യാത്ര. the untold STORY

A untold story. Short story 
Written by: vellimonsubin 
                         യാത്ര                            
  രചന :- വെള്ളിമൺസുബിൻ 
                                       
                           
 
പുറത്തു നല്ല മഴയുണ്ട്.... 
മഴത്തുള്ളികൾ തകര മേൽക്കൂരമേൽ വീഴുന്നതിന്റെ ശബ്ദവും അവിടെ നിന്നും തുള്ളിക്കൊരുകുടമെന്നപോൽ തറയിലേക്കുള്ള വെള്ളത്തിന്റെ വീഴ്ചയും ഓരോന്നിനും ഓരോ താളമാണ് ഓരോ ശ്രുതിയാണ്.. 
പക്ഷെ അതുമനസ്സിലാക്കാൻ പലപ്പോഴും കഴിയാറില്ല... 
പീടികത്തിണ്ണയിൽ മഞ്ഞവെളിച്ചത്തിന്റെ ചുവട്ടിലായ് നിൽക്കുമ്പോഴും കൂട്ടിനു പലരുമുണ്ട്. 
വിള്ളലുവീണ ഭിത്തിയുടെ ഒരു ഭാഗത്തു ഭാര്യയുമൊത്തു മഴ ആസ്വദിക്കുന്ന ചെമ്പൻപല്ലിയും, മനോഹരമായ കെണിയൊരുക്കി ക്ഷമയോടെ കാത്തിരിക്കുന്ന എട്ടുകാലിയും ഒപ്പം മഴയുടെ ശ്രുതിയിൽ മഞ്ഞവെളിച്ചത്തിലേക്കു ഭ്രമിച്ചു വന്ന ഈയാംപാറ്റകളും അങ്ങനെ ധാരാളംപേരുണ്ട്... 
അവരും മഴ ആസ്വദിക്കുന്നുണ്ടാവാം .. 
ഒരുപക്ഷെ നമ്മേക്കാൾ ഏറെ....!
ചെമ്പൻ തന്റെ ഭാര്യയോട് എന്തെല്ലാമോ സ്വകാര്യങ്ങൾ പറയുന്നുണ്ട്.. ഓരോ സംസാരങ്ങൾക്കിടയിലും അവൾ നാണം കൊണ്ടു തലവെട്ടിക്കുന്നതും തിളങ്ങുന്ന ഉണ്ടക്കണ്ണുകൾ പ്രേമപരവശത്തോടെ ചിമ്മി അടയ്ക്കുന്നതും കാണാം. 
അപ്പോഴാണ് മറ്റൊന്ന് എന്റെ കണ്ണിൽപെട്ടത്  അവന്റെ വാല് മുറിഞ്ഞിരിക്കുന്നു... 
ആക്രമണത്തിൽ നിന്നും രക്ഷനേടാൻ സ്വന്തം ശരീരത്തിന്റെ പകുതി മുറിച്ചുകൊടുത്തു രക്ഷപെടുന്ന ജീവി ഇവർ മാത്രമേകാണൂ.. !
അല്ല.... മനുഷ്യൻ., 
മനുഷ്യനും ചെയ്യുന്നുണ്ടല്ലോ...? 
വിധിയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ, ജീവിതം ചോദ്യചിഹ്നമാകുമ്പോൾ ശരീരത്തിൽ ആവശ്യത്തിനതികമായ് തോന്നുന്നത് മുറിച്ചു നൽകുന്ന ചിലർ... 
മറ്റൊരാളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ ശരീരത്തിൽ ഭാഗങ്ങൾ നിന്നും മുറിച്ചുമാറ്റുന്ന ചിലർ... പക്ഷെ 
ഒന്നോർക്കണം.. ഈ ജീവജാലങ്ങളെയെല്ലാം പടച്ച തമ്പുരാൻ ആർക്കും ഒന്നും അധികമായി നൽകിയിട്ടില്ല... 
ഈ ചിന്തകളെയൊക്കെ മാറ്റിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നു. മഴയത്തു വാഹനം പോകുമ്പോൾ അതിനു മറ്റൊരു താളമാണ്.... 
ആരെങ്കിലും ഒന്നു സഹായിക്കാൻ വരുമോ..? !
ഞാൻ ഒരാണല്ലേ ഇപ്പോൾ ഒരു പെണ്ണായിരുന്നെങ്കിലോ....? !
പ്രതീക്ഷയ്ക്കു ഒരു വെളിച്ചം കാട്ടികൊണ്ട് ഇരുട്ടിൽ നിന്നും രണ്ട് മഞ്ഞവെളിച്ചം മെല്ലെ അടുത്തേക്ക് വന്നു..... 
ആ  ചക്രങ്ങളുടെ ഉരുളക്കം മഴത്തുള്ളികളെ തഴുകി എന്റെ അരികിലായി നിന്നു.
                   *****************
ആ വെളുത്ത അംബാസിഡർ കാറിന്റെ വാതിൽചില്ലു മെല്ലെ താഴ്ന്നു. 
" എന്താ ഇവിടെ?  എങ്ങോട്ട് പോകാനാ? "
" ചേട്ടാ.. ഞാൻ പാലക്കാട്ടേയ്‌ക്കാ ഞാൻ ഒരു വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറാ.. "
"വണ്ടിയില്ലേ..? "
"വണ്ടി പണിയായി മെക്കാനിക്കിന്റെ കൈയിൽകൊടുത്തിട്ടു വന്നപ്പോഴേയ്ക്കും മഴയും ആയി രാത്രിയും ആയി.. "
ചെറിയ മൗനത്തിനു ശേഷം അയാൾ പറഞ്ഞു., 
" കേറിക്കോ.. "
ഞാൻ പീടികത്തിണ്ണയിൽ ചാരിവച്ചിരുന്ന എന്റെ ക്യാമറ അടങ്ങുന്ന ബാഗുമായി വണ്ടിയുടെ പിൻസീറ്റിൽ കേറി. 
അങ്ങനെ അവിടെയുള്ള ചെമ്പനോടും അവന്റെ ഭാര്യയോടും, എട്ടുകാലിയോടും ഈയാംപാറ്റകളോടും യാത്രചൊല്ലി എന്റെ യാത്ര ആരംഭിക്കയായി.. അല്ല 
തുടരുകയായി... കഴിഞ്ഞ ഇരുപത്തേഴുവർഷങ്ങൾക്കു മുമ്പെന്റെ യാത്ര തുടങ്ങിയതാണല്ലോ... ഒരു ആശുപത്രിയിൽ നിന്നും. 
മനുഷ്യന്റെ യാത്ര അവസാനിക്കുന്നില്ല.. അത് അനസ്യൂതമാണ്.... 
പൂർണമായ യാത്ര ആർക്കെങ്കിലും സാധ്യമാണോ..? 
എന്തിനു അവരവരുടേതായ യാത്ര ആർക്കാണ് സാധ്യമാകുന്നത്? !
നമ്മൾക്കെല്ലാം പരിമിതികളും പരിധികളുമാണ് ഉള്ളത്. 
1947 നമ്മൾ സ്വതന്ത്രരായെന്നു പറയുമ്പോഴും നമ്മൾ സ്വതന്ത്രരല്ല.... 
ഈ ഭൂമിയിലേക്ക് ജനിച്ചുവീഴുന്നനാൾ മുതൽ നമുക്ക് ചുറ്റും അദ്രിശ്യമായ ചങ്ങലകളാണുള്ളത്. 
വളരും തോറും ആ ചങ്ങലകളുടെ കണ്ണികൾ കൂടിക്കൂടി വരുന്നു... കുരുക്കുകൾ മുറുകി വരുന്നു. 
സമൂഹം, നിയമം, കാഴ്ചപാടുകൾ.. എന്നിങ്ങനെ നീളുന്നു ആ ചങ്ങലകണ്ണികൾ. 
അപ്പോൾ ഒന്നുറപ്പിക്കാം മനുഷ്യന്റെ യാത്രകൾ അവസാനിക്കുന്നില്ല... ഒപ്പം ജനിക്കുന്ന ആരും സ്വതന്ത്രരാകുന്നില്ല..... 
കാർ സാമാന്യം വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ആരും ഒന്നും മിണ്ടുന്നില്ല... 
ഉള്ളിലെ  നിശ്ശബ്ദതയിലും ഒരു സംഗീതം ഉയരുന്നു പുറത്തുനിന്നും പ്രകൃതിയുടെ മനോഹരമായ സംഗീതം.... 
യാത്രയുടെ വിരസത ഒഴിവാക്കാനെന്നോണം ഞാൻ ആ ഡ്രൈവറോട് ചോദിച്ചു 
" എന്താ ചേട്ടാ പേര്..? "
                   ************** 
" വർഗീസ്.. "
"നിന്റെ പേരെന്താ.....? 
"ജോജോ.."
"ചേട്ടൻ പാലക്കാട്ടേക്കാണോ? "
"മം.. അവിടെ എനിക്കൊരു എസ്റ്റേറ്റ് ഉണ്ട്. "
" അപ്പൊ ചേട്ടൻ എസ്റ്റേറ്റ് മൊതലാളിയാണോ....? "
"അങ്ങനൊന്നും ഇല്ലടാ കൊച്ചനെ... ചിലപ്പോഴൊക്കെ ഒരു സന്തോഷത്തിന് അങ്ങോട്ട്‌ പോകും... ഒന്നു കൂടാൻ.. "
"അപ്പൊ ഭാര്യേം കുട്ടികളും....? 
" ഇല്ല... കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം വർഗീസ് തുടർന്നു., 
"ഉണ്ടായിരുന്നു.... ഇപ്പോൾ ഇല്ല "
"അതെന്തുപറ്റി..? "
"അതൊക്കെ വലിയ കഥയാ... "
"ഹ പറയേട്ടാ... സമയം കെടുക്കുവല്ലേ..... "
"നീകൊള്ളാലൊ നിന്റെ ബോറടി മാറ്റാൻ ഞാൻ എന്റെ ട്രാജഡി പറയണോ... മിണ്ടാതെ പോടാ.."
" ചേട്ടന് പറയാൻ പറ്റത്തില്ലെങ്കിൽ  വേണ്ട... "
അങ്ങനെ ആ സംസാരത്തിൽ വിള്ളൽ വീണു. വീണ്ടും നിശബ്ദതയുടെ പേടിപെടുത്തുന്ന ഒരു സംഗീതം ഉയർന്നു.. രാത്രിയുടെ കരിമ്പടത്തിന്റെ കറുപ്പ് കൂടിക്കൂടി വന്നു.... മഴ ഒന്നു ശമിച്ചിട്ടുണ്ട്. എങ്കിലും എന്തൊക്കെയോ പുലമ്പി ഏങ്ങലടിച്ചു കരയുന്നത്പോലെ ഇപ്പോഴും ശബ്ദങ്ങളും കണ്ണുനീർതുള്ളികളും മേഘം നിർത്താൻ കൂട്ടാക്കിയിട്ടില്ല... എസ്റ്റേറ്റ് കാട്ടിനുള്ളിലാണെന്നു ഞാൻ ഊഹിച്ചിരുന്നു.. പോകുന്നവഴിയും കാട്ടിലേക്കുള്ളതാണ്. ഇരുവശത്തും കറുപ്പണിഞ്ഞു നിൽക്കുന്ന കാട്. എന്തൊക്കെയോ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന കാട്, ആകാശം കറുപ്പ്, അന്തരീക്ഷം കറുപ്പ്, ഇരുവശത്തും കറുപ്പണിഞ്ഞ കാടും. 
ആ പുറക്കാഴ്ചകളിൽ നിന്നും ഞാൻ എന്റെ കാഴ്ചകളെ കാറിനുള്ളിലേക്കു തിരിച്ചു. വർഗീസ് ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചു നേരെ നോക്കിയിരിക്കുന്നതുപോലെ ഉണ്ട്. അയാളുടെ കണ്ണിന്റെ ഇമവെട്ടുന്നതുപോലും വളരെ കുറച്ചാണെന്നുതോന്നുന്നു. യാന്ത്രികമായി കൈകൾ ചലിക്കുന്നത് പോലെ.. ആ കറുത്ത താടിരോമത്തിനിടയിൽ അങ്ങിങ്ങായി വെളുത്ത രോമങ്ങൾ എഴുന്നേറ്റുനിൽക്കുന്നു തലയെടുപ്പുള്ള ഐരാവതത്തെപോലെ.. 
കാർ ഒരു കുണ്ടില് വീണുകേറി അത് ഉണ്ടാക്കിയ ഇളക്കത്തിൽ നിന്നും കാരകേറിയതും എന്റെ കാലിൽ എന്തോ വന്നു തട്ടിയതുപോലെ, ഒഴിഞ്ഞ ഒരു മദ്യക്കുപ്പി ആണത്.. 
അപ്പോഴാണ് എന്റെ കണ്ണുകളിൽ ആ കാഴ്ച പതിഞ്ഞത്..
ആ പാടുകൾ.. കറ.. ചുവന്ന പൊട്ടുപോലെ.... രക്തക്കറ.. 
ആ കാറിന്റെ വാതിലിനുൾവശത്ത് രക്തം പറ്റിയിരിക്കുന്നു... 
                   *************
ഇത് എവിടെനിന്നാണ് പറ്റിയത്.. 
വർഗീസിനോട് ചോദിച്ചാലോ എന്ന് വിചാരിച്ചു ചോദിക്കാനായി ആഞ്ഞതും... ഉള്ളിൽ ആരോ പിടിച്ചുനിർത്തി... 
വേണ്ട... എവിടുന്നോ ആയിക്കോട്ടെ.... എന്തിനാ വെറുതെ വേണ്ടാത്ത പണിക്കുപോകുന്നത്...? !
ഞാൻ ചോദിച്ചില്ല. യാത്ര വളരെ സാവധാനം ആയിരുന്നു... രാത്രിയല്ലേ വിചനമായ വഴിയും പക്ഷെ അയാൾ വേഗം കൂട്ടിയില്ല. രാത്രി യാത്ര അതിന്റെ രസം ഒന്നു വേറെ തന്നെയാണ്.. അതും ഇങ്ങനെ കാട്ടുവഴിയിലൂടെ.. ചെറിയ മഴച്ചാറ്റലിൽ അങ്ങനെ വിദൂരമായ ലക്ഷ്യത്തിലേക്കു നോക്കിയുള്ള യാത്ര.... 
കാറിന്റെ ഹെഡ്‌ലൈറ്റ് ഇരുട്ടിലേക്ക് വെളിച്ചം പകരുന്നു 
രാത്രിയുടെ കരിമ്പടത്തെ വെളിച്ചത്തിന്റെ പിച്ചാത്തിമുനകൊണ്ട് കീറുന്നതുപോലെ...... 
വർഗീസ് കാർ അരികിലേക്ക് ഒതുക്കി. 
" എന്തു പറ്റി..? "
"ഏയ്‌ ഒന്നുമില്ല... " അത്രയും പറഞ്ഞു അയാൾ ഒരുകുപ്പിവെള്ളവുമെടുത്തു പുറത്തിറങ്ങി. ഉറക്കം വരുന്നുണ്ടാകും.. !ഞാൻ കരുതി. 
മുഖം കഴുകി കുറച്ചു വെള്ളം കുടിച്ച വർഗീസ് നേരെ കാറിന്റെ പിൻവശത്തേക്കു നടന്നു... ഞാൻ പിൻ ഗ്ലാസിലൂടെ നോക്കിയപ്പോഴേക്കും വെളുത്ത ഒരു മറ എന്റെ കാഴ്ച മറച്ചു. അത് കാറിന്റെ ഡിക്കിയായിരുന്നു.. 
ഡിക്കിയിലെന്താ... ! റേഡിയേറ്ററിൽ വെള്ളം ഒഴിക്കാനാണെങ്കിൽ അത് മുന്നിലല്ലേ... ! ഞാൻ ഇങ്ങനെ ചിന്ദിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം ആയിട്ടും ആളിനെ കാണുന്നില്ല, ഞാൻ ഇറങ്ങിനോക്കാനായി കാറിന്റെ വാതിൽതുറന്നതും ഡിക്കിയടച്ചതും ഒരുമിച്ചായിരുന്നു.... "ഡിം "
വർഗീസ് കാറിൽ കയറി. 
"എന്തായിരുന്നു അവിടെ... കുറേനേരമായല്ലോ....? "
" അതോ.... അത് ഇന്നത്തെ രാത്രിക്കുള്ളതാ.... നല്ല ഒരുപെട "
"പേടയോ...? "
"മം.... നല്ല മാംസമുള്ള ഒരു പെടക്കോഴി.. " ഇത്രേം പറഞ്ഞു ഒന്നു ചിരിച്ചുകൊണ്ട് അയാൾ യാത്ര ആരംഭിച്ചു. ആ കണ്ണുകളിൽ എന്തോ ഒരു മറ ഞാൻ കണ്ടു. 
" അപ്പൊ അതിന്റെയാണോ ഈ ചോര.....? "
"മം അതെ,.  ഇടയ്ക്കൊന്നു രക്ഷപെടാൻ ശ്രമിച്ചതാ ഞാൻ ആ ചിറകിൽ ഒന്നു പോറി.. "
" ചത്തോ..? "
" ഏയ്‌ ഇല്ല...ജീവൻ ഉണ്ട്.. ജീവൻ വേണം.. " വീണ്ടും ആ 'കണ്ണിലെ  ചോര 'യില്ലായ്മ ഞാൻ ശ്രദ്ധിച്ചു. അയാളുടെ മുഖം എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്., പക്ഷെ മുഖം മനസിന്റെ കണ്ണാടിയല്ലേ മനസ്സിലെ നിഗൂഢതകളുടെ നിഴൽ മുഖത്തു പ്രതിഫലിക്കുന്നതും ഞാൻ ശ്രദ്ധിച്ചു.. ഇടയ്ക്കിടയ്ക്ക് എന്തോ തട്ടുന്നതിന്റെ മുഴക്കം എനിക്ക് കേൾക്കാൻപറ്റുന്നുണ്ടായിരുന്നു. 
ജീവനും ജീവിതത്തിനും വേണ്ടിയുള്ള ശ്രമങ്ങളായിരിക്കാം.. ! മരണത്തിനും ജീവിതത്തിനും ഇടയിലുള്ള യാത്ര.... പാവം.!
ഓ അല്ലെങ്കിൽ തന്നെ ഒരു കൊഴിയല്ലേ.. ! അങ്ങനെ സമാധാനിക്കാം. യാത്ര നീളുംതോറും തട്ടലിന്റെ ശബ്ദവും കുറഞ്ഞു... 
തണുപ്പ് ഏറുന്നുണ്ട്. ഞാൻ ഗ്ലാസ്സ് ഉയർത്താൻ ശ്രമിച്ചു. അത് വളരെ കട്ടിയായിരിക്കുന്നു.. ഉയർത്താൻ പ്രയാസം.. ഒടുവിൽ ഗ്ലാസ്സ് ഉയർന്നു. അപ്പോൾ അതാ ആ ഗ്ലാസ്സിലും രക്തം കറപിടിച്ചിരിക്കുന്നു..... ഒരു കോഴിയുടെ രക്തമാണോ ഇത്.? 
അതോ.................... 
                  ****************
നിഗൂഢതകളുടെയും ചോദ്യങ്ങളുടെയും കുന്തമുനകൾ എന്റെ മനസ്സിനെ കുത്തിനോവിച്ചുകൊണ്ടിരുന്നു.. ധാരാളം ചോദ്യങ്ങൾ വർഗീസിനോടായ് എനിക്ക് ചോദിക്കാനുണ്ടായിരുന്നു.. പക്ഷെ ഒന്നും ചോദിച്ചില്ല. 
യാത്ര ഏകദേശം ലക്ഷ്യസ്ഥാനത്തേക്കു എത്താറായി. കാട്.... കരിമ്പട പുതച്ച കാട്.... 
കാട് മനുഷ്യന്റെ ആദ്യവീടായിരുന്നു... ഈ കാട്ടിൽനിന്നാണ് മനുഷ്യൻ അവന്റെ ബുദ്ധി വളർത്തിയത് ശക്തി തിരിച്ചറിഞ്ഞത്.. പിന്നീടങ്ങോട്ട് ആ ബുദ്ധിയിലൂടെ വിവേകം നേടി... അതിലൂടെ കണ്ടുപിടിത്തങ്ങൾ ചെയ്തു... ഒരു തരത്തിൽ പറഞ്ഞാൽ കാട് ഒരു പരീക്ഷാശാലയായി മനുഷ്യൻ ആ ശാലയിലെ പരീക്ഷണകർത്താവും. ഇന്നും മനുഷ്യന് അറിയാത്ത പലതും ഈ കാട്ടിലുണ്ട്... നിഗൂഢമായി ഒളിഞ്ഞുകിടക്കുന്ന ഒരുപാട് സത്യങ്ങളും വാസ്തവങ്ങളും. ഇന്ന് മനുഷ്യൻ കാടുവെടിഞ്ഞു നഗരത്തിലേക്ക് ചേക്കേറി പക്ഷെ അവൻ അറിഞ്ഞില്ല നഗരവും നരകവും തമ്മിൽ അധിക ദൂരമില്ലെന്ന കാര്യം. കാട് വെടിഞ്ഞ മനുഷ്യൻ 'കാടനായ്' മാറി..... 
ആ മഞ്ഞവെളിച്ചം കാടിനുള്ളിലെ ഒരു വീട്ടിലാണ് ചെന്നുനിന്നത്. 
"മം.. സ്ഥലമെത്തി.. ഇറങ്ങിക്കോ.. " വർഗീസ് കാർ നിർത്തി. ഞാൻ ക്യാമറബാഗും എടുത്ത് പുറത്തിറങ്ങി. 
" വളരെ ഉപകാരം ചേട്ടാ... 
ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ.. "
" ഓ ശരി.... നീയിനി എങ്ങോട്ടാ..? 
" ഇപ്പോൾ പോയാൽ നാളെ വെളുപ്പിന് മലമുകളിൽ കേറാം.. അവിടുന്ന് തുടങ്ങാനാ.. "
" അപ്പൊ ശരി.. " " ശരി ചേട്ടാ.. "
വർഗീസിനോട് യാത്രയും പറഞ്ഞു ഞാൻ എന്റെ അടുത്ത യാത്ര ആരംഭിച്ചു. കാടിനുളിലേക്ക്.... മനുഷ്യകുലത്തിന്റെ ആദ്യഗൃഹത്തിലേക്ക്..... കാടിനുള്ളിലേക്ക് പോകുമ്പോൾ എനിക്ക് ഉണ്ടാകുന്ന അനുഭൂതിയെ ഞാൻ ഗൃഹാതുരത്വം എന്നാണ് വിളിക്കാറ്. അതു പറയുമ്പോൾ കൂട്ടുകാർ കളിയാക്കും 'കാടൻ '
എന്നുപറഞ്ഞു... ഒന്നോർത്താൽ ആ അനുഭൂതിയെ വിളിക്കാൻ ഏറ്റവും യോജിച്ച പേര് അതുതന്നെ 'ഗൃഹാതുരത്വം'.
ഞാൻ കാട്ടിലേക്ക് പോകുന്നത് നോക്കി വർഗീസ് ഇപ്പോഴും കാറിന്റെ അടുത്തുതന്നെ നിൽപ്പുണ്ട്.. ഞാൻ ആ കാഴ്ച എന്റെ ക്യാമറ കണ്ണുകളിൽ പതിപ്പിച്ചു. വർഗീസിനടുത്തേയ്ക്കു ആരോ ചെന്നുനിന്നിരിക്കുന്നു.. ഒരു പക്ഷെ അവിടുത്തെ നോക്കിനടത്തിപ്പുകാരനാകും.. 
എന്തോ ആയിക്കോട്ടെ.. എന്നുകരുതി ഞാൻ നടക്കുമ്പോഴും ഉള്ളിൽ ഒരുചോദ്യം ഇപ്പോഴും ബാക്കിയായിനിൽക്കുന്നു... 
ആ കാറിലെ ചോര... ആ ഡിക്കിയിലെ തട്ടൽ... അത് എന്തിന്റെയാണ്... ആരുടെയാണ്....? 
                *****************
ഉത്തരം അറിയാഞ്ഞ ആ ചോദ്യങ്ങളും മനസ്സിലിട്ടു ഞാൻ മുന്നോട്ടു തന്നെ പോയി.... 
കാടിനുള്ളിലെ ഇരുട്ട്, അതിനു വല്ലാത്തൊരു ഭീകരതയുണ്ട്. കാടിന്റെ വഴികളിലൂടെ ആകാശം മുട്ടിനിൽക്കുന്ന വന്മരങ്ങൾക്കിടയിലൂടെ ഓരോ വള്ളിപ്പടർപ്പുകളിൽ പിടിച്ചുകൊണ്ട് ഞാൻ കാടിന്റെ കുളിർമയിലേക്കു ഇറങ്ങിച്ചെന്നു.
തോളിൽ കിടക്കുന്ന ക്യാമറ ഞാൻ കയ്യിലെടുത്തു, ആ കാഴ്ചപ്പകർത്തുവാൻ.. 
മറ്റൊന്നുമല്ല.. ഒരു ഒറ്റയാൻ കുറച്ചകലെയായി ഒഴുകിവരുന്ന പുഴയിൽ നിന്നും വെള്ളംകുടിക്കുന്നു. ആ ചിത്രത്തിലെന്താണൊരു പുതുമയെന്നു ചോദിക്കാം.. !
ഉണ്ട്,. രാത്രിയുടെ പശ്ചാത്തലത്തിൽ നിലാവിന്റെ നീലിമയിൽ ആ ചിത്രം ഒന്നുകണ്ടുനോക്കു....... 
ഞാനും ആ പുഴയിൽനിന്നും വെള്ളംകുടിച്ചു., നല്ലകുളിർമയുള്ള വെള്ളം.. പക്ഷെ പണ്ടത്തെ പോലെയുള്ള കുളിരുണ്ടോന്നുചോദിച്ചാൽ ഇല്ല എന്നെ പറയാൻപറ്റു. 
അവിടുന്നുകുറച്ചുകൂടി ദൂരം നടന്നപ്പോൾ മറ്റൊരുകാഴ്ചകണ്ടു,. ഒരു പെരുമ്പാമ്പ് അതികായനായൊരു പെരുമ്പാമ്പ്. ഒരുവലിയ മരത്തിന്റെ വേരുകൾക്കിടയിലൂടെ അവൻ വളഞ്ഞുതിരിഞ്ഞു ചുറ്റിക്കറങ്ങുകയാണ്. അതിൽ നിന്നും ഒന്നുറപ്പിക്കാം ഏതോ വലിയമൃഗത്തെ പുള്ളിക്കാരൻ അകത്താക്കിയിട്ടുണ്ട്. ഓരോ വേരിനിടയിലൂടെ ഇഴയുമ്പോഴും ഉള്ളിലെ ആ നിസ്സഹായനായ ജീവി ഇഞ്ചിഞ്ചായി മരിക്കുകയാണ്.. എല്ലുകളൊടിഞ്ഞു ഞരമ്പുകൾ പൊട്ടി ഒരു മരണം. അങ്ങനെ നോക്കുമ്പോൾ പെരുമ്പാമ്പ് ഒരു 'സൈക്കോ ' ആണെന്നുപറയാം. ഇരയെ മൃഗീയമായി വ്യത്യസ്തമായ രീതിയിൽ കൊല്ലുന്ന കൊലയാളി..... 
നിലാവിനെ മാറ്റിക്കൊണ്ട് കാടിന്റെ കരിമ്പട മാനവും കടംവേടിച്ചിരിക്കുന്നു., അതും കറുപ്പണിഞ്ഞിരിക്കുന്നു.., കരയാൻ തുടങ്ങി..
ക്യാമറ ഞാൻ പെട്ടന്നുബാഗിലാക്കി. കാടിനുള്ളിൽ മഴയ്ക്കുമറ്റൊരുഭാവമാണ്.. 
ഞാൻ എന്റെ യാത്ര തിരികെയാക്കി. നടന്നുവന്നവഴികളിലൂടെ തിരിച്ചുനടന്നു. വന്നവഴി മറക്കരുതെന്ന് കാരണവർ പറയുന്നത് ശരിയാണ്, മറക്കുമ്പോഴാണ് മനുഷ്യൻ വഴിതെറ്റിപോകുന്നത്. 
അങ്ങനെ ഒരുവിധം ഞാൻ വർഗീസിന്റെ വീട്ടിൽ തിരിച്ചെത്തി. കതകുതുറന്നുതന്നെ കിടക്കുകയായിരുന്നു. ഞാൻ ഉള്ളിലേക്ക് കയറി. ആരെയും കാണുന്നില്ല. സ്വീകരണമുറിയിൽ കട്ടളയ്ക്കുമുകളിലായി ഒരു മാൻതലയുടെ അസ്ഥികൂടം എന്നെ തുറിച്ചുനോക്കിയിരിപ്പുണ്ടായിരു ന്നു. ഞാൻ ആ വീടിന്റെ ഉള്ളിലേക്ക് കയറി ചെന്നു. അവിടെ ഒരു മുറിയിൽ വർഗീസ് കസേരമേൽ ഇരിക്കുന്നു. അയാൾ 'സേവ'( മദ്യപാനം) യിലാണ്. 
" ചേട്ടാ.. "
അയാൾ തലപൊക്കി എന്നെനോക്കി. 
" ഏയ്‌ നീയോ.. നീ പോയില്ലേ..? "
പോയതാ പക്ഷെ പെട്ടന്നു മഴവന്നു മഴയത്തു മലകേറാൻ പറ്റില്ല പാറയല്ലേ മുഴുവൻ വഴുതിപ്പോകും "
അയാൾ കുറേനേരമായെന്നു തോന്നുന്നു മദ്യപാനം ആരംഭിച്ചിട്ട്,. നാക്കുകുഴയുന്നുണ്ട്. കൂടുതൽ എതിർപ്പൊന്നും പറയാതെ അയാൾ എന്നോട് പറഞ്ഞു 
" മം ശരി ഇരിക്ക്.. ഒന്നു പിടിപ്പിക്കുന്നോ.. നല്ല നാടൻ വാറ്റാ.. "
" വേണ്ട.. "
അപ്പോഴേക്കും ഒരു പാത്രത്തിൽ ചുട്ടെടുത്ത കോഴിയുമായി നേരത്തെ കണ്ടയാൾ വന്നു. 
അയാൾ ചൂടുപാറുന്ന ചുട്ടകോഴിയെ മേശപുറത്തുവച്ചു. 
" ഇത് മുത്തു.. 
ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത് മുത്തുവാ "
" മം.. അറിയാം "ഞാൻ പറഞ്ഞു 
വർഗീസ് പെട്ടെന്നെന്റെ നേരെ തിരിഞ്ഞു,.
 " നിനക്കെങ്ങനെ അറിയാം.. അതിനു നിങ്ങൾ നേരുത്തേ കണ്ടിട്ടില്ലല്ലോ.. !"
" അത് ഞാൻ ഊഹിച്ചതാ നടത്തിപ്പുകാരനാകുമെന്നു.. "
ഞാൻ മറുപടി പറഞ്ഞു. 
"കേറിവരുന്ന മുറിയിൽ മാനിന്റെ തലയുടെ അസ്ഥികൂടം കണ്ടല്ലോ.. "
"പല മാൻപേടയും എന്റെ ഇരയായിട്ടുണ്ട്. " ഞാൻ ആ ചുട്ടകോഴിയെ നോക്കി ചോദിച്ചു, 
" ആ  പെടയാണോ ഈ ചുട്ടത്? "
" അല്ല അത് അകത്തുണ്ട്... നല്ല ചൂടോടെ... " ചിരിച്ചുകൊണ്ട് അയാൾ കയ്യിലിരുന്ന 'തീയെ( വാറ്റ് ) ഉള്ളിലേക്ക്‌വിഴുങ്ങിയിട്ടുപറഞ്ഞു. 
" ഞാൻ ഒരു കാര്യംപറയട്ടെ..... 
                 ****************
അയാൾ തുടർന്നു. 
" ഈ കാട്ടിൽ നല്ലതണുപ്പുള്ള രാത്രികളെ ആനന്ദമാക്കാനും ആഘോഷിക്കാനും ദാ.. ഇതുപോലെ നല്ല വാറ്റും, ചുട്ട മാംസവും പിന്നെ ഒരു പെണ്ണും മതി... "
ഞാൻ അയാളുടെ ആ കഴുകൻ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു. 
" ആ ഡിക്കിയിൽ ഉണ്ടായിരുന്നത് പേടയെന്നല്ലേ പറഞ്ഞത്.. പെടതന്നെയാ.. ഒരു പെണ്ണ്. "
അയാളുടെ ആ ഭാവവത്യാസം എന്നെ അത്ഭുതപെടുത്തിയില്ല കാരണം അയാളുടെ ഉള്ളിലെ മറ ഞാൻ നേരുത്തേ കണ്ടിരുന്നു. 
ഞാൻ പേടിച്ചിട്ടെന്നോണം ചോദിച്ചു, 
" അവളെ നിങ്ങളെന്തുചെയ്യാൻ പോകുവാ..? 
" ഞാൻ അവളെ കെട്ടി പാർക്കാൻ പോകുന്നു.... 
നീ എന്തുവാട പറയുന്നെ ഇന്നത്തെ രാത്രികൂടിയെ അവൾക്കായുസുള്ളൂ... "
" നിങ്ങളവളെ നശിപ്പിച്ച് കൊല്ലാൻപോകുവാണോ..? "
" മം അതെ. "
"അപ്പോൾ പോലീസ്... "
" എന്ത് പോലീസ്,. വെളുപ്പിനുതന്നെ ബോഡി ഉൾക്കാട്ടിൽ തള്ളും. പിന്നെ അവിടുള്ള ജീവികൾനോക്കികോളും. ഒരു പുല്ലും കിട്ടില്ല. "
അയാളുടെ കണ്ണിൽ കാമത്തിന്റെ കൂരമ്പുകളും പൈശാചികതയുടെ പ്രതിഫലനവും എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. 
" ഇവളാദ്യത്തെയാളൊന്നും അല്ല.
ഇതിനു മുമ്പും പല മാൻപേടകളുടെയും പേടിച്ചുള്ള നിലവിളികൾ ഈ വീട്ടിൽ മുഴങ്ങിയിട്ടുണ്ട്.. പല പിടകളുടെയും മരണഭയത്തോടുകൂടിയ പിടച്ചിൽ കണ്ടിട്ടുണ്ട്... "
"നിങ്ങൾ ഒരു ക്രൂരനാണ്.. " ഞാൻ പറഞ്ഞുതുടങ്ങി, 
" കഴിഞ്ഞ രണ്ടു മാസങ്ങൾക്കു മുമ്പ് ഇതുപോലൊരു രാത്രിയിൽ നിങ്ങളുടെ ഇങ്ങോട്ടുള്ള യാത്ര ഓർമ്മയുണ്ടോ...? 
വഴിവക്കിൽ ബാഗും തൂക്കി ഒരു എഞ്ചിനീയറിങ് വിദ്യാർത്ഥിനി നിൽപ്പുണ്ടായിരുന്നു. ഹോസ്റ്റലിൽ നിന്നും അവൾ വീട്ടിലേക്കു വരാൻ നിൽക്കുകയായിരുന്നു.. അതുവഴി വന്ന നിങ്ങൾ അവളെ നിങ്ങളുടെ കാമം നിറഞ്ഞ കണ്ണുമായിട്ടാണ് കണ്ടത്. 
അവളെ നിങ്ങൾ ആ കാറിൽ കയറ്റി, ഈ വീട്ടിലേക്കാണ് ആ യാത്ര നിന്നത്. അവളുടെ ജീവിതയാത്രയും ഈ വീട്ടിൽ ആണ് അവസാനിച്ചത്. ജീവിതത്തിനുവേണ്ടിയുള്ള ജീവനുവേണ്ടിയുള്ള അവളുടെ നിലവിളി ഈ വീട്ടിലാണ് മുഴങ്ങിയത്... "
പെട്ടന്ന് ചാടിയെഴുനേറ്റുകൊണ്ട് അയാൾ പറഞ്ഞു,. 
" അതെ.. എന്റെ ഈ കൈകൾകൊണ്ടാണ് അവളുടെ ജീവനെടുത്തത്.. ഞാനാണ് അവളുടെ ശരീരം കാട്ടിൽ കളഞ്ഞത്.. അപ്പൊഴും അവൾക്കു ജീവനുണ്ടായിരുന്നു.."
കൈയിൽ ഇരുന്ന ഗ്ലാസ്സ് തറയിലേക്ക് വലിച്ചെറിഞ്ഞിട്ടു അയാൾ ആ കൈകളെ മണത്തുകൊണ്ട് തലചുറ്റിച്ചു, ഒരുതരം മനോരോഗിയെപോലെ
ഇതെല്ലാം കണ്ടുകൊണ്ട് ഞാനും മുത്തുവും അവിടെ നിൽക്കയാണ്. 
കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അയാൾ തിരിഞ്ഞു 
"ഇതൊക്കെ നിനക്കെങ്ങനെ അറിയാം...........? "
             ******************
" എനിക്കും മുത്തുവിനും മാത്രമറിയാവുന്ന കാര്യം നിനക്കെങ്ങനെ.....!"
അയാൾ ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി. അയാൾ മുത്തുവിന്റെ മുഖത്തേക്ക് ക്രോധത്തോടെ നോക്കി. മുത്തുവിന്റെ മുഖത്തു ഭാവവത്യാസങ്ങൾ ഒന്നും തന്നെയില്ല. 
" അവനെ നോക്കണമെന്നില്ല., 
നിങ്ങൾ പറഞ്ഞില്ലേ നിങ്ങൾക്കും മുത്തുവിനും മാത്രമേ അറിയുകയുള്ളൂ എന്നു, എന്നാൽ തെറ്റി. മുകളിൽ ഈശ്വരനെന്നൊരു ആളുണ്ട് . നിങ്ങൾ എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. 
ഞാൻ ഇന്നു നിങ്ങളുടെ കൂടെയുള്ള യാത്ര ആരംഭിച്ച സ്ഥലത്ത് അന്നൊരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. അയാൾ നിങ്ങളുടെ കാർ അതിലൂടെ പോകുന്നതും അടഞ്ഞുകിടന്ന കാറിന്റെ ഡിക്കിയിൽ ഒരു ചുരിദാർ തുണിയുടെ ഭാഗവും അവൻ കണ്ടിരുന്നു. 
ആ  പെൺകുട്ടിയെ കാണ്മാനില്ല എന്നു പറഞ്ഞു അവളുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. പോലീസ് അന്വേഷിച്ചെങ്കിലും കേസ് എങ്ങും എത്തിയില്ല. അവിടെ നിന്നും ആ കേസ് ക്രൈംബ്രാഞ്ചിനെ ആണ് ഏല്പിച്ചത്. 
വീണ്ടും കേസ് അന്വേഷണം തുടർന്നുകൊണ്ടിരിക്കുമ്പോഴാണ്, ഒരു തുമ്പും ഇല്ലാതെ അന്വേഷണം വഴിമുട്ടിനിന്നപ്പോഴാണ് ആ ചെറുപ്പക്കാരൻ അയാൾ കണ്ട കാര്യം പറയാൻ തയ്യാറായത്. പിന്നീടങ്ങോട്ട് വേഗത്തിലാക്കി കാര്യങ്ങൾ. ആ ഭാഗത്തൊന്നും സി സി ടി വി  സ്ഥാപിച്ചിട്ടില്ലായിരുന്നു. എന്നാൽ കുറച്ചകലെ ഒരു കടയിൽ ഉള്ള ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ആ വഴി ഒറ്റവഴിയാണ് പക്ഷെ ആ സമയത്ത് അതിലൂടെ ധാരാളം കാറുകളും പോയിട്ടുണ്ട്. എന്നാൽ... 
ആ ചെറുപ്പക്കാരൻ പറഞ്ഞിരുന്നു അതൊരു വെള്ള അംബാസിഡർ കാറാണെന്നു. നിങ്ങളുടെ നിർഭാഗ്യം മൂലം ആ വഴിയിലൂടെ നിങ്ങളുടെ ഈ ഒരു അംബാസിഡർ കാറുമാത്രമേ പോയിരുന്നുള്ളു. അങ്ങനെയാണ് വർഗീസിനെ കുറിച്ച് അന്വേഷിക്കുന്നത്. ആ അന്വേഷണത്തിൽ നിന്നും നിങ്ങളുടെ കുടുംബകാര്യവും നിങ്ങളുടെ സ്വഭാവദൂഷ്യം മൂലമാണ് ഭാര്യ മകളുമായി വീടുവിട്ടതെന്നും അറിഞ്ഞു. നിങ്ങളുടെ ഭാര്യ പറഞ്ഞ കാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് കാട്ടിലൊരു വീടുണ്ടെന്നുള്ള വിവരം കിട്ടി. പിന്നീട് ഇവിടെവന്നു മുത്തുവിനെ ചോദ്യംചെയ്തതിലൂടെ സത്യങ്ങളെല്ലാം അറിഞ്ഞു. എങ്കിലും തന്നെ പൂട്ടുമ്പോൾ അത് നല്ലരീതിയിൽ തന്നെയാകണമെന്നു എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ആ രാത്രി ഞങ്ങൾ ഒന്നുകൂടി ക്രിയേറ്റ് ചെയ്തു. നീ ആ വലയിൽ വീണു. നിന്റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെണ്ണ് പോലീസ് ഓഫീസർ ഇന്ദു. 
എന്റെ സഹപ്രവർത്തക.
നീ പറഞ്ഞതെല്ലാം വീഡിയോ സഹിതം റെക്കോർഡ് ചെയ്തിട്ടുണ്ട്, 
നീ പോലും അറിയാതെതന്നെ നീ കുറ്റസമ്മതം നടത്തി.... "
ഇതെല്ലാം കേട്ട് വർഗീസ് വിയർക്കുകയായിരുന്നു. അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്ക് കേൾക്കാൻ കഴിയുമായിരുന്നു. 
അയാളുടെ ഉള്ളിലെ മദ്യത്തിന്റെ തീ കെട്ടടങ്ങി. അയാൾ തലകുനിച്ചു എന്റെ മുന്നിൽ നിന്നു. 
ഈ സമയം ആ മുറിയിലേക്ക് മറ്റു ഉദ്യോഗസ്ഥരും കടന്നുവന്നു. ഒപ്പം ഇന്ദുവും. 
ഞാൻ വർഗീസിനോട് പറഞ്ഞു. 
" അയ്യോ... ക്ഷമിക്കണം നിങ്ങൾ ചോദിച്ച  ഞാനാരാണെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലല്ലോ...                 ജോജോ ജോർജ് പറമ്പിൽ IPS
സ്പെഷ്യൽ ക്രൈംബ്രാഞ്ച് ഓഫീസർ. "
അയാളുടെ കൈകളിൽ ഞാൻ വിലങ്ങണിയിച്ചു. വീടിനു പുറത്തേക്കു വന്നു, 
അപ്പോഴും മാനം കരഞ്ഞു. ഒരുപക്ഷെ സത്യം തെളിയിക്കപ്പെട്ടതിന്റെ സന്തോഷാശ്രു ആയിരിക്കാം. 
ഞാൻ വർഗീസിനോട് പറഞ്ഞു 
" യാത്രകൾ അവസാനിക്കുന്നില്ല
ഇനി തനിക്കു മറ്റൊരു യാത്രയാകാം.... ജയിലിലേക്ക്... "
വണ്ടി അവിടെ നിന്നും യാത്രയായി. 
വർഗീസുമായി ഞാൻ നടത്തിയ യാത്രയിലൂടെ പറയാതെ വച്ചിരുന്ന ഒരു കഥ പറയുകയായിരുന്നു.... അല്ലെങ്കിൽ ഒരു സത്യത്തിന്റെ ചുരുളഴിയുകയായിരുന്നു.... 
ആ  രാത്രി യാത്രയെ വിശേഷിപ്പിക്കാൻ ഈ പദം തന്നെ നല്ലത്... 
" യാത്ര.. the untold story... "
        
              :- വെള്ളിമൺ സുബിൻ ✒️

         *****************************




Comments

  1. Poli chakkarae👌👌👏👏👏💖💖💖💖

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. തുടക്കം ഗംഭീരം 👏👌❤️❤️❤️

    ReplyDelete
  4. Well going 👏👏👌👌👌നന്നായിട്ടുണ്ട്.തുടർച്ചയായി കാത്തിരിക്കുന്നു 😁😁😁❤️❤️

    ReplyDelete
    Replies
    1. നിങ്ങളുടെ ഈ കാത്തിരിപ്പു എന്റെയും ഈ കഥയുടെയും സ്വീകാര്യതയായി കാണുന്നു.. തുടർന്നും ഈ സഹകരണം ഉണ്ടാകണം ❤️❤️

      Delete
  5. ഇനിയും എഴുത്ത് തുടരുക

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. ആകാംഷ കൂടുന്നു സുബി മോനെ. ബാക്കി കഥ പെട്ടന്ന് പോരട്ടെ 😁😁😁ഇത് വരെ പൊളിച്ചു മുത്തേ 👌👌👌👏👏👏❤️❤️❤️❤️❤️

    ReplyDelete
  8. ആ കാറിൽ രക്തക്കറ എവിടുന്നു? 🤔
    Waiting

    ReplyDelete
  9. Polichu .spr.inim thudaranam.naadinu abimanam akanam ,🤗🥰

    ReplyDelete
    Replies
    1. നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും.. ❤️❤️

      Delete
  10. കഥ നന്നായി മുന്നോട്ട് പോകുന്നു 👌👌👏👏ആരുടെ രക്തം ആ അത് 🤔🤔🤔ബാക്കിക്കായി കാത്തിരിക്കുന്നു 😁❤️❤️

    ReplyDelete
    Replies
    1. ഈ കാത്തിരിപ്പുകളാണ് കഥയുടെ വിജയം ❤️❤️❤️

      Delete
  11. ഇനിയും മികച്ച രചനകൾ കാത്തിരിക്കുന്നു

    ReplyDelete
  12. എഴുത്ത് തുടരുക

    ReplyDelete
  13. Very good subin..... keep.doing God bless uuuuu

    ReplyDelete
  14. Very good subin..... keep.doing God bless uuuuu

    ReplyDelete
  15. നന്നായിട്ടുണ്ട് .ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ഈ കാത്തിരിപ്പുകളാണ് കഥയുടെ വിജയം.. ❤️❤️❤️

      Delete
  16. Suprrr👏👌👌പക്ഷെ ഇന്നും പറഞ്ഞില്ല ആ രക്തക്കറ ആരുടെയാണെന്ന് 😔. സാരമില്ല ഒരു സസ്പെൻസ് ഇരിക്കട്ടെ. ബാക്കിഭാഗം പെട്ടന്ന് പോരട്ടെ. കഥ ഇതുവരെ പൊളിച്ചു 👏👌😁❤️❤️❤️

    ReplyDelete
    Replies
    1. ആകാംക്ഷകളും കാത്തിരുപ്പുകളും കഥയുടെ വിജയം ❤️❤️❤️

      Delete
  17. നന്നായിട്ടുണ്ട്

    ReplyDelete
  18. ♥️♥️♥️♥️❣️♥️

    ReplyDelete
  19. ✌️✌️✌️✌️👍👍👍🔥

    ReplyDelete
  20. സൂപ്പർ. തുടരുക. ബാക്കി വായിക്കാൻ കാത്തിരിക്കുന്നു. നല്ലതുവരട്ടെ. God bless you

    ReplyDelete
  21. നന്നായിട്ടുണ്ട് 👏👌👌എന്നാലും എന്തോ കാര്യമാ പറയാൻ പോന്നത് 🤔🤔🤔waiting 😁😁❤️❤️well going monae.

    ReplyDelete
  22. ❤️❤️❤️❤️❤️❤️

    ReplyDelete
  23. Very good monae. Veendum kadhayil oru twist nice👏👏👌👌👌. Well going.Backikkaayi katta waiting il aanuu pettannnn😁😁❤️❤️❤️❤️

    ReplyDelete
  24. Monussaae polich 😁😁👏👏👌👌👌👌engane poyaa nee njngade chunk idippich kollummm😂😂😂balance pettann porattae💖💖

    ReplyDelete
  25. Avasanathinaayiii kaathirikkunnn😁😁😁😁😁balance verattee

    ReplyDelete
  26. Wowww poli climax monae👌👌👏👏👏ottum pretheeshichillaa ith pole oru climax. Really good. 😁😁. ഓരോ കഥയും ഒന്നൊന്നിന്ന് മെച്ചപ്പെടുന്നുണ്ട്. ഇനിയും ഒരുപാട് എഴുതുക. എപ്പോഴത്തെയും പോലെ ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും പിന്തുണയും എന്നും കൂടെ ഉണ്ടാകും. എല്ലാവിധ ആശംസകളും 😁😁😁😁. All the best wishes dear❤️❤️❤️

    ReplyDelete
    Replies
    1. ഒരുപാട് നന്ദി.... ആദ്യം മുതലേ എനിക്കു നൽകിയ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി...... ❤️❤️❤️❤️❤️❤️❤️❤️❤️

      Delete
  27. Njan karuthi aa penninte brother ayirikkumenn....
    Climax pwolich...
    Adutha kadha pettann thannee poratteeeee.......

    ReplyDelete
    Replies
    1. Ningalude snehavum ningal nalkunna prachodhanavum ente munnottulla yathraykku velicham pakarunnu... ❤️❤️thank you dr

      Delete
  28. Adipoli suspunce thrillerayirunnuda

    ReplyDelete
  29. Oiii annooiii kadha polich👌👌👏👏keep it up bro😁😁👍👍

    ReplyDelete
    Replies
    1. നന്ദി... നന്ദി.... നന്ദി... ❤️❤️❤️❤️❤️

      Delete
  30. Abhinandhanagal vellimon subin. Eniyum orupadu uyarangalil eathippedattea...

    ReplyDelete
  31. Abhinandhanagal vellimon subin. Eniyum orupadu uyarangalil eathippedattea...

    ReplyDelete
  32. Abhinandhanagal vellimon subin. Eniyum orupadu uyarangalil eathippedattea...

    ReplyDelete
  33. Abhinandhanagal vellimon subin. Eniyum orupadu uyarangalil eathippedattea...

    ReplyDelete
    Replies
    1. നന്ദി സുബിനെ ... ❤️❤️❤️ നിങ്ങൾ നൽകിയ ഈ സ്നേഹത്തിനു ഞാൻ കടപ്പെട്ടിരിക്കുന്നു..

      Delete
  34. Subin ethokke printed version akkanam
    Good work

    ReplyDelete
    Replies
    1. ആഗ്രഹമുണ്ട് സാർ പക്ഷെ അതിനു പ്രസാധകരും മറ്റും വേണ്ടേ.. അതുമാത്രമല്ല സാമ്പത്തികവും വേണമല്ലോ... ഒരുപാട് നന്ദിയുണ്ട് സാർ ഈ കഥകൾ വായിച്ച് എനിക്കു പ്രോത്സാഹനങ്ങൾ നൽകുന്നതിൽ ❤️❤️

      Delete
  35. കഥ സൂപ്പർ, 👌👌👌🌹♥

    ReplyDelete
    Replies
    1. നന്ദി സാർ..... നിങ്ങളുടെ ഈ സ്നേഹവും പ്രോത്സാഹനവുമാണ് എന്റെ വിജയം. ഞാൻ ഇത്തരത്തിൽ കഥകളും കവിതകളും എഴുതുന്നു എങ്കിൽ അതിനു കരണക്കാരുടെ കൂട്ടത്തിൽ സാറും ഉണ്ട്. കാരണം സാറിന്റെ മലയാളം ക്‌ളാസ്സുകളിലെ കഥകളും കവിതകളും കേട്ട് പഠിച്ചവനാണ് ഞാനും.... ❤️❤️❤️❤️❤️

      Delete

Post a Comment

Popular posts from this blog

കല്ലറ

മോർച്ചറി