കല്ലറ
കല്ലറ
വെള്ളിമൺ സുബിൻ
താഴ്വാരകളിൽ ആ ദിവസത്തേയ്ക്കായി കാത്തുകിടക്കുന്ന കുറെയേറെ മനുഷ്യരുണ്ട്...... സ്വപ്നങ്ങൾ മണ്ണിൽ മരവിച്ച, ആഗ്രഹങ്ങൾ ആകാശത്തിന് വിട്ടുകൊടുത്ത കുറെയേറെ മനുഷ്യർ. അവർ മേഘത്തിന്റെ പട്ടുപുതപ്പ് മണ്ണിൽ ചൂടി കിടക്കുകയാണ്.... ശാന്തരായി അശാന്തരുടെ സങ്കടങ്ങൾ കേട്ട്.... അവർ സമ്മാനിക്കുന്ന പനീർപൂവുകളുടെ സുഗന്ധം പേറി....
അതെ, അശാന്തിയുടെ താഴ്വാരം എന്നൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാൽ ഇവിടം ശാന്തമാണ്... കാരണം ഇവിടം ശ്മാശാനം ആണ്. ശവങ്ങളുടെ പറുദീസ..........
(പത്രം ആഫിസ് )
അച്ചടിയന്ത്രം എപ്പോഴും മുരണ്ട് കൊണ്ടിരിക്കുന്നു..... അസത്യങ്ങളുടെ കൂമ്പാരവും പേറി അത് എത്രനാളായി ഇങ്ങനെ ഓടുന്നു.... കുമ്പസാരിക്കാൻ കൂട്ടാക്കുന്നില്ലല്ലോ ഈ സത്യവാദികൾ..
പീഡനങ്ങളും, പാർട്ടി പ്ലീനനങ്ങളും-പിളർപ്പുകളും ഒക്കെയല്ലേ സ്ഥിരം പടച്ചുവിടുന്നത്....
എന്നാൽ അന്നേ ദിവസം പത്രത്തിന്റെ ചീഫ് എഡിറ്റർ അത്ര തെളിച്ചത്തിലല്ല.... കാരണം.......................................... ടിങ് ... ടിങ് .... അങ്ങനെ പന്ത്രണ്ട്മണി മുഴങ്ങി.
നാളത്തേക്കിനുള്ള പത്രത്തിൽ കൊടുക്കാൻ വായനക്കാരനിൽ ആകാംഷ ഉളവാക്കാൻ ഉള്ള വാർത്തയൊന്നും കിട്ടിയിട്ടില്ല.
അടിയും ഇടിയും പ്രഖ്യാപനങ്ങളും ഒക്കെ തന്നെ..... അപ്പോഴാണ് കിതച്ചുകൊണ്ട് രവി പത്രആഫീസിലേക്ക് ഓടി വന്നത്...
അയാൾ നന്നായി വിയർത്തിട്ടുണ്ട്.. നെറ്റിയിലും കൈകളിലും ഒക്കെ വിയർപ്പുത്തുള്ളികൾ.... അയാളുടെ മൂക്കിന്റെ തുമ്പിലായി ഒരു വിയർപ്പു തുള്ളി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ വെമ്പിനിൽക്കുന്നു..
ഇട്ടിരിക്കുന്ന കുപ്പായത്തിൽ കൂടുതൽ ഭാഗവും വിയർപ്പാൽ കടും നിറം പ്രാപിച്ചു.. ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു അയാൾ എന്തോ പറയാൻ തുടങ്ങി.....
"സാറേ......" ഒരു വാർത്തയുണ്ട്
കൊലപാതകം." വിശന്നിരുന്ന പട്ടിക്കുമുന്നിലേക്ക് ഒരു എല്ലിൻ കഷ്ണം കിട്ടിയ ആർത്തി പത്രാധിപന്റെ മുഖത്തു പ്രകടമായിരുന്നു. കൊലപാതകം ഇന്ന് ഒരു സാധാരണ സംഭവം ആണ്... എന്നാൽ ഇന്ന് അയാൾക്ക് അത്തരം ഒരു വാർത്ത അത്യാവശ്യമായിരുന്നു... പഴയമുൻസിഫ്കോടതിയുടെപിറകിൽകാട് പിടിച്ചു കിടക്കുന്ന ഒരു പ്രദേശത്താണ് ബോഡി കണ്ടിരിക്കുന്നത്... അസ്സഹനീയമായ ദുർഗന്ധം അവിടുത്തെ കാറ്റിൽ നിറഞ്ഞു നിന്നിരുന്നു.... അവിടുത്തെ ഈച്ചകളാണ് ഈ വാർത്ത പുറംലോകത്തെത്തിച്ചത്. ശരീരത്തിൽ നിന്നും ചോരകുടിച്ചു അവർ അവരുടെ അന്നത്തെ അത്താഴം കുശാലാക്കി.... അവരുടെ കൈപാടുകളാണ് ഈ കൊലപാതകംപുറത്തറിയിച്ചത് ആര് കൊന്നതാണെന്നോ.... എന്ന് കൊന്നതാണെന്നോ.... ഇനി കൊന്നതുതന്നെയാണോ... എന്നൊന്നും ആർക്കും അറിയില്ല.... പക്ഷെ നാളെ കേരളം മുഴുവൻ ചർച്ച ചെയ്യാൻ ഈ വാർത്ത ധാരാളമായിരുന്നു.... (നാലഞ്ചു നാളേക്ക് മാത്രം ).പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്ത അച്ചടിച്ചിറക്കി......... പത്രാധിപൻ വാർത്തയൊന്നു സസൂക്ഷമം നിരീക്ഷിച്ചു..... അപ്പോഴാണ് അയാളുടെ മുന്നിൽ പഴയ പത്രകെട്ടിനുള്ളിൽ നിന്നും പുറത്താക്കപ്പെട്ട ഒരു താളും അതിലെ അക്ഷരങ്ങളും കണ്ണിൽ പെട്ടത്. പെട്ടന്ന് തന്നെ ആ കാര്യം ഒരു വെള്ളിവെളിച്ചം പോലെ അയാളുടെ മുന്നിൽ മിന്നിമറഞ്ഞു.
അതൊരു തിരോധാനത്തിന്റെ വാർത്തയായിരുന്നു. പ്ലാന്ററായിരുന്ന വർഗ്ഗീസ് എന്ന 45 വയസ്സുകാരന്റെ കാണ്മാനില്ല എന്ന വാർത്ത. പത്രാധിപൻ രവിയോടായി പറഞ്ഞു "അയാളുടെ ശരീരത്തിന്റെ ഘടനയുമായി ഈ ബോഡിക്കു സാമ്യം ഉണ്ട്." പക്ഷെ രവി ആ വാദത്തെ
എതിർത്തു. അയാൾക്ക് മറ്റൊന്നായിരുന്നു സംശയം. "അല്ല പ്ലാന്റർ വർഗ്ഗീസിന്റേതാണ്ഇപ്പോൾകണ്ട ബോഡി എങ്കിൽ........ അയാളെ കാണാതായി എന്ന് പറയുന്ന ദിവസവും ഈ ദിവസവും തമ്മിൽ നോക്കിയാൽ ഇത്രയും ദിവസം കൊണ്ട് ആ ശരീരം ഇങ്ങനെ ദുർഗന്ധം ഉണ്ടാകുന്ന രീതിയിൽ ആകുമോ.......? " രവിയുടെ ചോദ്യം പത്രാധിപനിൽ വീണ്ടും ആശയകുഴപ്പങ്ങൾക്ക് കാരണമായി. അപ്പോഴാണ് രവിയുടെ മനസ്സിലേക്ക് മറ്റൊരു സംശയം ഉടലെടുത്തത്..... കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ സമാനമായ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന യാഥാർഥ്യം അയാളിൽ മറ്റൊരു വലിയ ആശയക്കുഴപ്പം ആയി പരിണമിച്ചു. അയാളുടെ മനസ്സിനെ അത് വല്ലാതെ മതിക്കുവാൻ തുടങ്ങി ആശങ്കകളുടെയും സംശയത്തിന്റെയും തികട്ടൽ രവിയുടെ വായിൽനിന്നും പുളിച്ചുപ്പുറത്തുചാടി.... ആ ചാട്ടലിനു ശക്തി അല്പം അധികമായിരുന്നു... പത്രാധിപന്റെ തലയിലേക്കും അവിടെ നിന്നും പത്രതാളിലേക്ക് വരെ രവിയുടെ വായിൽ നിന്നും പുറത്തേക്കു വന്നത് കടന്നുകൂടി. പിറ്റേന്നത്തെ സൂര്യന് ചൂട് അല്പം കൂടുതലായിരുന്നു.... കൊലപാതകം തുടർകഥ ആവുകയും കൊലയാളി ഒരു അപ്രത്യക്ഷനായി തുടരുകയും ചെയ്യുന്നതിൽ മാധ്യമങ്ങൾ കുറെയേറെ സന്തോഷിച്ചു.... കിട്ടിയ എല്ലിൻ കഷ്ണം അത്രപെട്ടന്ന് ഊറി തീരുന്ന ഒന്നായിരുന്നില്ല.... അതിന് ദിവസം തോറും രുചി കൂടുകയും മാംസം ഉള്ളതായി തീരുകയും ചെയ്യുന്ന വിചിത്രമായ ഒരു കാഴചയാണ് പിന്നീട് ഉണ്ടായത്....... ഒടുവിൽഅത്ഉണ്ടായി...............
ഈ കൊലപാതകങ്ങൾ അന്വേഷിക്കുന്നതിനായി പുതിയ ഒരു പോലീസ് ടീമിനെ നിയോഗിച്ചു. അനിത ഐ പി സ് ഉം സംഘവും ഊർജിതമായ അന്വേഷണങ്ങൾ നടത്തി.... അതിലൂടെ ഒരു കാര്യം വ്യകതമായി. ഒരുമാസത്തിനിടയ്ക്ക് സമാനമായ മൂന്നാമത്തെ സംഭവം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ സംഭവങ്ങൾ ഒരു ജില്ലയിൽ ഉണ്ടായിട്ടുള്ളതല്ല. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം, ഈ നടന്നതെല്ലാം കൊലപാതകം ആണ്.. കൊലയാളി ഒരാൾ തന്നെ ആണോ എന്ന് ഉറപ്പിക്കാൻ ആദ്യം പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് അവർ പറയുന്നു ഇത് ഒരാൾ തന്നെ നടത്തിയ കൊലകളാണ്.. അതു സമർഥിക്കാനായി പോലീസ് അക്കമിട്ടു നിരത്തുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. ഒന്ന് :- ഇവിടെ കൊലചെയ്യപ്പെട്ടവർക്കെല്ലാം സമാനമായ രീതിയിൽ ആണ് മരണം സംഭവിച്ചിരിക്കുന്നത്. ശ്വാസം മുട്ടിച്ച്.
രണ്ട് :- കൊല്ലപ്പെട്ടവരുടെയെല്ലാം കഴുത്തിനു പിറകിലായിട്ട് കത്തി കൊണ്ട് കുരിശ് അടയാളത്തിൽ മുറിച്ചിരിക്കുന്നു. മൂന്ന് :- കൊല്ലപ്പെട്ടവരുടെയെല്ലാം ലിംഗം ഛേദിച്ചിട്ടുണ്ട്..
ഈ മൂന്നു കൊലപാതകങ്ങളിലും ഈ സമാനതകൾ ആവർത്തിച്ചത് കൊണ്ട് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത് ഒരാൾ തന്നെയെന്ന് നമുക്ക് അനുമാനിക്കാം. കൂടാതെ ഒരു മാനസിക വിഭ്രാന്തി കൊലയാളിയിൽ കാണാൻ കഴിയുന്നുണ്ട്.......... Like a pshychooath way..... *************************** എന്നാൽ ഇത്രയും കാര്യങ്ങൾ മാത്രമേ അനിത ഐ പി എസിനും സംഘത്തിനും കണ്ടെത്താൻ കഴിഞ്ഞിരുന്നുള്ളു... സാവധാനം ആ എല്ലിൻ കഷണത്തിന്റെ രുചി കുറഞ്ഞുവന്നു. ചർച്ചകൾ മറ്റു പലതിലേക്കും തിരിഞ്ഞു. സർക്കാരിനുമേൽ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം, ഇന്ധന വിലയും ഒക്കെ പത്രത്താളുകളിൽ വീണ്ടും ഇടം നേടി.എന്നാൽ അനിത ഉശിരുള്ള പെൺകുട്ടിയായിരുന്നു.. അവർ ആ കേസിന്റെ അന്വേഷണവുമായി മുന്നോട്ട് പോയി. അങ്ങനെയിരിക്കയാണ് പഴയ കുരിശു പള്ളിയുടെ പിറകിലെ കല്ലറ കൂട്ടങ്ങളുടെ ഇടയിലായി അത് സംഭവ്യമായി... വീണ്ടും അഴുകി തുടങ്ങിയ ഒരു ജഡം പ്രത്യക്ഷമായി. അപ്രതീക്ഷിതമായി ഇടിമിന്നലേറ്റത് അന്വേഷണസംഘത്തിന് മേലായിരുന്നു. വേട്ടപ്പട്ടികളെ പോലെ നാലു ചുറ്റും നിന്നു കൊണ്ട് മീഡിയയും പ്രതിപക്ഷവും കടിച്ചുകീറാൻ നാക്കുവെളിയിലാക്കി. സർക്കാരിന്റെ പരാജയമാണിവിടെ നടക്കുന്നതെന്നു പ്രതിപക്ഷവും അന്വേഷണം നടക്കുന്നുണ്ടെന്നു ഭരണപക്ഷവും നാടൻ പാട്ടിന്റെ വായ്ത്താരിപോലെ പാടികൊണ്ടേ ഇരുന്നു. മുഖ്യന്റെ പോലീസ് കൊലയാളിക്ക് സഹായങ്ങൾ ചെയ്തുകൊടുക്കുകയാണെന്ന് ആക്ഷേപം ഉയർന്നു. ഇതിനെല്ലാം പുറമെ ഭരണപക്ഷത്തിന്റെ ആക്രോശം കൂടി അന്വേഷണസംഘത്തിന് മേൽ പതിച്ചുകൊണ്ടിരുന്നു. അന്വേഷണം ഊർജിതമാണ്. എന്നാൽ വഴിതിരുവുകൾ ഒന്നും കണ്ടെത്താൻ കഴിയുന്നില്ല. അധികം വൈകാതെ ഒരു വഴിതിരിവ് ഉണ്ടായി. മറ്റൊന്നും അല്ല, അന്വേഷണ സംഘത്തിലേക്ക് പുതിയ ഒരു അംഗം കൂടി കടന്നുവന്നു.... തമിഴ്നാട് പോലീസിലെ സ്പെഷ്യൽ ഓഫീസർ ആണ്. നിരവധി കേസുകൾ തെളിയിച്ചിട്ടുള്ള പ്രഗത്ഭനായ ഇൻവെസ്റ്റിഗേറ്റർ ആദം ആബേൽ. റാങ്കിങ്ങിൽ ഐ പി എസുകാരിയെ കാൾ താഴെ ആണെങ്കിലും അന്വേഷണസംഘത്തിൽ അനിതയ്ക്കുള്ള അതേ സ്വാതന്ത്ര്യം ആബേലിനു ഉണ്ടായിരുന്നു. (ഒരു പടി കൂടുതൽ എന്നും പറയാം ) ഇത് അനിതയ്ക്ക് അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതിന്റെ അമർഷം അവർ പ്രകടിപ്പിക്കുകയും ചെയ്തു. ആബേലിന്റെ പല നിഗമനങ്ങളെയും ഖണ്ഡിക്കുന്ന വാദങ്ങൾ അനിത പറഞ്ഞു.... എന്ത് തന്നെയായാലും അബേലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വളരെ വിലപ്പെട്ടവയായിരുന്നു. അദൃശ്യനായിരുന്ന കൊലയാളിയിലേക്ക് എത്തിപ്പെടാൻ കഴിയുന്ന വഴി അവിടെ തെളിയുകയായിരുന്നു... ഒടുവിൽ നടന്ന കൊലപാതകം ഒരു ഡോക്ടറിന്റേതായിരുന്നു.... ഡോ : കുര്യാക്കോസ്.. കുറച്ചു നാളുകളായി അദ്ദേഹം യാത്രകളിൽ ആയിരുന്നു.. അത് കൊണ്ട് തന്നെ കാണാതായി എന്നുള്ള പരാതിയൊന്നും ആരും കൊടുത്തില്ല.. എന്നാൽ ഡോക്ടറിന്റെ മരണത്തോടെ മറ്റു ചില കാര്യങ്ങൾ കൂടി അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞു.... ആ ശരീരത്തിൽ നിന്നും അവർക്കൊരു കുറിപ്പ് കിട്ടി.... ഒരു കത്തും... കത്തിൽ കൂടുതലായി ഒന്നും ഇല്ല.. അത് ഇപ്രകാരം ആയിരുന്നു... ✝️ "ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ..... കുര്യക്കോസ്.. എനിക്ക് താങ്കളെ അത്യാവശ്യമായി കാണണം... സമയവും സ്ഥലവും ഞാൻ അറിയിക്കാം... നിങ്ങൾ വരണം.. വരും.. ഫാദർ ✝️ " എന്നാൽ കത്ത് പോസ്റ്റ് ചെയ്തത് എവിടുന്നാണെന്നുള്ള സീൽ അവ്യക്തമാണ്... അയച്ചിരിക്കുന്ന മേൽവിലാസം മഷിപടർന്ന് വായിക്കാൻ കഴിയാത്ത അവസ്ഥയിലായി... കത്ത് കൂടാതെ മറ്റൊരു പേപ്പർ കൂടി ഉണ്ടായിരുന്നു. അതിൽ "എല്ലാം അവസാനിച്ചിരിക്കുന്നു.." എന്ന വാചകം ആയിരുന്നു.. കൂടാതെ ഒരു കൊന്തയും പഴകിയ വേദപുസ്തകവും ആ ശരീരത്തിന്റെ അരികിൽ നിന്നും ലഭിച്ചിട്ടുണ്ട്... ഇതുവരെയുള്ള കൊലപാതകങ്ങളിൽ ഒന്നും നൽകാതിരുന്ന തന്നിലേക്ക് ഒരു സൂചന നൽകാവുന്ന തരത്തിലുള്ള വസ്തുക്കൾ ഇവിടെ നൽകിയിരിക്കുന്നു.... ഒരു പക്ഷെ ആ കുറിപ്പിൽ എഴുതിയിരിക്കുന്നത് പോലെ ഇത് അവസാനം ആയിരിക്കാം.... ഒരുപക്ഷെ മറ്റൊന്നിന്റെ തുടക്കവും.... എന്നാൽ ഈ തെളിവുകളുടെയും ധാരണകളുടെയും അടിസ്ഥാനത്തിൽ അന്വേഷനസംഘത്തിന് കൊലയാളിയിലേക്ക് അടുക്കാൻ ഇത്രയും മതിയായിരുന്നു... കൊലയാളി ഒരു ഫാദർ ആകാം എന്ന് ആബേൽ അഭിപ്രായപെട്ടു... കാരണം ആ കത്ത് ഒരുപക്ഷെ കൊലയാളിയുടേതാകാം.... അങ്ങനെ ആണെങ്കിൽ അത് ഒരു ഫാദറിന്റെതാണ്.... കൂടാതെ ശരീരത്തിന്റെ അടുക്കൽ നിന്നു കണ്ടെത്തിയ കുരിശുമാല(കൊന്ത) അത് ഒരു പ്രത്യേക പള്ളിയിൽ അവിടുത്തെ ഒരു വിഭാഗം അച്ഛന്മാർക്ക് നൽകിയിരുന്ന ഒന്നായിരുന്നു.... അതിൽ ആ പള്ളിയുടെ ചിത്രം അലേഖനം ചെയ്തിരുന്നു... കൂടാതെ ഒരു വർഷവും ( തീയതി ) അതിൽ രേഖപ്പെടുത്തിയിരുന്നു... ഇതിന്റെ അടിസ്ഥാനത്തിൽ കൊലയാളി ഒരു പുരോഹിതനാണെന്ന് ആബേൽ പറഞ്ഞു... എന്നാൽ അപ്പോൾ അനിതയുടെ വാദം മറ്റൊന്നായിരുന്നു.... ഒരുപക്ഷെ യഥാർത്ഥ കൊലയാളിയിലേക്കെത്താതിരിക്കാൻ മനഃപൂർവം ഇത്തരം തെളിവുകൾ അയാൾ നമ്മിലേക്ക് തന്നതായിക്കൂടെ.... കൂടാതെ ഇത്രയും നാൾ നൽകാതിരുന്ന കാര്യങ്ങൾ എന്തിനാണയാൾ ഇപ്പോൾ നൽകിയത്.... കൊലചെയ്തത് ഒരു ഫാദർ തന്നെ ആണെങ്കിൽ അയാൾക്കെന്തിനാണ് അയാളെക്കുറിച്ചുള്ള സൂചനകൾ നമുക്ക്നൽകേണ്ടത്... കൊലയാളി എപ്പോഴും തന്നിലേക്ക് പോലീസ് എത്താതിരിക്കാനുള്ള വഴികളല്ലേ നോക്കുക..... സ്വാഭാവികമായും ഇത്തരം ചോദ്യങ്ങൾ അവരുടെ തലയ്ക്കു മുകളിൽ അരിവാൾ പോലെ തൂങ്ങികിടന്നു... ഒരു സൈക്കോ ആയ വ്യക്തി അവന്റെ ഒരു നിമിഷത്തിന്റെ തോന്നലിൽ ചെയ്തതാകം ഈ സൂചനകൾ നൽകിയതെന്നു അനുമാനിക്കാനും കഴിയുന്നില്ല.... ഒടുവിൽ തുറന്നു കിട്ടിയ ആ വഴിക്കു തന്നെ പോകാൻ അന്വേഷണസംഘം തീരുമാനിച്ചു.... അന്വേഷണസംഘത്തിന്മേൽ നിന്ന മറ്റൊരു പ്രശ്നം കൊലചെയ്യപ്പെട്ടവർ തമ്മിലുള്ള ബന്ധം കണ്ടെത്താൻ കഴിയാതിരുന്നതാണ്..... ഇത് തേടിയിറങ്ങിയ അന്വേഷണസംഘത്തിന് തങ്ങളുടെ വഴിയിൽ ഒരു വെളിച്ചം തന്നെ കണ്ടെത്താൻ കഴിഞ്ഞു..... അന്നേവരെ അവരെ കുഴപ്പിച്ചു കൊണ്ടിരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി അവിടെ ഉണ്ടായിരുന്നു... ആ കുരിശുമാലയുടെ വഴിയിൽ........ ഇതുവരെ നാലു കൊലപാതകങ്ങളാണ് ഇത്തരത്തിൽ നടന്നിരിക്കുന്നത്.. ആദ്യത്തേത് റിട്ടേർഡ് പോലീസ് സി. ഐ. തോമസ്.. രണ്ടാമത്തേത് അഡ്വ : ജയശങ്കർ മൂന്നാമത് പ്ലാന്റർ വർഗീസ്. ഒടുവിൽ ഡോ : കുര്യാക്കോസ്. ഈ നാലുപേരും തമ്മിൽ പരസ്പരം ബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. എന്നാൽ ഡോ : കുര്യാക്കോസും പ്ലാന്റർ വർക്കിയും കോട്ടയത്തെ ഒരേ റോയൽ ക്ലബ്ബിലെ അംഗങ്ങളായിരുന്നു... സി. ഐ തോമസും അഡ്വ : ജയശങ്കറും പരസ്പരം അറിയാവുന്നവരായിരുന്നു.. കുരിശിൽ രേഖപ്പെടുത്തിയിരിക്കുന്ന വർഷം അനുസരിച്ച് ആ പള്ളിയിൽ ഒന്ന് അന്വേഷിച്ചു അവിടെ നിന്നുമാണ് ആബേലിനും അനിതയ്ക്കും ഫാദർ റവ : പോൾ മാർക്കോസ് പറമ്പിൽ എന്ന വികാരിയെ കുറിച്ചുള്ള വിവരം കിട്ടിയത്.. കൊന്തയിൽ രേഖപ്പെടുത്തിയ വർഷത്തിൽ ആ പള്ളിയിൽ നിന്നും ആകെ മൂന്നുപേർക്കാണ് കുരിശുമാല നൽകിയിരിക്കുന്നത്. അതിൽ ഒരു പുരോഹിതൻ മരണം അണഞ്ഞു.. മറ്റൊരാൾ വിദേശത്താണ്...പിന്നീടുള്ളത് മൂന്നാമത്തെ ആളാണ്... അയാൾ റവ : പോൾ മാർക്കോസ് പറമ്പിൽ... ഈ വികാരി ഇന്നു എവിടെ ആണെന്നോ... ജീവിച്ചിരിപ്പുണ്ടോ എന്നു തന്നെ ആർക്കും അറിയില്ല.... അയാളെക്കുറിച്ചുള്ള രേഖകളും ആ പള്ളിയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു..... ഇരുട്ടിൽ കണ്ട നേരിയ വെളിച്ചതിലൂടെ അനിതയും ആബേലും ഇപ്പോൾ വീണ്ടും ഒരു കറുത്ത ലോഹയ്ക്കുള്ളിലെ ഇരുട്ടിലാണ്.... ആരാണ് ഈ ഫാദർ... എവിടെയാണയാൾ....... നിങ്ങൾ തന്നെയാണോ കൊലയാളി... അങ്ങനെ ചോദിക്കാനും കണ്ടെത്താനും ആയി നിരവധി ചോദ്യങ്ങൾ...... ഒറ്റ ഉത്തരം ഫാദർ റവ : പോൾ മാർക്കോസ് പറമ്പിൽ.... ******************** 08/05/21 ഫാദർ പോൾ മാർക്കോസിനെ കുറിച്ച് അറിയുന്നതിനായി അനിതയും ആബേലും അവിടുത്തെ വികാരിയോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചു.... എന്നാൽ അദ്ദേഹത്തിനും കൂടുതൽ ഒന്നും അറിയുമായിരുന്നില്ല... അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങൾ വികാരി പറഞ്ഞു.... " ഞാൻ ഈ ഇടവകയുടെ വികാരിയായിട്ട് അധികം നാളുകൾ ആയിട്ടില്ല... കുറേ വർഷങ്ങൾക്കു മുമ്പാണ് ഫാദർ പറമ്പിൽ ( റവ : പോൾ മാർക്കോസ് പറമ്പിൽ ) ഇവിടുത്തെ വികാരിയായിട്ടിരുന്നിട്ടുള്ളത്... ഈ പള്ളിക്കും ഇവിടുത്തെ രീതികൾക്കും ഒക്കെ കുറേ പ്രത്യേകതകൾ ഉണ്ട്.. ഇവിടെ ജൂതരും കാത്തോലിക്കാകാരും ഉണ്ട്... രണ്ടുകൂട്ടരും ചേർന്നാണ് ഈ പള്ളി പണിഞ്ഞെതെന്നു പറയപ്പെടുന്നു... എന്നാൽ ജൂതരുടെ പള്ളിയായിരുന്നു ഇതെന്നും ഇവിടെ നിന്നും ജൂതന്മാർ പലായനം ചെയ്തപ്പോൾ കത്തോലിക്കാ സഭ ഏറ്റെടുത്തതാണെന്നും ഒക്കെ പറയപ്പെടുന്നു..... ഇവിടുത്തെ ഒരു പ്രത്യേകത ആയിരുന്നു കുരിശുമാല സമർപ്പണം... അധികം ആർക്കും അത് ലഭിച്ചിട്ടില്ല.... പള്ളിയുടെ ചിത്രവും മാല കൊടുക്കുന്ന വർഷവും അതിൽ രേഖപ്പെടുത്തും. അതിന്റെ രൂപവും മറ്റുള്ള മാലപോലെ ആയിരുന്നില്ല... അതിലെ മുത്തുകളുടെ എണ്ണത്തിലും പ്രത്യേകതകൾ ഉണ്ട്... ഒരു കാര്യം എനിക്കറിയാം... ആ മാല അവസാനമായി നൽകിയത് ഫാദർ പറമ്പിലിനായിരുന്നു.... അതിനു ശേഷം ആ ചടങ്ങ് നടത്തിയിട്ടില്ല........ " " കാരണം...??? " ആബലിന് മുന്നേ അനിത ചോദ്യം തൊടുത്തു., വികാരിയച്ഛൻ തുടർന്നു... " കാരണം എനിക്കും വ്യക്തമല്ല... പക്ഷെ ഒന്നുണ്ട്... ഫാദർ പറമ്പിലിനെ സഭയിൽ നിന്നും പുറത്താക്കപ്പെട്ടുകയുണ്ടായി .. തുരുവസ്ത്രം തിരികെ വേടിച്ചു....., ഒരുപക്ഷെ ഒരു പുരോഹിതൻ ചെയ്യാൻ പാടില്ലാത്തത് അദ്ദേഹം ചെയ്തു കാണാം... അത്തരത്തിൽ കുരിശുമാല നേടിയ ഒരു പുരോഹിതൻ സഭയിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടതിലാകാം പിന്നീട് ആ ചടങ്ങ് പള്ളി നടത്താതിരുന്നതും ആർക്കും പിന്നീട് ആ കുരിശുമാല (കൊന്ത ) ലഭിക്കാതെ പോയതും... ഇത്രയും വിവരങ്ങളെ എനിക്കും അറിയൂ... " വികാരി പറഞ്ഞവസാനിപ്പിച്ചു.... അനിതയും ആബേലും മേടയിൽ നിന്നും ഇറങ്ങി... ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയിറങ്ങിയവർക്ക് മുന്നിൽ ചോദ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉയർന്നുവന്നു.... എന്തിനാണ് ഫാദർ പറമ്പിലിനെ സഭ പുറത്താക്കിയത്...? അദ്ദേഹം ചെയ്ത കുറ്റം എന്താണ്..? എവിടെയാണ് ഇപ്പോൾ ഫാദർ പറമ്പിൽ..??? അങ്ങനെ ചോദ്യങ്ങൾ ഇരുവരുടെയും മനസ്സിനെ വല്ലാതെ കുഴക്കിച്ചു... അവർ ഇനിയെങ്ങോട്ട് യാത്ര തിരിക്കും എന്നറിയാതെ പരസ്പരം നോക്കി... പ്രഗത്ഭരായ രണ്ടുപേരും നിസഹായരായി നിന്നു.. തിരികെ യാത്ര തിരിക്കാനായി കാറിന്റെ വാതിൽ തുറക്കാനായി ഭാവിച്ചതും.... "സാറേ.... ദേ അച്ഛൻ വിളിക്കുന്നു...." കിതച്ചു കൊണ്ട് പള്ളിയിലെ കപ്യാര് വിളിച്ചു പറഞ്ഞു... എന്തോ ഒരു സൂചന.. ഒരു വെളിപാട് ഫാദറിന് കിട്ടിയതാകുമോ എന്ന് പ്രതീക്ഷിച്ച് ആബേലും അനിതയും പള്ളിമേടയിലെ പടികൾ ഓടികേറി.... ഇറങ്ങിയതിനേക്കാൾ കൂടുതൽ പടികൾ ഉണ്ടായോ ഇപ്പോൾ എന്ന് അവർക്കു തോന്നിച്ചു... പടികൾ ഓടികയറുന്നതിനിടയിൽ കാലുകൾ വഴുതി... ഒടുവിൽ വികാരിയച്ഛന്റെ മുന്നിൽ എത്തി..... അച്ഛന്റെ മുഖത്തു ഒരു വെളിച്ചം വന്നത് പോലെ അവർക്കു തോന്നിച്ചു.... അദ്ദേഹം എന്തോ പറയാൻ പോകുകയാണ്... എന്താണെന്നറിയാനുള്ള ആകാംഷ ഇരുവരുടെയും കണ്ണുകളിൽ കാണാമായിരുന്നു.... ഒരു നിമിഷം അവിടം നിശ്ചലമായി... അനിതയുടെയും ആബേലിന്റെയും ഹൃദയമിടിപ്പ് അവിടെ തളം കെട്ടി നിന്നു..... " ഞാനിപ്പോൾ ആ റെജിസ്റ്റർ അലമാരയിൽ വെക്കാൻ നേരത്ത് എന്റെ കയ്യിൽ നിന്നും വഴുതി താഴേക്കു വീണു... തുറന്ന് കിടന്ന രജിസ്റ്റർ താൾ നോക്കിയപ്പോഴാണ് ഞാനത് കണ്ടത്.... ഫാദർ:ഗബ്രിയേൽ... " " ഗബ്രിയേൽ....??"അനിതയുടെയും ആബേലിന്റെയും വായിൽ നിന്ന് ഒരുമിച്ചു ആ ചോദ്യം ഉയർന്നു. "അതേ... ഫാദർഗബ്രിയേൽ... ഫാദർ പറമ്പിൽ ഈ പള്ളിയുടെ വികാരിയായി ഇരുന്നസമയത്ത് ഇവിടുത്തെ കൊച്ചച്ചനായി വന്ന അച്ഛനായിരുന്നു ഫാദർ ഗബ്രിയേൽ. ഒരുപക്ഷെ അദ്ദേഹത്തിന് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുമായിരിക്കും.." വഴിമുട്ടിയ കുഞ്ഞാടുകൾക്ക് കർത്താവായിട്ട് ഒരു വഴിതെളിച്ചിരിക്കുകയാണ്.. അവർ ഫാദർ ഗബ്രിയേലിനെ തേടി യാത്രയായി.. യാത്ര വിജയിച്ചു എന്നാൽ..... നിരാശയായിരുന്നു ഫലം.. കാരണം ഫാദർ ഗബ്രിയേൽ കുറച്ചുനാളുകളായി ചലനശേഷിയും സംസാരശേഷിയും നഷ്ട്ടപെട്ടു കിടപ്പിലാണ്.... അദ്ദേഹത്തിന് ഫാദർ പറമ്പിലിനെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിലും ഒന്നും പറയാനോ.. എഴുതാനോ കഴിയാവുന്ന അവസ്ഥയിലല്ല..വീണ്ടും വഴിയടഞ്ഞിരിക്കുന്നു... ഇനിയെന്ത്.. എങ്ങോട്ട്...എന്നറിയാത്ത അവസ്ഥ. അനിതയും ആബേലും എന്തിനാണ് വന്നതെന്ന് ഗബ്രിയിലിനോട് പറഞ്ഞു.. "പക്ഷെ അങ്ങയെ ഇങ്ങനെയൊരു അവസ്ഥയിൽ കാണുമെന്നു കരുതിയില്ല... Anyway take care..." ഇത്രയും പറഞ്ഞു ആബേൽ അവിടെ നിന്നും ഇറങ്ങി.എന്നാൽ അനിത അവിടെ തന്നെ നിൽക്കുകയായിരുന്നു.. ഫാദർ ഗബ്രിയേൽ തന്റെ കണ്ണുകൾ കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുകയാണ്.... അദ്ദേഹം കൃഷ്ണമണികൾ തന്റെ ഇടത് വശത്തേക്ക് ചലിപ്പിച്ചു കൊണ്ടിരുന്നു.. അവിടെ ഗബ്രിയേൽ കിടക്കുന്നതിനിടതുവശത്തായി ഒരു അലമാര ഉണ്ടായിരുന്നു.. അനിത അവിടെക്കു ചെന്നു അതിനുള്ളിൽ മുകളിലത്തെ തട്ടുകളിൽ കുറേ പുസ്തകങ്ങളും ഡയറിയും മറ്റും ഇരിപ്പുണ്ട്... ഒരുപക്ഷെ ഇതിലേതെങ്കിലും ഒന്നിൽ ഫാദർ പറമ്പിലിനെ കുറിച്ചുള്ള എന്തെങ്കിലും കാണുമായിരിക്കാം എന്ന് അനിത ഊഹിച്ചു... അവർ ഗബ്രിയേലിന്റെ അടുക്കലേക്കു ചെന്നിട്ട് ...ചോദിച്ചു "ഈ ഇരിക്കുന്ന ഏതെങ്കിലും പുസ്തകത്തിൽ ഫാദർ പറമ്പിലിനെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ഉണ്ടോ...? " ഫാദർ ഗബ്രിയേൽ തന്റെ കണ്ണുകൾ ഒരുപ്രാവശ്യം അടച്ചു തുറന്നു... അനിതയുടെ മുഖത്ത് നേരിയ വെളിച്ചം നിഴലിച്ചു കണ്ടു... ഞാൻ "ഓരോപുസ്തകങ്ങൾ തൊട്ടു കാണിക്കാം.." അനിത ഓരോന്നായി തൊട്ടുകാണിച്ചു... ഗബ്രിയേൽ തന്റെ കണ്ണുകൾ രണ്ടുപ്രാവശ്യം വീതം അടച്ചുതുറന്നു... അതൊന്നും അല്ല എന്നു അനിതയ്ക്ക് മനസ്സിലായി.. അങ്ങനെ രണ്ടാമത്തെ തട്ടിലെ പുസ്തകങ്ങൾ ഓരോന്നിലും കൈയോടിച്ചു കൊണ്ടിരിക്കെ പെട്ടന്ന് ഗബ്രിയേലിന്റെ കണ്ണുകൾ പതിവിലും വലുതായി വികസിച്ചു... അനിത ഗബ്രിയേലിൽ നിന്നും തന്റെ വിരലിലേക്ക് നോക്കി അത് ഒരു കറുത്ത പുറംചട്ടയുള്ള ഡയറി ആയിരുന്നു... അനിത അത് അവിടെ നിന്നും എടുത്തു. ഫാദർ ഗബ്രിയിലിനോടായി പറഞ്ഞു.. "ഇത് ഞങ്ങൾ എടുക്കുകയാണ്... And thank you.. I hope this was a turning point.." ഇത്രയും പറഞ്ഞുഅനിതയും ആബേലും അവിടെ നിന്ന് യാത്ര തിരിച്ചു.. അന്വേഷണത്തിന്റെ തുടക്കത്തിൽ ഇരുവരും പരസ്പരം മത്സരബുദ്ധിയോടെ പെരുമാറിയെ ങ്കിലും..ഇപ്പോൾ ഇരുവരും സഹകരിച്ചു മുന്നോട്ടു പോകാൻ തീരുമാനിച്ചു... അവർ ഒരുമിച്ചു ആ ഡയറി വായിക്കുവാൻ തുടങ്ങി... പഴകിയ താളുകളിൽ മഷിയും പടർന്നിരിക്കുന്നു... കുറച്ചു നാളുകളായി അവർ തേടിനടന്നിരുന്ന കേസിന്റെ വഴിതിരിവാണ് ഇപ്പോൾ അവരുടെ കൈയിൽ ഇരിക്കുന്നത്. എന്തായിരിക്കാം ഈ ഡയറിയിൽ..?! ഫാദർ പോൾ മാർക്കോസ് പറമ്പിലിനെ കുറിച്ചുള്ള എന്ത് വിവരം ആയിരിക്കും ഉള്ളത്....?! അനിത തന്റെ കയ്യിൽ ഇരിക്കുന്ന ഡയറിയുടെ ആദ്യത്തെതാൾ മറിച്ചു... വായിക്കാൻ തുടങ്ങി.. " ഈശോ മിശിഹായ്ക്ക്..... സ്തുതിയായിരിക്കട്ടെ..... " ************* ഞാൻ ഇന്നു കൊച്ചച്ചനായി പള്ളിയിൽ പ്രവേശിച്ചു... ഈ പള്ളിക്കു ഒരുപാട് കഥകൾ പറയാനുണ്ട്... ഇവിടെ വ്യത്യസ്തങ്ങളായ രീതികൾ ഉണ്ട്... പള്ളി പുരാതനമായതാണ്. പള്ളിക്ക് സ്വന്തമായി ഒരു ഓർഭനേജും ഉണ്ട്.. അവിടുത്തെ കാര്യങ്ങൾ നോക്കാനായിട്ടാണ് എന്നെ പ്രധാനമായും ഇവിടെയ്ക്ക് ചുമതല പെടുത്തിയത്... ഞാനിന്ന് ഇവിടെ ആദ്യം പരിചയപ്പെട്ടത് കപ്യാർ മാണികുഞ്ഞിനെ ആണ്. അയാളാണ് എന്നെ വികാരിയച്ഛന്റെ അടുക്കലേക്ക് കൊണ്ട് എത്തിച്ചത്. പള്ളിവികാരി ഫാദർ : റവ : പോൾ മാർക്കൊസ് പറമ്പിൽ എന്നയാളാണ് ഫാദർ പറമ്പിൽ ഒരു ആറടി നീളവും അതിനൊത്ത വണ്ണവും ഒക്കെയുള്ള ആളാണ്... നീണ്ട ചുരുണ്ട മുടികളുടെ ഇടയ്ക്കിടയ്ക്കായി വെളുത്ത മുടിയിഴകളും ഉണ്ട്.... മുഖം എപ്പോഴും ഗൗരവത്തിൽ ആണ്... നെറ്റിയിൽ വലതുവശത്തായി കറുത്ത ഒരു പാട് ഉണ്ട്.. കണ്ണിൽ കരിയെഴുതിയിരിക്കുന്നു... എനിക്കത് ഒരു കൗതുകമായി തോന്നി.. കപ്യാരോട് ഞാൻ അതിനെക്കുറിച്ചു ചോദിച്ചപ്പോൾ അച്ഛനങ്ങനെയാണെന്ന് പറഞ്ഞു... പക്ഷെ ഒന്നുണ്ട് ഈ ഇടവകയിൽ അച്ഛൻ പറയുന്നതിനപ്പുറം ഇല്ല.... തിരക്കിട്ടു എന്നെ ഇവിടെയ്ക്ക് സഭ എന്തുകൊണ്ടാണ് നിയമിച്ചതെന്നു എനിക്കറിയില്ലായിരുന്നു... പിന്നീടാണ് അറിഞ്ഞത് ഇവിടുത്തെ ഓർഭനേജിലെ രണ്ടു കുട്ടികൾ കാണാതായെന്നും... വികാരിയച്ഛൻ അത് ആരെയും അറിയിക്കാതിരുന്നെന്നും തുടർന്ന് പോലീസ് അന്വേഷിച്ചെന്നും ഒരു വിവരവും കിട്ടിയില്ലെന്നും അറിയാൻ കഴിഞ്ഞു.. തുടർന്ന് ഫാദർ പറമ്പിൽ തന്നെയാണ് കൊച്ചച്ചനെ നിയമിക്കണമെന്ന് പിതാവിനെ അറിയിച്ചതെന്നും അറിഞ്ഞു.... ഇന്നത്തെ ദിവസം എന്നത്തേതും പോലെയായിരുന്നു. എന്നാൽ ഇന്ന് ഞാൻ ഒരാളെ പരിചയപെട്ടു.. അദ്ദേഹം ഒരു ഡോക്ടർ ആണ്... കുര്യാക്കോസ്. അദ്ദേഹത്തിന് മക്കളില്ല അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഓർഭനേജിലെ കുട്ടികളെ കാണാൻ വരാറുണ്ടത്രേ... അധികം സംസാരിക്കാത്ത പ്രകൃതം ആണ്.. എന്നാൽ കുറെയധികം സമയം ഫാദർ പറമ്പിലിനോട് സംസാരിക്കുകയുണ്ടായി... ഇന്ന് വളരെ മോശം ദിവസമായിരുന്നു.... അപ്രതീക്ഷിതമായി കുറേ സംഭവങ്ങൾ.ഫാദർ പറമ്പിലിനെ ചുറ്റിപറ്റി കുറച്ചു നാളുകളായി വളരെ മോശമായ കാര്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കേൾക്കുന്നുണ്ടായിരുന്നു... എന്നാൽ ഇപ്പോൾ ഉണ്ടായ സംഭവം കർത്താവിന് നിരക്കാത്ത ഒന്നായി പോയിരിക്കുന്നു... ഒരു പുരോഹിതൻ ചെയ്യാൻ പാടില്ലാത്തത്... തിരുവസ്ത്രം അണിഞ്ഞുകൊണ്ട് ഫാദർ പറമ്പിൽ ചെയ്തിരിക്കുന്നു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.... ഫാദറിനെ പോലൊരാൾ എങ്ങനെ ഇത്തരം ഒരു പ്രവർത്തി ചെയ്തു... കർത്താവിന്റെ പാദസേവ ചെയ്യുന്ന ഫാദറിന്റെ ഈ പ്രവർത്തി ആ തിരുഹൃദയത്തിൽ മുള്ളുതറയ്ക്കുന്നതിനു തുല്യം ആയിപോയി... ദൈവത്തിന്റെ വെളിപാട് ഉണ്ടായി തിരുവസ്ത്രം അണിയാനായി ആഗ്രഹിച്ച് അൽത്താരബാലകനായിരുന്ന ഒരു പയ്യനെ........ ഡയറി വായിച്ചുകൊണ്ടിരുന്ന അനിത വായന നിർത്തി.. "എന്നാച്..?" ആബേൽ അനിതയോട് ചോദിച്ചു. "Is the end." അനിത മറുപടി പറഞ്ഞു. ആ ഡയറിയിൽ ഇത്രയും കാര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ... ബാക്കി താളുകൾ അതിൽ നിന്നും കീറിമാറ്റിയിരുന്നു... ഇത്രയും വായിച്ച് അനിത ഡയറി അടച്ചു.. ചൂട് പാറുന്ന ചായ രണ്ടു കപ്പിലേക്ക് പകർന്നുകൊണ്ട് അനിത പറഞ്ഞുതുടങ്ങി... " ഇത്രയും വായിച്ചതിൽ നിന്നും എനിക്ക് മനസ്സിലായ കാര്യങ്ങൾ പറയട്ടെ...?!" " കണ്ടിപ്പാസൊല്ലുങ്കോ" ആബേൽ പറഞ്ഞു. അനിത തുടർന്നു.. " ഫാദർ പറമ്പിൽ ഒരുപക്ഷെ ആ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരിക്കാം.അവൻ അത് തുറന്നു പറഞ്ഞത് മൂലം ഫാദറിന് തന്റെ തുരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നേക്കാം....what is your opinion..? " " you are right... കണ്ടിപ്പാ അപ്പടിതാൻ നടന്ദിക്കറെ.. " " അതെങ്ങനെ ആബേലിനറിയാം.? " അനിത ചോദിച്ചു.. " എയ്... നാനും നിനച്ചേ... So just i said that.. " ആബേൽ പറഞ്ഞു. "അങ്ങനെ എങ്കിൽ അത് തീർച്ചയായും കേസ് ആയിക്കാണും. നമുക്ക് അവിടുത്തെ പോലീസ് സ്റ്റേഷനിൽ ഒന്ന് നോക്കിയാലോ...?" "കണ്ടിപ്പാ.." അങ്ങനെ അവർ ഇരുവരും ചേർന്ന് പോലീസ് സ്റ്റേഷനിൽ നിന്നും അന്നത്തെ ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.. അവർ ഊഹിച്ചത് പോലെ തന്നെയായിരുന്നു കാര്യങ്ങൾ.... ഫാദർ പറമ്പിൽ പള്ളിയിലെ അൽത്താരബാലകനെ ലൈംഗിക പരമായി പീഡിപ്പിച്ചു.. അവൻ അത് തുറന്നു പറഞ്ഞു പക്ഷെ അത് അവന്റെ ആത്മഹത്യ കുറിപ്പിലൂടെ ആയിരുന്നു... തുടർന്ന് കേസ് ആയി... എന്നാൽ അതിനെ പറ്റിയുള്ള ഒരു വിവരങ്ങളും റികാർഡിൽ ഒന്നും തന്നെയില്ല . ഒരുപക്ഷെ അത് സഭ ഇടപെട്ട് നീക്കിയതാകം. എന്നാൽ ആബേലും അനിതയും അന്നുണ്ടായിരുന്ന പോലീസുകാരോടും നാട്ടിലെ ചിലരോടുമായി നടത്തിയ അന്വേഷത്തിൽ നിന്നും ഈ കാര്യങ്ങൾ കണ്ടെത്തി.കേസ് അന്വേഷിച്ചത് അന്ന് അവിടുത്തെ എസ്. ഐ. ആയിരുന്ന തോമസ്... ആ കേസിന്റെ ലീഗൽ അഡ്വയിസർ അഡ്വ : ജയശങ്കർ... ആ പയ്യനെ പോസ്റ്റ് മോർട്ടം ചെയ്തത് ഡോ : കുര്യാക്കോസ്. ഈ മൂന്നുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. മൂന്നുപേരും മരണപെട്ടിരിക്കുന്നു.. അതും ശ്വാസം മുട്ടിച്ച്.. കഴുത്തിനു പിറകിൽ കുരിശ് അടയാളത്തിൽ മുറിവേറ്റ്.. ലിംഗം ഛേദിക്കപ്പെട്ട അവസ്ഥയിൽ അഴുകിയ രീതിയിൽ പലയിടത്തായി കണ്ടുകിട്ടി... അനിതയും ആബേലും ഒരു കാര്യം ഉറപ്പിച്ചു.... കൊലയാളി ഫാദർ റവ : പോൾ മാർക്കോസ് പറമ്പിൽ എന്ന ഫാദർ പറമ്പിൽ തന്നെ... തന്റെ വൈദിക ജീവിതം അവസാനിപ്പിച്ചവരോടുള്ള പക ആയിരിക്കാം.. കൊലപാതകങ്ങൾക്ക് കാരണം. പക്ഷെ അപ്പോഴും അവരെ കുഴച്ചിരുന്നത്... അവർക്കു പിടികിട്ടാതെ ഇരിക്കുന്നത് കൊല്ലപ്പെട്ട പ്ലാന്റർ വർഗീസിന് ഫാദറുമായുള്ള ബന്ധം ആയിരുന്നു.. വർഗീസിനെ കൊല്ലാനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്... പക്ഷെ ഒരു തുമ്പും തുരുമ്പും ഇല്ലാതിരുന്നിടത്തു നിന്ന് ഇവിടം വരെയും എത്താൻ ആബേലിനും അനിതയ്ക്കും കഴിഞ്ഞിരിക്കുന്നു. ഫാദർ പറമ്പിലിനു വേണ്ടിയുള്ള തിരച്ചിൽ അവർ ഊർജിതമാക്കി. തുടർന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫാദർ പറമ്പിലിന്റെ രേഖചിത്രവും വരപ്പിച്ചു... അത് പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെയിരിക്കയാണ് അത് സംഭവിച്ചത്...... 10/05/21. ******************* സൂര്യൻ കിഴക്കൻ ചക്രവാളത്തിൽ എത്തിയിട്ടില്ല.... ഇരുട്ടാണെവിടെയും. അന്ധകാരം നീങ്ങുമ്പോൾ അതിന്റ അവസാനത്തെ പ്രതികാരവും അത് തീർപ്പാക്കിയിരിക്കും... അനിത ഐ പി എസ് അവരുടെ കിടപ്പുമുറിയിൽ ഉറങ്ങുകയാണ്... കേസിന്റെയും അന്വേഷണത്തിന്റെയും കെട്ടുകളില്ലാതെ സ്വസ്ഥമായി സുഖമായി ഉറങ്ങുന്നു.... ഇതേ സമയം മറ്റൊരിടത്ത് അയാൾ നിൽപ്പുണ്ടായിരുന്നു.. അന്ധകാരത്തെ.....,ഇരുട്ടിനെ മുഴുവൻ തന്നിലേക്കാവാഹിച്ച് കറുത്ത ലോഹക്കുപ്പായം അണിഞ്ഞ കൈകളിൽ കയ്യുറകൾ അണിഞ്ഞ കണ്ണുകളിൽ കാമത്തിന്റെ തീജ്വാലകൾ ഒളിപ്പിച്ച ആ പുരോഹിതൻ..... അയാൾ വലിയ ഒരു യേശുദേവന്റെ രൂപത്തിന് മുന്നിൽ തന്റെ വേദ പുസ്തകത്തിലെ വരികൾ ഉരുവിട്ട്കൊണ്ടിരുന്നു... നിറയെ മെഴുകുതിരികൾ കത്തിച്ചിരിക്കുന്നു.. ഇരുട്ടിന്റെ നടുവിൽ.. കാടിനുള്ളിൽ ആ ഒരു സ്ഥലം മാത്രം പ്രകാശപൂരിതമായി നിന്നു.... അതിനുള്ളിൽ പ്രകാശങ്ങൾക്ക് നടുവിൽ ആ ഒരാൾ മാത്രം ഇരുട്ടണിഞ്ഞു നിന്നു...... അപ്പോഴാണ് അനിതയുടെ മൊബൈൽ ഫോൺ റിങ് ചെയ്തത്. രണ്ടു തവണ റിങ് ചെയ്ത ഫോൺ മൂന്നാമത്തെ മണിയൊച്ച കേൾപ്പിക്കും മുമ്പ് അനിത എടുത്തു. ഫാദറിന് പിറകേ ഉള്ള ഓട്ടം അവരെ നന്നേ തളർത്തിയിരിക്കുന്നു.... ക്ഷീണത്തോടെ അനിത സംസാരിച്ചു തുടങ്ങി... " ഹലോ... അനിത സ്പീകിംഗ്.. " അങ്ങേ തലയ്ക്കൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. " ഹലോ.... മേഡം.. ഇപ്പോൾ ഒരു മെസ്സേജ് കിട്ടിയതാണ്... ഹൈറേഞ്ചിൽ വിഥുരപേട്ടയ്ക്കടുത്തു ഫാദർ പറമ്പിലിനെ പോലൊരാളെ കണ്ടിട്ടുണ്ടെന്നു... അയാൾ പറഞ്ഞത് വെച്ച് നോക്കിയപ്പോൾ അവിടെ കാടിനുള്ളിലായി ഒരു പൊളിഞ്ഞ ബംഗ്ലാവുണ്ടെന്നു അറിയാൻ കഴിഞ്ഞിട്ടുണ്ട്... " " ഓ ഗോഡ്... ഐ ആം കമിങ്.. ". അതുവരെ തനിക്കുണ്ടായിരുന്ന ക്ഷീണത്തെയെല്ലാം മറന്ന് അനിത ക്ഷണനേരം കൊണ്ട് ഫാദറിന്റെ അടുക്കലേക്ക് യാത്ര തിരിച്ചു... കാർ സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് അനിത തന്റെ ഫോൺ എടുത്തു.. ആബേലിനെ വിവരം അറിയിക്കാൻ.. എന്നാൽ ഫോൺ കാൾ കണക്ട് ചെയ്യുന്നതിന് മുമ്പ് ആദ്യത്തെ റിങ്ങിനുള്ളിൽ അനിത ആ കാൾ വേണ്ടെന്നു വെച്ച്... പകരം ഒരു ശബ്ദ സന്ദേശം അയച്ചു... താൻ ഫാദറിന്റെ അടുക്കലേക്കു പോകുകയാണെന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്... അനിത തനിയെ അവിടെയെത്തി. സൂര്യൻ തന്റെ മിഴികൾ മെല്ലെ തുറക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ കാടിനുള്ളിൽ ഇരുട്ട് തളം കെട്ടിത്തന്നെ നിന്നിരുന്നു.... അനിത തന്റെ ഓരോ കാൽവെയ്പ്പും ശ്രദ്ധിച്ചു മുന്നോട്ട് വച്ചു.. ബംഗ്ലാവിനുള്ളിലേക്ക് പ്രവേശിച്ചു... അനിത തന്റെ പിൻവശത്തു നിന്നും ഒരു തോക്ക് എടുത്തുകയ്കളിൽ പിടിച്ചു.... ചുറ്റും നോക്കി... ബംഗ്ലാവെന്ന് ഒന്നും ഇപ്പോൾ ഇതിനെ വിളിക്കാൻ പറ്റില്ല... ആകെ ഇടിഞ്ഞു നശിച്ചിരിക്കുന്നു... ആ ബംഗ്ലാവിനുള്ളിലെ വെളിച്ചം വരുന്ന മുറിതേടി അനിത മുന്നോട്ട് പോയി.... അനിതയുടെ ഓരോ കാൽവയ്പ്പുകളിലും ഒരാളുടെ കണ്ണുകൾ പതിഞ്ഞിരുന്നു.... മുകളിലെ ഇരുട്ടിൽ മറഞ്ഞിരുന്ന ഒരു മൂങ്ങയുടെ കണ്ണുകൾ..... അനിത ആ മുറിക്കരികിലേക്ക് ഒരു ഭിത്തിയുടെ മറവിൽ നിന്നു. അവളിൽ നിന്നും വിയർപ്പു തുള്ളികൾ ചുണ്ടിലേക്ക് പ്രവേശിച്ചു... ആ ഉപ്പു രസം അവൾ അറിഞ്ഞു.. സാവധാനം അനിത വാതിലിന്റെ തുരുമ്പിച്ച വിചാകിരിയുടെ വിടവിലൂടെ ആ മുറിയിലേക്ക് നോക്കി... ധാരാളം മെഴുകുതുരികൾ കത്തിയെരിയുന്നുണ്ട്... കുരിശിൽ തറച്ച യേശുദേവന്റെ കൈകളിൽ രക്തം പൊടിഞ്ഞിരിക്കുന്നു... മെഴുകുതിരികളുടെ വെളിച്ചത്തിൽ വേദപുസ്തകം മലർക്കെ തുറന്നിരിക്കുന്നു... ഇതെല്ലാം നോക്കികൊണ്ടിരിക്കുമ്പോൾ അനിതയുടെ പിന്നിലൂടെ ഒരു കൈ അവളുടെ തോളിൽ സ്പർശിച്ചു... പെട്ടന്നുണ്ടായ ഒരു ഞെട്ടലിൽ അവൾ തിരിഞ്ഞു നോക്കി.. അത് മറ്റാരും ആയിരുന്നില്ല... ആബേൽ ആയിരുന്നു.. ആബേലും എത്തിയിരിക്കുന്നു അനിതയ്ക്ക് കൂട്ടായി.... " എതുക്കാകെ നീങ്ക തനിയ ഇങ്കെ വന്ദേ.... എന്നെ വിളിച്ചാൽ നാനും നിങ്ങളുടെ കൂടെ വന്തേനെ... " തനിക്കറിയാവുന്ന പോലെ മലയാളത്തിൽ ആബേൽ അനിതയോട് ചോദിച്ചു... "ശൂ..." അനിത ആബേലിനോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.. അനിത വീണ്ടും ആ മുറിയിലേക്ക് നോക്കി.... സാവധാനം അവിടേക്ക് അനിതയും ആബേലും പ്രവേശിച്ചു. ആബേൽ ചുറ്റും നോക്കി.. പ്രാവുകളുടെ തൂവലുകൾ.... അവിടെയെല്ലാം പൊഴിഞ്ഞു കിടക്കുന്നുണ്ട്.. ആ മുറിയിൽ അവരുടെ ഹൃദയതാളത്തിനൊപ്പം പ്രാവുകളുടെ കുറുകലും ഉണ്ടായിരുന്നു... അനിതയും ആബേലും അവിടെയെല്ലാം അന്വേഷിച്ചു... പക്ഷെ അവർ തേടി വന്ന ളോഹ ധാരിയെ കണ്ടില്ല... ഇരുട്ടിനെ പുതച്ചു കൊണ്ട് ഫാദർ പറമ്പിൽ അവിടെ നിന്നും അപ്രത്യക്ഷനായിരിക്കുന്നു... അനിതയ്ക്കും ആബേലിനുമായി ഒരു സന്ദേശം ഫാദർ തന്റെ വേദ പുസ്തകത്തിൽ കുറിച്ചിട്ടിരുന്നു... " ഇതെന്റെ രക്തമാകുന്നു..... എന്റെ രക്തമാണ് നിങ്ങൾക്കുള്ള വീഞ്ഞ്..... ഫാദർ " അവിടെയാകെ അവർ ഇരുവരും അന്വേഷിച്ചു... എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. വീഞ്ഞുകോപ്പയിൽ രക്തം തന്നെയായിരുന്നു ഉണ്ടായിരുന്നത്.. അത് ഫാദറിന്റെ രക്തഗ്രൂപ്പ് തന്നെയായിരുന്നു.. സങ്കീർണമായ ഒരു കേസിന്റെ അന്വേഷണം അവസാനിച്ചു എന്ന് തോന്നിച്ചിടത്തു നിന്നും വീണ്ടും ലോഹയ്ക്കുള്ളിലെ ഇരുട്ടിലേക്ക് ഫാദർ റവ : പോൾ മാർക്കോസ് പറമ്പിൽ അദൃശ്യനായി നിന്നു... പിന്നീട് നിരവധി സ്ഥലങ്ങളിൽ ഫാദർ പറമ്പിലിനെ പോലെയിരിക്കുന്ന ആളുകളെ കണ്ടു എന്ന് പറഞ്ഞു ഫോൺ കോളുകൾ ഉണ്ടായി.... എന്നാൽ അപ്പോഴും അവിടെയും ഫാദർ പറമ്പിൽ ആ ലോഹയ്ക്കുള്ളിലെ ഇരുട്ടിൽ തന്നെയായിരുന്നു...... കുറച്ചു ദിവസങ്ങൾക്ക് ശേഷം അനിതയും ആബേലും ആ കേസ് അവസാനിപ്പിച്ചു... പിടികിട്ടാത്ത കൊലയാളിയായി ഫാദർ പറമ്പിൽ അവശേഷിച്ചു.... കുറേ അധികം ഓടി അവർ ഇരുവരും.എന്നാൽ പിടികിട്ടും എന്നായപ്പോഴേയ്ക്കും സൂര്യന്റെ വെളിച്ചം മറഞ്ഞു ഇരുട്ടാകുന്നു... ആദ്യം ഇരുവരും ശത്രുക്കളെപ്പോലെ മത്സരിച്ചു എങ്കിലും പിന്നീടുള്ള ഈ അന്വേഷണത്തിലൂടെ അവർ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു.. ഒടുവിൽ അനിതയ്ക്കും ആബേലിനും പുതിയ പുതിയ ചുമതലകളും കേസുകളും തേടിയെത്താൻ തുടങ്ങി... ആബേലിനെ കേന്ദ്ര സർക്കാർ സി ബി സി ഐ ഡി യിലേക്ക് വിളിച്ചു.. അങ്ങനെ അവർ ഇരുവരും കൈകൊടുത്തു പിരിഞ്ഞു.. " വീണ്ടും കാണാം... " കൈ കൊടുത്തുകൊണ്ട് അനിതപറഞ്ഞു. "കണ്ടിപ്പ.. ഓക്കേ ബൈ.." ആബേലും യാത്ര പറഞ്ഞു.. തന്റെ ജീപ്പ് എടുത്ത് യാത്രയായി.. സമയം രാത്രി ആയിരിക്കുന്നു... ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട് ആബേലിന്റെ ജീപ്പിന്റെ വെളിച്ചം മുന്നോട്ടു നീങ്ങി.... ആബേൽ പോകുന്ന വഴിയിലാണ് ഫാദർ പറമ്പിൽ വികാരിയായിട്ടിരുന്ന പള്ളി. ആബേൽ ജീപ്പ് അവിടേക്കു തിരിച്ചു... പള്ളിമുറ്റത്തു വന്നു നിന്ന ജീപ്പിന്റെ മിഴികൾ അടച്ചു ശബ്ദം നിലച്ചു... ആബേൽ പള്ളിക്കുള്ളിലേക്ക് കയറി ചെന്നു. കുരിശിൽ ക്രൂശിതനായ കർത്താവിന് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു.... അസമയത്തു വന്നതാരെന്നറിയാൻ പള്ളിയിലെ വികാരിയച്ഛൻ അവിടേക്കു വന്നു... അദ്ദേഹം ആബേലിന്റെ തോളിൽ തട്ടി.... ആബേൽ മുഖമുയർത്തി.. അച്ഛന് ആബേലിനെ മനസ്സിലായി... " നിങ്ങളോ... എന്താണീ സമയത്ത്..?" വികാരിയച്ഛൻ ചോദിച്ചു... തിരികെ പോകുന്ന വഴിക്ക് ഇവിടേയ്ക്ക് കയറിയതാണെന്ന് ആബേൽ പറഞ്ഞു... " ഫാദർ.... എനിക്കൊന്നു കുമ്പസാരിക്കണം.... " ആബേൽ പറഞ്ഞു.. " ഇപ്പോഴോ.. " ഫാദർ ചോദിച്ചു. " അതെ... " ആബേൽ കുമ്പസാരകൂട്ടിലേക്കു മുട്ടുകുത്തി നിന്നു... വികാരിയച്ഛൻ കുമ്പസാരം കേൾക്കാനായി ഇരുന്നു. "പറഞ്ഞോളൂ..." അച്ഛൻ പറഞ്ഞു. " ഇത് ഞാൻ കർത്താവിനോടായി പറയുന്നത്..... ഞാൻ ഒരു കൂതാശ കർമ്മത്തിൽ ആയിരുന്നു..... കൂതാശകളിൽ വെച്ച് ഏറ്റവും വലിയ കൂതാശയായ അന്ത്യകൂതാശ........ അതെ അച്ചോ... ചിലരുടെ അന്ത്യകൂതാശ. ഞാൻ അന്വേഷിച്ചിരുന്ന കേസിലെ കൊലപാതകങ്ങൾ എല്ലാം ചെയ്തത് ഫാദർ പറമ്പിലല്ല.... ഞാനാണ്..... " വികാരിയച്ഛൻ ഒന്നു നടുങ്ങി.. അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഒരു ഇടിമിന്നലുണ്ടായി..... " അതെ ഞാൻ തന്നെ.... ആദം ആബേൽ... " 11/05/21 ആ നാലുപേരെയും ശ്വാസം മുട്ടിച്ച് കൊന്നത് ഞാനാണ് അച്ചോ.... "എന്തിന്.....?" വികാരിയച്ഛന് അത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഒരുപാട് നാളുകൾക്കു ശേഷം കേരളത്തിലേക്ക് എത്തിയത്. കൃത്യമായി പറഞ്ഞാൽ പതിനാറു വർഷങ്ങൾക്കു ശേഷം. തമിഴ്നാട് പോലീസിലെ ക്രൈം സ്പെഷ്യൽ വിങ്ങിലെ ഓഫിസർ ആണ് ഞാൻ. അവിടെ നടന്ന കൊലപാതക പരമ്പരയുടെ സൂത്രധാരനെ അന്വേഷിച്ചാണ് ഇറങ്ങിയത്. അന്വേഷണത്തിനൊടുവിൽ അവൻ കേരളത്തിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.. അങ്ങനെയിരിക്കെയാണ് വിഥുരപേട്ടയ്ക്കടുത്ത് അവൻ ഉണ്ടെന്ന വിവരം ലഭിച്ചത്. അവൻ ഒരു മാനസികരോഗി കൂടി ആയിരുന്നു... മയക്കുമരുന്നിന്റെ ഉപയോഗം അവനിൽ അമിതമായിട്ടുണ്ടായിരുന്നു... ഒരു ദിവസം മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്തിൽ സ്വന്തം അമ്മയെ അവൻ നശിപ്പിച്ചു... തുടർന്ന് ശരീരം മറവ് ചെയ്തു.. പിന്നീടവൻ നിരന്തരം മയക്കുമരുന്നുപയോഗിക്കുകയും അമ്മയുടെ പ്രായമുള്ള സ്ത്രീകളെ ഉപദ്രവിച്ചു കൊലപ്പെടുത്തുകയും ചെയ്യുന്നത് ഹരമായി... തമിഴ്നാട്ടിൽ നിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് അവൻ കേരളത്തിലേക്ക് വന്നത്... അങ്ങനെ അവൻ ഒളിഞ്ഞിരിക്കുന്ന സ്ഥലം ഞാൻ കണ്ടെത്തി.. കാടിനുള്ളിലായിരുന്നു. ഞാൻ അവനെ കാണുമ്പോൾ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ മാനസികനില തകർന്ന് വെറിപിടിച്ച കാട്ടാളനെ പോലെ ആയിരുന്നു... ചത്ത മൃഗത്തിന്റ പുറത്ത് കയറി ഇരുന്നുകൊണ്ട് അതിന്റ ഗുഹ്യഭാഗത്തേയ്ക്ക്...... .. അവനെ പോലെയുള്ള ഒരുത്തനെ നീതിക്കും നിയമത്തിനും മുന്നിലേക്ക് വിട്ടുകൊടുത്തിട്ട് യാതൊരു മാറ്റവും സമൂഹത്തിനും ഉണ്ടാകാൻ പോകുന്നില്ല അവനും ഉണ്ടാകാൻ പോകുന്നില്ല.... അവിടം കാടാണ്.. അവിടെ കാടിന്റെ ശരി ഞാൻ നടപ്പിലാക്കി...... ഇര തേടി വന്നവൻ ഇരയെ കൊല്ലാതെ മടങ്ങില്ല... അങ്ങനെ ആ കൃത്യം ചെയ്തിട്ടു മടങ്ങുമ്പോഴാണ് കാടിനുള്ളിൽ തന്നെ ഞാൻ ആ കാഴ്ച കണ്ടത്. മൂന്ന് ആദിവാസികളിൽ നിന്നും ഒരാൾ സാധനങ്ങൾ വാങ്ങുന്നു. അയാൾ ഒരു ളോഹ ധാരിയായിരുന്നു.. ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞു കിടന്ന ഒന്നായിരുന്നു.. ചുരുണ്ട നീണ്ട മുടികളും കരി എഴുതിയ കണ്ണുകളും... പക്ഷെ ഓർമയിലെവിടെയോ കിടക്കുന്ന ആ ളോഹധാരിയെ പൂർണമായും ഓർമിച്ചെടുക്കുവാൻ കഴിയുന്നില്ല... അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് ആ പുരോഹിതന്റെ നെറ്റിയിൽ വലതുവശത്തായി കറുത്തുകരിവാളിച്ച പാട്........ എന്റെ നാക്ക് അറിയാതെ മന്ത്രിച്ചു. ഫാദർ..... ഫാദർ പോൾ മാർക്കോസ് പറമ്പിൽ..... പതിനാറു വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും ഫാദർ പറമ്പിലിനെ കാണാൻ ഇടയായി.. ഞാൻ ഫാദറിനെ പിന്തുടർന്നു ഫാദർ താമസിക്കുന്ന സ്ഥലത്തു ചെന്നു.. കാടിനുള്ളിലെ ഒരു തകർന്ന ബംഗ്ലാവ്. മറ്റാരും അവിടെ ഇല്ല. ഞാൻ ഫാദറിന് മുന്നിൽ പ്രത്യക്ഷനായി.. ഫാദർ ആദ്യം ആ കരിപടർന്ന കണ്ണുകൾ വികസിപ്പിച്ചു നോക്കി... "ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ... അങ്ങേയ്ക്ക് എന്നെ മനസ്സിലായി കാണില്ല... എന്നാൽ എനിക്ക് അങ്ങയെ അറിയാം... നിങ്ങൾ ഫാദർ പോൾ മാർക്കോസ് പറമ്പിൽ." ഫാദർ ഒരു സംശയത്തോടെയുള്ള നോട്ടം എന്നിലേക്ക് തൊടുത്തു. "എനിക്ക് നിങ്ങളോട് ചോദിച്ചറിയാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്.... " " എന്ത് കാര്യം..? " ഫാദർ പറമ്പിൽ ചോദിച്ചു. " കുറേ വർഷങ്ങൾക്കു മുമ്പുള്ള കാര്യം ആണ്... കൃത്യമായി പറഞ്ഞാൽ നിങ്ങൾ സെൻറ് : ആന്റണി പള്ളിയുടെയും ഓർഭനേജിന്റെയും വികാരിയച്ചനായിരുന്ന സമയം.... കർക്കശക്കാരനായ നിങ്ങളെ ഭയന്ന് ഒരുപറ്റം കുരുന്നുകൾ ഉണ്ടായിരുന്നു.. അവരുടെ ഇടയിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു... പന്ത്രണ്ടു വയസ്സുള്ള രണ്ടുപേർ.. അന്നയും ആബേലും..... ഓർമ്മയുണ്ടോ ആ പേരുകൾ.... അന്നയും ആബേലും.... അന്നത്തെ ആ പന്ത്രണ്ടു വയസ്സുകാരൻ ആബേലാണ് ഞാൻ. ആദം ആബേൽ.. ഞാൻ തന്ന സമ്മാനമാണ് നിങ്ങളുടെ നെറ്റിയിലെ ഈ പാട്..... എന്റെ ഓർമ്മകൾ ആ പള്ളിമണി ഒച്ചയിലേക്ക് തിരികെ പോയി... അച്ഛനും അമ്മയും ഇല്ലാത്ത അനാഥരായിരുന്നു ഞങ്ങൾ... അന്ന.. അവൾ സുന്ദരിയായിരുന്നു.. നീണ്ട മുടിയും തിളങ്ങുന്ന കണ്ണുകളുമായി എന്റെ മുന്നിലേക്ക് വന്ന മാലാഖ... ഞാൻ എപ്പോഴും അവളുടെ കൂടെ തന്നെയായിരുന്നു നടന്നിരുന്നത്... അവളോട് കാര്യങ്ങൾ പറയുകയും അവളെ സന്തോഷിപ്പിക്കുകേം ആയിരുന്നു എന്റെ ജോലി.... അങ്ങനെയിരിക്കെ ഒരുദിവസം ഞങ്ങളുടെ ഓർഭനേജിൽ ഒരു കാർ വന്നു നിന്നു... ആ കാറിൽനിന്നും കറുത്ത നീളം കുറഞ്ഞ ഒരു മനുഷ്യൻ ഇറങ്ങി. അയാൾ ഞങ്ങൾക്ക് ധാരാളം പലഹാരങ്ങൾ വാങ്ങി വന്നിരുന്നു.. അതൊക്കെ തന്നു. കുറേ കഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ അന്നയെ അവിടെ ഒന്നും കണ്ടില്ല... അപ്പോഴാണ് അന്ന കാറിൽ വന്ന ആളിനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടത്. പിന്നീട് ഞാൻ എന്താണ് സംസാരിച്ചത് എന്നു തിരക്കിയപ്പോഴാണ് അവൾ പറഞ്ഞത് ആ വന്നത് ഒരു ഡോക്ടർ ആണെന്നും അയാളുടെ പേര് കുര്യാക്കോസ് എന്നാണെന്നും അയാൾക്ക് മക്കളില്ലെന്നും ഒക്കെ അറിഞ്ഞത്... പിന്നീട് അയാൾ ഇടയ്ക്കിടയ്ക്ക് അവിടേയ്ക്ക് വരുകയും അന്നയുമായി കൂടുതൽ അടുക്കുകയും ചെയ്തു... ഡോക്ടറും ഫാദർ പറമ്പിലും നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഇരിക്കയാണ് ഒരു ദിവസം ഫാദർ പറമ്പിലിന്റെ അറിവോടെയും സമ്മദത്തോടെയും ഡോക്ടർ കുര്യാക്കോസ് അന്നയെ തന്റെ വീട്ടിലേക്കു കൊണ്ടുപോയത്.... അവൾ പോകുന്നതിനു മുമ്പ് എന്നോട് ഡോക്ടറിന്റെ കൂടെ പോവുകയാണെന്ന് പറഞ്ഞു.... എന്നാൽ പിന്നീടവൾ തിരിച്ചു വന്നില്ല.. രാത്രിയേറെ ആയിട്ടും അന്നയെ കാണാതിരുന്നപ്പോൾ ഞാൻ ഫാദർ പറമ്പിലിനോട് അന്വേഷിച്ചു.... അന്നയെവിടെയെന്നു അറിയില്ല എന്ന് ഫാദർ പറഞ്ഞു. ഡോക്ടർ കുര്യാക്കോസ് അന്നയെ കൊണ്ട് പോയത് ഞാൻ കണ്ടതാണെന്ന സത്യം ഞാൻ പറഞ്ഞു.. അപ്പോൾ ഫാദർ എന്നെ ബലമായി പിടിച്ചിട്ട് 'നീ ഒന്നും കണ്ടിട്ടില്ല.....' എന്ന് ആക്രോശിച്ചു. വാ തുറന്നാൽ കൊന്നു കളയും എന്ന് ഭീഷണിപെടുത്തി.. ആ സമയം കയ്യിൽ കിട്ടിയ ലോഹദണ്ഡ ഉപയോഗിച്ച് ഫാദറിന്റെ നെറ്റിയിൽ ആഞ്ഞടിച്ചു.... നെറ്റിപൊട്ടി രക്തം ഒലിക്കുന്നത് കണ്ട് പേടിച്ച ഞാൻ ഓർഭനേജിൽ നിന്നും അന്നുരാത്രി തന്നെ ഒളിച്ചോടി... എങ്ങനെയൊക്കെയോ തമിഴ്നാട്ടിൽ എത്തി.... അവിടെ വെച്ച് ഒരു നല്ല മനുഷ്യൻ എന്നെ പഠിപ്പിച്ചു.. ആഹാരം തന്നു... വസ്ത്രം തന്നു.... കിടക്കാനൊരിടവും തന്നു.. പക്ഷെ അന്നുമുതൽ എന്റെ മനസ്സിൽ കിടന്ന രണ്ടു രൂപങ്ങൾ ഉണ്ട്... ഒന്ന് എന്റെ അന്നയുടെ.. മറ്റൊന്ന് ഫാദർ പറമ്പിലിന്റെ.... എനിക്കറിയണം അന്നയ്ക്കെന്താണ് സംഭവിച്ചതെന്നു.. നിങ്ങൾക്കറിയാം... പറയണം ഫാദർ..... കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം ഫാദർ പറമ്പിൽ പറഞ്ഞു തുടങ്ങി....... 13/05/21 *********************** "ആബേൽ..നീയെങ്ങനെ ഇവിടെ...? " അതല്ലല്ലോ ഞാൻ ചോദിച്ചതിനുള്ള മറുപടി... " ആബേൽ പറഞ്ഞു. "അന്ന.... അന്ന കൊല്ലപ്പെട്ടു.." ആബേലിന്റെ കണ്ണുകൾ നിറഞ്ഞു.. അവൻ സ്നേഹിച്ചിരുന്നവൾ... അവൾ കൊല്ലപ്പെട്ടുകാണും എന്ന് അവന്റെ ഉള്ളു പറഞ്ഞപ്പോഴും ജീവനോടെ കാണും എന്ന് അവൻ ആ മനസ്സിനോട് പറഞ്ഞുകൊണ്ടിരുന്നു.... എന്നാൽ ഇന്ന് അത്... ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു... കാത്തിരുപ്പുകൾ പ്രതീക്ഷകളാണ്.. ഇന്നല്ലെങ്കിൽ നാളെ നാം ആഗ്രഹിക്കുന്നത് പോലെ നടക്കും എന്ന പ്രതീക്ഷ... എന്നാൽ യാഥാർത്യങ്ങൾ അവ നാം ആഗ്രഹിക്കുന്നത് പോലെ ആകണം എന്നില്ല..... "എനിക്കറിയണം അവൾ എങ്ങനെയാണ് മരിച്ചതെന്ന്... നിങ്ങൾ അത് പറയണം ഫാദർ.." ആബേൽ ആവശ്യപ്പെട്ടു. " ഞാൻ ഒരു കുറ്റസമ്മതം നടത്താനൊന്നും പോകുന്നില്ല... ഫാദർ പറമ്പിലിനെ അതിന് കിട്ടുകയും ഇല്ല... പിന്നെ നിനക്കറിയണം എങ്കിൽ ഞാൻ പറയാം..... " രസം ഉള്ള ഒരു കഥ പറയുന്ന ലാഖവത്തിൽ അയാൾ അന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു. " അന്ന് ഡോക്ടർ കുര്യക്കോസ് അന്നയെ അയാളുടെ വീട്ടിൽ കൊണ്ടുപോയി... മക്കളില്ലാത്ത കുര്യക്കോസിനു ഒരു മകളോടുള്ള സ്നേഹം ആയിരുന്നില്ല... മറിച്ച് ഒരു പെണ്ണിനോടുള്ള ഭ്രമമായിരുന്നു.. അയാൾ അവളെ...... അയാൾ മാത്രം ആയിരുന്നില്ല.... അന്ന് അയാളുടെ കൂടെ എസ് ഐ ആയിരുന്ന തോമസും കുര്യക്കോസിന്റെ സുഹൃത്ത് പ്ലാന്റർ വർഗ്ഗീസ്. അഡ്വ : ജയശങ്കറും ഉണ്ടായിരുന്നു... അന്നയെ നശിപ്പിച്ചു കൊന്നു എന്ന കാര്യം എന്നോട് ഫോൺ വിളിച്ചു പറഞ്ഞു വെച്ചപ്പോഴാണ് നീ അവിടേയ്ക്ക് വന്നത്.. നീ എന്റെ തലയ്ക്കടിച്ചിട്ട് കടന്നു... അതിന് ശേഷം രാത്രി ഒരുപാട് വൈകി എന്റെ നിർദ്ദേശപ്രകാരം അവർ അന്നയുടെ ശരീരം പള്ളിയിലേക്ക് കൊണ്ട് വന്നു... പള്ളിസെമിത്തേരിയിലെ പഴയ ഒരു കുടുംബകല്ലറയിൽ ആ ശരീരം മറവ് ചെയ്തു.... അവളുടെ മരണം കർത്താവ് വിധിച്ചതാണ്... അത് പിന്നീട് എനിക്ക് ഉപകാരമായി.. എന്റെ ഒരു കേസ് ഇവരൊക്കെ തന്നെ തുടച്ചു നീക്കിതന്നു... " അട്ടഹസിച്ചു കൊണ്ട് അയാൾ പറഞ്ഞു.... " ഓ... ജീസസ്... യു ആർ ഗ്രേറ്റ്... " ആ അട്ടഹാസം എന്നിലൊരു കൊലക്കയർ മുറുകുന്നത് പോലെ തോന്നി.... അന്ന് ഞാൻ ഉറപ്പിച്ചു അന്നയുടെ കൊലപാതകത്തിനു ഉത്തരവാദികളായവരെ കൊല്ലാൻ ഞാൻ തീരുമാനിച്ചു.. അങ്ങനെ ആ നാലുപേരെയും ഞാൻ കൊലപ്പെടുത്തി.. മൂന്ന് കൊലപാതകങ്ങൾക്ക് ശേഷം എന്റെ തന്നെ സ്വാധീനം ഉപയോഗിച്ച് ഞാനും അന്വേഷണ സംഘത്തിന്റെ ഭാഗമായിമാറി.. അവസാനത്തെ കൊലപാതകത്തിന്റെ സ്ഥലത്ത് മനഃപൂർവം ഞാൻ കൊലയാളി ഒരു ഫാദർ ആണെന്നതിനുള്ള തെളിവുകൾ ഇട്ടു.. അത് ഞാൻ തന്നെ സ്ഥിതീകരിച്ചു. അങ്ങനെ ആണ് ഫാദറിലേക്ക് അന്വേഷണം തിരിച്ചത്... അതിനും മുമ്പ് ഫാദർ പറമ്പിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ഓർഭനേജിൽ നിന്നും പോയതിനു ശേഷം അവിടെ ഒരു കൊച്ചച്ചൻ വന്നു എന്ന് മനസ്സിലാക്കി... അങ്ങനെ ഒരു ഫാദറിന്റെ വേഷത്തിൽ ഞാൻ ഫാദർ ഗബ്രിയേലിന്റെ അരികിൽ ചെന്നു... അവിടെ വെച്ച് ഞാൻ അദ്ദേഹത്തിന്റെ ഡയറി കാണാനും അത് വായിക്കാനും ഇടയായി.. അതിൽ ഫാദർ പറമ്പിലിനെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു.. അത് തുടർന്നുള്ള അനിതയും ഒത്തുള്ള അന്വേഷണത്തിന് ആവശ്യമായിരുന്നു.. എന്നാൽ ആ ഡയറിയിൽ എന്റെ കുട്ടികാലത്തെ സംഭവവും പേരും ഉണ്ടായിരുന്നു.. അത് അനിത വായിക്കാൻ ഇട വന്നാൽ അന്വേഷണം അതിലേക്കും പോകാൻ സാധ്യത ഉള്ളതിനാൽ ഞാൻ ആ ഡയറിയുടെ പകുതിക്കു ശേഷമുള്ള താളുകൾ കീറി കളഞ്ഞു.. എന്റെ അന്നയെ കൊന്നവരെ മുഴുവൻ ഞാൻ കൊന്നു... എന്റെ കൈകൾ കൊണ്ട്.. ശ്വാസം മുട്ടിച്... ലിംഗം ഛേദിച്ച്... കൊന്നു.. " ആബേൽ കണ്ണുകൾ അടച്ചു... രണ്ടു തുള്ളി കണ്ണുനീർ ആ കണ്ണുകളിൽ നിന്നിറ്റു വീണു... ആബേൽ കുമ്പസാരകൂട്ടിൽ നിന്നും എഴുനേറ്റു. എല്ലാ പാപഭാരങ്ങളെയും ഇറക്കിവെച്ച് സ്വസ്ഥമായൊരു മടക്കം... " ആബേൽ... " പിറകിൽ നിന്നും പള്ളിവികാരി വിളിച്ചു.. ആബേൽ നിന്നു. " അല്ല.... അപ്പോൾ ഫാദറോ... ഫാദർ പറമ്പിൽ....??? " വികാരിയച്ഛന്റെ ആ ചോദ്യത്തിന് മുന്നിൽ ആബേൽ മറുപടി ഒന്നും പറഞ്ഞില്ല.. രാത്രിയുടെ കാർമേഘം മൂടിയ ആകാശം പെയ്തു തോർന്നിരുന്നു.. ആബേൽ രണ്ടു ചെമ്പനീർ പുഷ്പങ്ങളും ആയി ആ സെമിതേരിയിലേക്ക് പ്രവേശിച്ചു.... അന്നയുടെ ശരീരം മറവുചെയ്തെന്ന് ഫാദർ പറമ്പിൽ പറഞ്ഞ കല്ലറയ്ക്കു മുകളിൽ ഒരു ചെമ്പനീർപൂവ് വെച്ച് പ്രാർഥിച്ചു... ആ പ്രാർത്ഥനയ്ക്ക് ശേഷം ആബേൽ അവിടെ നിന്നും പോയി.. പക്ഷെ അയാൾ പോയപ്പോൾ അയാളുടെ കയ്യിൽ ചെമ്പനീർ പൂവുകൾ ഉണ്ടായിരുന്നില്ല... നൂറ്... നൂറ്.. ചെമ്പനീർ പൂവുകളും പേറി ആ സെമിത്തെരിയിലെ കല്ലറകൾ മഞ്ഞിന്റെ പുതപ്പു മൂടി കിടന്നു... ആ കല്ലറകൾക്കുള്ളിൽ യേശുദേവന്റെ വരവുകാത്തുകൊണ്ട് അന്നയും കുറേയേറെ മനുഷ്യരും ഉണ്ട്.... അവർക്കിടയിൽ ആ കല്ലറകളിൽ ഒന്നിലായി യേശുദേവന്റെ വരവും കാത്ത് ഒരു കറുത്തളോഹധാരിയും ഉണ്ടായിരുന്നു....... ഒരു നാൾ കല്ലറകൾ തുറക്കപ്പെടും അന്ന് ആ ന്യായാധിപൻ നീതി നടപ്പിലാക്കും. അതുവരേയ്ക്കും " ഇപ്പോഴും എപ്പോഴും.... സ്തുതി ആയിരിക്കട്ടെ.... " :-വെള്ളിമൺസുബിൻ🖋️ ******************************************
ntha parayan tudangiye ....
ReplyDeleteAaa.... Ariyilla😅😂
DeleteSuprrr bro🥳❤❤👏👏well going🥳🥳
Deleteസുബിൻ നന്നായിരിക്കുന്നു നല്ല ഒരു ശ്രമം തന്നെയാണ്
DeleteSuprrr❤❤🥳🥳👏👏👏
DeleteThudakkam thanne curiosity itt thannu😍
ReplyDeleteമാഷേ.... രവിച്ചേട്ടൻ എന്താ പറയാൻ vanne.... 🤔🤔🤔😶😶
ReplyDeleteAa... Entho.. 😅
Delete😍👏
ReplyDelete❤️
Deleteസുബിൻചേട്ടാ തുടക്കം ഗംഭീരം 👍❤️🔥
ReplyDelete❤️❤️
Deleteആശംസകൾ...
ReplyDeleteനന്ദി സാർ... ❤️❤️
Deleteതുടക്കം തകർത്ത് .... പോരട്ടെ ബാക്കി കൂടി ആകാംഷ അടക്കാഅടക്കാൻ വയ്യ 🤓
ReplyDeleteGood work subi ❤️❤️
ReplyDelete👏👏👏💕😍
ReplyDeleteഎന്താ.. മാഷേ.... ഇന്നും സസ്പെൻസ് ഇട്ടാണല്ലോ nirthiye... curiously waiting 🔥🔥..... good work dr😍❣️
ReplyDeleteനന്നാവുന്നുണ്ട് 👍👍😍
ReplyDelete💖
ReplyDelete❤️❤️❤️
ReplyDelete🥰❤
ReplyDelete👏👏👏
ReplyDeleteനന്നാവുന്നുണ്ട് മാഷേ..... best wishes ❤️
ReplyDeleteസാഹിത്യം കൂടുതൽ നന്നായി , അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു 😊👏👏
ReplyDeleteഎന്താണ് കേരളം അറിഞ്ഞത്?
ReplyDelete👌👏👏❤️❤️❤️
ReplyDeleteആരാ ആ psycho കൊലയാളി... 🙄🙄വീണ്ടും സസ്പെൻസ്..... എന്തായാലും കഥ സൂപ്പർ aayittund.... keep going dr👌😍❤️
ReplyDelete😁
Delete❤️❤️❤️❤️
ReplyDelete👏👏👏👏
ReplyDeletentua ath
ReplyDeleteസസ്പെൻസ് ഇപ്പൊ ഒരു ശീലമായി അല്ലേ... Anyway all the best ✨🤩
ReplyDelete🥰😅😂
Delete👍
ReplyDeleteസൂപ്പർ മോനു🤝🤝
ReplyDelete❤️😁
Delete🔥🔥🔥🥰
ReplyDeleteO my god.... veendum twist😮😮😮
ReplyDeleteഇനിയും ഉണ്ടാകണ്ടേ... 😁
DeletePolich muthe... keep going.... 😍😍😍all the best 😁❤️
ReplyDeleteThank you❤️😁
Delete😍❤️
ReplyDelete😁❤️
Delete💜❤️
ReplyDeleteഈശ്വരാ.... ഇന്നും സസ്പെൻസ്...... 😯എന്തായാലും കഥ നന്നായി പോകുന്നുണ്ട് ketto......😍😍തുടർച്ചക്കായി കാത്തിരിക്കുന്നു 😁😍❤️
ReplyDeleteനിങ്ങളുടെ ഈ കാത്തിരിപ്പുകൾ ആണ് ഈ കഥയുടെയും എഴുത്തുകാരൻ എന്ന നിലയ്ക്ക് എന്റെയും വിജയം.. ❤️
Delete❤️❤️❤️❤️❤️
ReplyDeleteകഥ തുടരട്ടെ..... കാത്തിരിക്കുന്നു😁😍
ReplyDeleteതീർച്ചയായും തുടരും ❤️
DeleteThrilling and interesting 😁😍........ good work❤️❤️🙌🙌
ReplyDeleteThank you🥰❤️
Delete💖👏
ReplyDeleteAyyo... എന്തോ സംഭവിച്ചത്.... 😧😧😧🤔🤔
ReplyDeleteഅടുത്ത എഴുത്തിൽ അറിയാം 😁
Deleteകട്ട waiting ചങ്ങായി 😁😁😁😁
ReplyDeleteനന്ദി ചങ്ങായി ❤️😁
DeleteNannayittund😁😍❤️
ReplyDeleteAyyo... ആബേലോ...... 😯😯😳😳ഞാനും നടുങ്ങി.... 😱😱😱
ReplyDeleteഞാനും നടുങ്ങി... 😅
DeleteAyyo... ഇത് എന്ത് twist aaa.... 😳😳😳
ReplyDelete😁നന്നായില്ലേ... 🥰
DeletePolichuu❤️❤️❤️❤️
ReplyDeleteKeep going dear
ReplyDeleteWow 😳 Abel is the killer!!!
ReplyDeleteപെട്ടെനമാകട്ടെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു , ചങ്ങിടുപ്പ് കൂടുന്നു 😱😱👏👏😊
ഒരുപാട് സ്നേഹം... എനിക്ക് നൽകുന്ന പിന്തുണയ്ക്ക് ❤️
Deleteകഥ പതിവുപോലെ സസ്പെൻസ്...😍😂
ReplyDeleteBest Wishes....🌟✨
Thank you dear🥰❤️
DeleteIntresting story 👌 katta waiting da ❤
ReplyDelete😁🥰
Deleteഅന്ന... പുതിയ കഥാപാത്രം.... കഥയിൽ വീണ്ടും വഴിതിരിവ്..... അന്നയ്ക്ക് എന്താ സംഭവിച്ചത്.... 🤔🤔waiting ✨️
ReplyDeleteഎന്താ സംഭവിച്ചത് 😁😅
DeleteKepp going dr....😍❤️
ReplyDeleteThank you dear🥰
Delete❤️❤️❤️
ReplyDelete❤️❤️❤️❤️
ReplyDelete❤️❤️❤️
Delete♥️♥️✌️
ReplyDelete❤️❤️❤️❤️
ReplyDelete❤️❤️
Deleteആബേൽ നീതി നടപ്പിലാക്കി..... 👍kadha nannayi thanne avasaanipichu..... 😁😁iniyum ith pole ullaa thrilling interesting kadhakkaayi kaathirikkunnu...... 😍all the best wishes dr😍❤️
ReplyDeleteനന്നായിരുന്നു subin, ഇനിയും നല്ല എഴുത്തുകള് പ്രതീക്ഷിക്കുന്നു.
ReplyDeleteThank you... തീർച്ചയായും.. നിങ്ങളുടെ സ്നേഹവും പിന്തുണയും ഉള്ളിടത്തോളം കഥകൾ ജനിക്കും ജനിക്കട്ടെ എന്ന് ഞാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤️
Deleteനന്നാവുന്നുണ്ട് മോനു ❤
ReplyDelete👏👏🥳🥳
Delete👍👍👍♥♥♥😘😘😘
ReplyDeleteUnexpected climax ... superb ✨🤩
ReplyDeleteThank you 😘❤️
Deleteകഥ പൂര്ണമായപ്പോൾ മൊത്തത്തിൽ ഒന്നുകൂടി വായിച്ചു . വീണ്ടും വീണ്ടും വായിക്കും തോറും പുതിയ പുതിയ കാര്യങ്ങൾ കിട്ടി 😀 ആദ്യം മുതലേ ഇട്ട ഓരോ സൂചനകളും എല്ലാം തമ്മിൽ ലിങ്ക് ആവും പോലെ . ഒരു loop holes എനിക്ക് കണ്ടുപിടിക്കാനായില്ല. അത്രയ്ക്ക് നന്നായി . എല്ലാ ഭാവുകങ്ങളും നേരുന്നു 😊👏👏👏👌👌💐
ReplyDeleteThank you chechy ❤️❤️❤️🥰🥰
DeleteSuperb da. Kadha valare thrilling arunnu... continue more like this.. interesting aarunnu thaanumeda... all the wishes
ReplyDelete👌
ReplyDelete👌
ReplyDelete👌👌👌
ReplyDelete