിലൂടെ വിളിച്ചു പറയാൻ ധൈര്യം ഉണ്ടെങ്കിൽ, സമൂഹത്തിന്റെ തെറ്റ് ചൂണ്ടികാണിക്കാൻ കഴിയുമെങ്കിൽ പച്ചയായ മനുഷ്യരുടെ ജീവിത കഥ എഴുതുവാൻ കഴിയുമെങ്കിൽ, ധൈര്യമായി പേന എടുക്കുക പേന പോലെ മറ്റൊരു ആയുധം ലോകത്തിൽ ഇല്ല. സമൂഹത്തിനു വേണ്ടി പോരാടുക അതാകട്ടെ നിന്റെ കഥയുടെ ഇതിവൃത്തം. എല്ലാ പ്രതിബന്ധങ്ങളെയും ധൈര്യമായി നേരിട്ട് നീയും നിന്റെ കവിതകളും കഥകളും,..... മുന്നോട്ടുപോവുക. നിനക്ക് നിന്റേതായ ഒരു ലോകമുണ്ട്. അതിന്റെ വാതിലുകളെ ശക്തമായി മുട്ടുക, അത് താനെ തുറക്കും.
ReplyDeleteകഥ എനിക്കിഷ്ടപ്പെട്ടു എല്ലാ ആശംസകളും നേരുന്നു.
ഒരുപാട് നന്ദി.... ❤️❤️ആയിരം പുരസ്കാരങ്ങളെക്കാൾ ഈ വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം വിലയുളളത്... എന്നും കഥയും കവിതയും സമൂഹത്തിനു നേരെ യുള്ള കാഴ്ചപ്പാടുകളാണ്. ഈ കഥയിലും വരികൾക്കിടയിൽ ഒളിപ്പിച്ചിട്ടുള്ള മനുഷ്യസമൂഹത്തിന്റെ നേർ കാഴ്ചകളും പലതിനെയും പലരെയും കുറിച്ചുള്ള വിമർശനങ്ങളും ഉണ്ട്...
Deleteഎന്നിലെ എഴുത്തുകാരൻ ഉണ്ടെങ്കിൽ അവൻ വളരുന്നത് നിങ്ങളിലൂടെയാണ്... ഇനിയും എന്റെ കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ നന്ദി ❤️❤️❤️❤️❤️❤️❤️❤️
Kollada Aliya super
ReplyDeletePowli aliyooi
ReplyDeleteThanks ❤️❤️❤️
Deleteതുടരുക💖
ReplyDeleteതീർച്ചയായും ❤️❤️
DeletePoli
ReplyDelete👍👍👍👍👍
ReplyDeleteസുബിൻ കഥ വളരേ ഇഷ്ടപ്പെട്ടു.
ReplyDeleteഒരുപാട് നന്ദി ❤️❤️❤️❤️ഇനിയും നിങ്ങളുടെ support ഉണ്ടാകണം
Deleteകഥയുടെ രണ്ടാം ഭാഗം ഇന്നാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക. എല്ലാ അനുഗ്രഹങ്ങളും
ReplyDeleteകഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക
ReplyDeleteകഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക
ReplyDeleteനിങ്ങളുടെ അനുഗ്രഹം പ്രാർത്ഥന അകമഴിഞ്ഞ പിന്തുണ ഇതുണ്ടെങ്കിൽ എന്നിൽ നിന്നും ഇനിയും കഥകളും കവിതകളും ജനിക്കും ❤️❤️❤️
Deleteകഥ നന്നായിട്ടുണ്ട്, കമൻ്റുകൾ വായിക്കുന്തോറും സന്താഷം ഇരട്ടിയാകുന്നു 'ഇനിയും മുന്നോട്ട് ആശംസകൾ ....
ReplyDeleteഒരുപാട് നന്ദി തുടർന്നും ഈ അനുഗ്രഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.. ❤️❤️❤️❤️
DeleteKollam mone
ReplyDeleteനന്നായിട്ടുണ്ട് സുബിൻ...സ്നേഹത്തോടെ ശ്രീലക്ഷ്മി ടീച്ചർ...
ReplyDeleteThank you ടീച്ചർ.. ഒരുപാട് സന്തോഷം എന്നെ പ്രോത്സാഹിപ്പിക്കുന്നതിൽ ❤️❤️❤️
Delete❤️❤️❤️
ReplyDelete💖💖💖💖
ReplyDelete