"ആ... രാത്രി "

------------- വെള്ളിമൺ സുബിൻ ----------

ഒടിയന്റെ ഒടിവിദ്യയിലെന്നതുപോലെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ പൊതിഞ്ഞുകെട്ടി കരിമ്പടം പുതച്ച ആകാശം...... പെയ്തൊഴിഞ്ഞ സന്തോഷത്തിൽ മേഘങ്ങൾ നിറഞ്ഞു നിന്നു. മണ്ണിനും കുളിര്.. വിണ്ണിനും കുളിര്.... മനസ്സിനും കുളിര്..... 
മരുഭൂമിയിലേക്ക് വന്ന മഴപോലെ 'ആ രാത്രി' മഴ ആനന്ദം നൽകി... എന്തെന്നില്ലാത്ത അനുഭൂതി... 
തവളകൾ മഴവെള്ളപ്പാച്ചിൽ കണ്ട് രസിക്കുന്നു.. 
വീടിന്റെ വരാന്തയിലെ വെളിച്ചത്തിനു താഴെ വലിയ കൂട്ടക്കൊല നടന്നിരിക്കുന്നു.
(ആത്മഹത്യയെന്നും പറയാം..!)
പത്തമ്പത് ഈയലുകളുടെ മൃതശരീരം.....!
ഓടിന്റെ അറ്റങ്ങളിൽ നിന്നും തറയിലേക്ക് വെള്ളത്തുള്ളികൾ ഇപ്പോഴും വഴുതിവീഴുന്നുണ്ട്. 
ചീവീടുകൾ നിശബ്ദമായി എന്ന് തോന്നിയിരുന്നു. വെറും തോന്നൽ മാത്രമായിരുന്നു അത്. മഴയുടെ രുദ്രമായ താളത്തിൽ ചീവീടിന്റെ പാട്ട് മുങ്ങിപോയതാണ്... ഇന്നത്തെ സംഗീതം എന്നത് പോലെ......!
തോന്നലുകളാണ്... മനുഷ്യന്റെ ഇത്തരം തോന്നലുകളാണല്ലോ പലതിലേക്കും അവനെ കൊണ്ടെത്തിക്കുന്നത്. തോന്നലുകളും ധാരണകളും ഒന്നും ഇല്ലെങ്കിൽ പിന്നെന്തു മനുഷ്യൻ..!
പുറത്തെ പെയ്തൊഴിഞ്ഞ ആകാശത്തിന്റെ അനുഭൂതിക്ക് സമാനമാണ് അകത്തേതും... 
കുളിമുറിയിലെ മഞ്ഞവെളിച്ചത്തിനു കീഴിൽ അയാൾ നിൽക്കുന്നതിന്റെ നിഴൽ തറയിൽ കാണാം. 
ഭിത്തിയിൽ തന്റെ ഇരയെ പിടികൂടി തിന്നതിന്റെ സംതൃപ്തിയിൽ ഒരാൾ ഇരിക്കുന്നു. വേറെ ആരും അല്ല ഗൗളിച്ചയാൻ തന്നെ...!
തുരുമ്പെടുത്ത സ്റ്റീൽ പൈപ്പിൽ നിന്നും ഒരേതാളത്തിൽ വെള്ളത്തുള്ളികൾ താഴെയിരിക്കുന്ന ബക്കറ്റിലേക്കു വീഴുന്നു. അതിന്റെ ശബ്ദം..... 
അതിലും ഉപരിയായി ആ മുറിയിൽ അയാളുടെ ശ്വാസം എടുക്കുന്നതിലെ ശബ്ദം ക്രമാധീതമായി ഉയരുന്നുണ്ടായിരുന്നു. 
കുറച്ചതികനേരമായി അയാൾ കുളിമുറിയിൽ കയറിയിട്ട്.....
അയാൾ തല ഉയർത്തി കണ്ണാടിയിലേക്കു നോക്കി.... 
ആ കണ്ണുകൾ കലങ്ങിയിരിക്കുന്നു... ചുവന്നിരിക്കുന്നു...... 
കവിളിൽ രണ്ടുതുള്ളി രക്തം കട്ടപിടിച്ചിരിക്കുന്നു.. അയാൾ മുഖം കഴുകാൻ തുടങ്ങി.. വീണ്ടും.. വീണ്ടും... കഴുകി.. 
ആ കൈകളിലേക്ക് അയാൾ ഉറ്റുനോക്കി... വെളുത്തകൈകളിൽ ചുവന്ന പാടുകൾ... ആ കൈകൾ തന്റെ മൂക്കിലേക്ക് ചേർത്തുപിടിച്ചു അയാൾ മണത്തു...... 
ഇല്ല.... മാറിയിട്ടില്ല...! രക്തത്തിന്റെ മണം അയാളുടെ മൂക്കിലേക്ക് അതിവേഗം കയറി.. പ്രശസ്തമായ ആ വാക്കുകൾ അയാൾക്ക്‌ ഓർമവന്നു.... 
" അറേബ്യായിലെ മുഴുവൻ സുഗന്ധങ്ങൾക്കും മായ്ക്കാൻ കഴിയാത്തത്ര രക്തത്തിന്റെ മണം.... ആ കൈകളിൽ ഉണ്ടായിരുന്നു....... "
                                    
        ********************
അയാൾ കുളിമുറിയിൽ നിന്നും മുറിയിലേക്ക് വന്നു..... 
സൂസമ്മയില്ലാത്ത രാത്രി...!
അവൾ അമ്മച്ചിയുടെ അസുഖ വിവരം അറിയാൻ അവളുടെ  വീട്ടിൽ പോയിരിക്കുകയാണ്. നാളെ തിരികെവരുമ്പോൾ.......!
നിശബ്ദതയുടെ കയ്പ് അയാളിൽ അസ്വസ്ഥതയുടെ വിത്തുകൾ പാകി... 
ചുമരിൽ ഘടികാരത്തിൽ നിന്നും സമയം ചോർന്നുകൊണ്ടിരിക്കുന്നു.........ഉറക്കം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു..... 
അപ്പോഴാണ് അയാളുടെ കണ്ണുകളിൽ അത് തെളിഞ്ഞത്. 
നിരവധി പതക്കങ്ങൾ ചാർത്തിയ തന്റെ ഔദ്യോഗിക വേഷം.. ആ വേഷത്തിന്റെ വലതുവശത്തു അയാളുടെ പേര്... 'മേജർ മാത്യു എബ്രഹാം '.
ധീരനും സത്യസന്ധനുമായി രാജ്യസേവനം നടത്തിയതിനുള്ള പ്രതിഫലനങ്ങളാണ് ആ യൂണിഫോമിലെ പതക്കങ്ങൾ. 
എന്നാൽ ഇന്ന്...... 
               ആ മുറിയിലേക്ക് വീണ്ടും മാത്യു എബ്രഹാമിന്റെ ശ്രദ്ധ ചെന്നു... 
അവൾ നടത്തിയ പരാക്രമണങ്ങൾ..... അല്ല,. ജീവഭയത്താൽ രക്ഷപെടാൻ നടത്തിയ ചെറുത്തുനിൽപ്പുകളുടെ ബാക്കിപത്രമായിരുന്നു ആ മുറി. 
തലയണയുറ കീറിയിരിക്കുന്നു... അതിൽനിന്നും പഞ്ഞികൾ പറക്കാൻ പുറത്തേക്കു വെമ്പി നിൽക്കുന്നു..കട്ടിലിലെ പുതപ്പു ഒരു പരാക്രമണത്തിന്റെ ദൃക്‌സാക്ഷി പോൽ ചുളിഞ്ഞൊതുങ്ങി മൗനത്തിലാണ്ടിരിക്കുന്നു...  ഫ്ളവർ വെയ്‌സ് താഴെ വീണുടഞ്ഞിരിക്കുന്നു.... 
തകർന്ന ജീവിതമെന്നപോൽ...!
രാത്രിസേവ നടത്തിയിരുന്ന മദ്യക്കുപ്പി മേശപ്പുറത്ത് വീണുകിടക്കുന്നു... അതിൽ നിന്നും അവസാനത്തെ തുള്ളിയും താഴേക്കിറ്റുവീണു... 
ചില്ലുകോപ്പ തകർന്ന് തറയിൽ കിടക്കുന്നു... ഈ കാഴ്ചകൾ  എല്ലാം അയാളിൽ കുറച്ചു മുൻപ് അവിടെ നടന്ന ഒരു വേട്ടയാടലിലേക്കു കൊണ്ടെത്തിച്ചു..... അയാൾ ചിന്തിച്ചു.. 
എന്തിനാണവൾ ഇവിടേയ്ക്ക് വന്നത്...? 
എന്തിനാണ് ഞാൻ അവളെ മോഹിച്ചത്.....? 
എന്റെ മുന്നിലൂടെ പലപ്പോഴും അവൾനടന്നിട്ടുണ്ട്....
അന്നൊന്നും തോന്നാഞ്ഞത് ഈ രാത്രി എന്തുകൊണ്ടാണ് അവളോട് തോന്നിയത്.....? 
ഇന്ന് അവളുടെ വേഷത്തിൽ എന്തുപുതുമയാണ് ഉണ്ടായിരുന്നത്....? അവളുടെ കണ്ണുകളിൽ എന്ത് രതിയാണുണർന്നത്......? !
അവൾ.... അവൾ... അപ്പുറത്തെ വീട്ടിലെ 'അന്ന '.....
                                         
              *****************
അന്നയുടെ മേൽ എനിക്ക് ഇന്നേവരെ അങ്ങനെ ഒരു മോഹം തോന്നിയിരുന്നില്ല.... പക്ഷെ മദ്യം, മഴ, തണുപ്പ്..... എന്റെ ശരീരത്തിൽ ചൂട് പകരുവാൻ അവളെ വേണമെന്നുതോന്നി.... അവളുടെ മിനുസമാർന്ന അധരവും.. മുട്ടിനു താഴേയ്ക്കുള്ള നഗ്നതയും ഇന്നാണോ ഞാൻ ശ്രദ്ധിച്ചത്...!? 
എന്റെ ആഗ്രഹം മനസ്സിലാക്കിയ അന്ന കുതറിമാറി.... അവളുടെ പിറകെ ഞാൻ ഒരു വേട്ടനായയെപ്പോലെ ചീറി.... 
ആ മെയ്‌വഴക്കം എന്നെ കൂടുതൽ രസിപ്പിച്ചു.... അവളുടെ കുഞ്ഞുകണ്ണുകളിൽ ഞാൻ വല്ലാതെ ആകൃഷ്ടനായി. ആ ഓട്ടത്തിനിടയിൽ അവളുടെ ശരീരത്തിൽ നിന്നും പലതും ഊർന്നുവീണുകൊണ്ടിരുന്നു... 
ഈ മുറിയാകെ അവൾ ഓടി.... പലതും തകർന്നുവീണു ഒപ്പം അവളുടെ ജീവിതവും. ഒടുവിൽ ആ കുഞ്ഞു കഴുത്തുപിടിച്ചു ഞെരിച്ചു.. ജീവനുവേണ്ടി അവൾ കൈയും കാലും പിടച്ചു... ഒടുവിലത്തെ പിടച്ചിലും അങ്ങനെ അവസാനിച്ചു...!
മൂർച്ചയേറിയ ഒരു കത്തികൊണ്ട് ഞാൻ അന്നയുടെ ശരീരത്തിൽ ചിത്രം വരച്ചു... അവളുടെ വസ്ത്രങ്ങൾ കീറിമാറ്റി.. പൂർണ നഗ്നയായി അന്ന എന്റെ മുന്നിൽ...!
അവളുടെ ശരീരത്തിൽ നിന്നും രക്തം എന്റെ മുഖത്തേക്ക് തെറിച്ചു. അതിർത്തിയിൽ ശത്രുവിനുമേൽ നിറ ഒഴിക്കുമ്പോൾ തെറിച്ച ചോരയേക്കാൾ അല്പ്പം കൊഴുപ്പ് കൂടുതൽ.... ഒടുവിൽ ആ ശരീരം തീയിലേക്കും.. 
എന്റെ ഈ കൈകൾ കൊണ്ട് ഞാൻ അന്നയെ മൃഗീയമായി കൊന്നിരിക്കുന്നു... മദ്യത്തിനൊപ്പം മത്തുപിടിപ്പിക്കാൻ അവളുടെ ശരീരവും ഉണ്ടായിരുന്നു എന്റെ മുന്നിൽ.... ആ കൈകളിലും കാലുകളിലും ഞാൻ മുഖം ചേർത്തു... അവളുടെ മണം... എന്റെ പല്ലുകൾ അവളുടെ ശരീരത്തിൽ ആഴ്ന്നു... അന്ന.... കുറച്ചു മുൻപ് വരെ ഇവിടെ ഉണ്ടായിരുന്ന അന്ന ഇപ്പോൾ വെറും ഓർമയായി.... 
പക്ഷെ........ 
അപ്പോൾ കാട്ടിയ ധൈര്യം എന്നിൽ നിന്നും ചോർന്നു പോയിരിക്കുന്നു.. 
ഈ കൊലപാതകം എങ്ങനെ ഞാൻ മറച്ചു വയ്ക്കും... എത്ര കുഴിച്ചു മൂടിയാലും നായ്ക്കൾ അത് മണത്തെടുക്കും... ഒരു മാർഗവും തെളിയുന്നില്ല..!
അന്നയുടെ രക്ഷകർത്താക്കളായ ജോസഫിനോടും മറിയയോടും എന്ത് പറയും...?!
അതിലെല്ലാം ഉപരി എന്റെ സൂസമ്മയോട് ഞാൻ എന്ത് ന്യായമാണ് പറയേണ്ടത്...?!
ആ..രാത്രി മാത്യൂസ് എബ്രഹാംമെന്ന റിട്ടയേഡ്പട്ടാളക്കാരന് ഉറങ്ങാൻ കഴിഞ്ഞില്ല....'അന്ന'....! അവൾ അവളുടെ നിത്യ ജോലിയെന്നതിന്
സമാനമായി അയാളുടെ തലച്ചോറിൽ ചികയുകയും.... ഹൃദയത്തിൽ നിന്നും പുഴുക്കളെ കൊത്തികുടയുകയും ചെയ്തു...
                                        29/9/2020
              :- ✒️വെള്ളിമൺ സുബിൻ 
             ***********************
             

Comments

  1. Replies
    1. തുടരും... നിങ്ങളുടെ സ്നേഹം ഒപ്പം വേണം.. ❤️❤️❤️

      Delete
  2. തുടർന്നു വായിക്കാൻ കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. ഈ കാത്തിരിപ്പ് എനിക്കുള്ള അംഗീകാരങ്ങളാണ്.. ❤️❤️❤️

      Delete
  3. സുബി മോനേ.... പൊളി 👌👌so curious about balance story🔥🔥🔥🔥

    ReplyDelete
    Replies
    1. ഒരുപാട് നന്ദി.... സ്നേഹത്തിന്... കൂടെ നിൽക്കുന്നതിന്... ❤️❤️❤️

      Delete
  4. ആ... രാത്രി....😲😲going interesting mone...... good😁👌👏💖

    ReplyDelete
    Replies
    1. ഒരുപാട് നന്ദി... ❤️❤️❤️എപ്പോഴും ഇങ്ങനെ കൂടെ നിൽക്കുന്നതിന്... 😁❤️

      Delete
  5. Very good mone..... oru rakshayum illaaa👏👏👌👌👌👌waiting for your next story❤️😁

    ReplyDelete
    Replies
    1. നന്ദി... ❤️❤️❤️നിങ്ങൾ നൽകുന്ന സ്നേഹത്തിനും ആത്മവിശ്വാസത്തിനും ഉള്ള പ്രതികരണമാണ് എന്റെ ഓരോ സൃഷ്ടിയും... 😊🙏❤️

      Delete
  6. ഒരുപാട് സ്നേഹം.. ❤️❤️❤️ നന്ദി..... 🙏തുടർന്നും ഈ സ്നേഹവും പിന്തുണയും ഞാൻ പ്രതീക്ഷിക്കുന്നു...... 😁❤️

    ReplyDelete
  7. വളരെ നന്നായിട്ടുണ്ട് ❤️❤️ആശംസകൾ ❤️❤️

    ReplyDelete
    Replies
    1. ഒരുപാട് നന്ദി... ❤️❤️🙏❤️നിറഞ്ഞ സ്നേഹവും... 😁❤️❤️❤️

      Delete
  8. Replies
    1. തീർച്ചയായും അനിയാ... 😁❤️

      Delete
  9. Replies
    1. നന്ദി... ❤️❤️❤️🙏തുടർന്നും ഈ പിന്തുണ പ്രതീക്ഷിക്കുന്നു.. 😁🙏❤️

      Delete

Post a Comment

Popular posts from this blog

കല്ലറ

യാത്ര. the untold STORY

മോർച്ചറി