ഛായ
ഛായ
സുബിൻ വെള്ളിമൺ
രാത്രിയുടെ കറുപ്പ്കൂടി വന്നു...
ആ ഇരുട്ടിൽ എന്തെല്ലാം നടക്കുന്നുണ്ടാകാം.. ലോകത്തിന്റെ ഒരുപുറത്ത് ആളുകൾ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ സുഖമായി ഉറങ്ങുന്നു... മറുപുറത്തോ..!!
മനുഷ്യൻ അവന്റെ സാമ്രാജ്യം കെട്ടിപടുക്കാൻ കണ്ണുകൾ തുറന്നു പ്രവർത്തിക്കുന്നു...
അപ്പോഴും ഒന്നുണ്ട്.. ഈ ഇരുട്ടിലും രോമമൂലങ്ങളിൽ തൊലിയുടെ മർമ്മങ്ങളെ സ്പർശിക്കുന്ന തണുത്ത കാറ്റിലും... സർവ്വം ശാന്തം എന്ന് കരുതുന്ന ഈ കറുപ്പിലും... ആ കറുത്ത കൂറയ്ക്കു പിന്നിൽ ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നുണ്ടാകാം... അവിടെ ആ വെളുത്ത പകലിലും കറുപ്പണിഞ്ഞു ആരൊക്കെയോ ഉറങ്ങുന്നുണ്ടാകാം...
അത്തരത്തിൽ ഈ ശാന്തമായ രാത്രിയിൽ അശാന്തനായി അയാൾ കിടക്കുകയാണ്.. തന്റെ കൺപോളകളിന്മേൽ അയാൾക്കുള്ള സ്വാധീനം ഇല്ലാതായിരിക്കുന്നു.. താൻ ഉറങ്ങാൻ ശ്രമിക്കുമ്പോഴും അവ അതിന് വഴങ്ങുന്നില്ല.. ധിക്കാരത്തോടെ ഇടയ്ക്കിടയ്ക്ക് അവ പൊട്ടിത്തെറിക്കുന്നു.
പുറത്ത് അനന്തമായ ഇരുട്ടാണ്.. അയാളിലും അഗാധമായ ഇരുട്ടാണ്.. പക്ഷെ ആ മുറിയിൽ ഒരു വെളിച്ചം ഉണ്ട്..
തന്റെ കിടയ്ക്കയ്ക്ക് കുറച്ചകലെ ഉള്ള മേശമേൽ ഒരു മെഴുകുതിരി സ്വയം എരിഞ്ഞില്ലാതാകുന്നു..
മെഴുകുതിരിയുടെ തീ നാളത്തിന്റെ ഭംഗിയിൽ മതിഭ്രമിച്ച ഈയ്യാംപാറ്റ കുറച്ചു നേരമായി അതിന് ചുറ്റുമായി വട്ടമിടുന്നുണ്ട്. ഓരോ തവണയും ആ ചുവന്നനാളത്തെ ചുംബിക്കാൻ ശ്രമിക്കുന്ന അവൻ തീയുടെ കരലാളനത്തിൽ നിന്നും വഴുതി മാറുകയാണ്.
മുന്നിൽ മരണമാണ്.. ആ മരണത്തിനെയാണ് അവൻ ചുംബിക്കാൻ ആഗ്രഹിക്കുന്നത്.. ഒടുവിൽ തീ തന്റെ കരം അവനിലേക്ക് നീട്ടി. ആ തീയിൽ കത്തി കരിയുമ്പോഴും അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു..
പലപ്പോഴും മരണം മനുഷ്യനും സമാനമാണ്... മരണം അവനെ തേടിയെത്തിയില്ലെങ്കിലും അവൻ അതിലേക്ക് ചെന്നെത്തും..
പെട്ടന്നാണ് അയാൾ തന്റെ കൺപോളകളോട് വീണ്ടും പരാചിതനായത്. മുകളിൽ ഫാൻ അതിന്റെ വാർദ്ധക്യ സഹചമായ മുരളക്കത്തോടെ ഇപ്പോഴും കിതയ്ക്കുന്നുണ്ട്.. പക്ഷെ അയാളുടെ തൊണ്ടകുഴിയിൽ ഉള്ളിലും പുറത്തുമായി വെള്ളം രണ്ട് രൂപത്തിൽ ഒലിച്ചിറങ്ങി.
മെഴുകുതിരി വെളിച്ചത്തിലേക്ക് പതിയെ അയാൾ നീങ്ങി..
ശാന്തമായ കറുപ്പിൽ നിന്നും ആശാന്തിയുടെ വെളിച്ചത്തിലേക്ക് അയാൾ കടന്നതും ആ കണ്ണുകൾ അയാളിന്മേൽ പതിഞ്ഞു...
28/1/22
എന്തെന്നില്ലാത്ത ഭയവും ഒപ്പം ഒരുതരം വെറിമൂത്ത ഭാവവും അയാളിൽ നിറഞ്ഞു. ഇരുട്ടിനെ അയാൾ സ്നേഹിക്കാൻ കാരണം ഇതാണ്... താൻ വെളിച്ചത്തിലെത്തുന്ന നിമിഷം ആ കറുത്ത രൂപം അയാൾക്ക് മുന്നിൽ പ്രത്യക്ഷമാകും. കുറച്ചതിക നാളുകളായി ഈ അവസ്ഥയിലൂടെ അയാൾ കടന്നുപോവുകയാണ്. കൃത്യമായി പറഞ്ഞാൽ മൂന്നുമാസങ്ങൾക്ക് മുമ്പ്.. അന്നായിരുന്നു അവളുടെ മരണം.,
അല്ല.. കൊലപാതകം...
എന്തിനാണവൾ അയാളിൽ സ്നേഹം കാട്ടിയത്...? എന്തിനാണവൾ അയാളിൽ ഓർമ്മകൾ ഉണർത്തിയത്...?
എന്തിനാണവൾ അയാൾ മറക്കാൻ ശ്രമിച്ച മുഖം ഓർമിപ്പിച്ചത്...? അവൾ.... ഛായ.
അയാളുടെ തകർന്ന ജീവിതത്തിന്റെ തകർച്ചകളെ വീണ്ടും ഓർമിപ്പിക്കുന്നതായിരുന്നു അവളുടെ രൂപവും പെരുമാറ്റവും എല്ലാം. ഒരു വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ആയിരുന്നു, ലുയിസ്. കാടിന്റെ വന്യതയെ ഇഷ്ട്ടപെട്ട.. അതിന്റെ നിശബ്ദതയിൽ... മൃഗീയതയിൽ... നിഗൂഢതയിൽ.. സന്തോഷം കണ്ടെത്തിയ ഒരുവൻ. അയാൾക്ക് ചൂട് ചോരയുടെ മണത്തോടായിരുന്നു കൂടുതൽ പ്രിയം. അതുപോലെതന്നെ ചൂടാറാത്ത ശരീരത്തിനോടും. അങ്ങനെയുള്ള വന്യതയിൽ കഴിയാൻ ആഗ്രഹിച്ച... അങ്ങനെ കഴിഞ്ഞിരുന്ന ആ മനുഷ്യൻ കുറച്ചുനാളുകൾ കാടിന്റെ ഉൾകാഴ്ചകളിൽ നിന്നും മാറി... ഒരു ചെറിയ ഗ്രാമത്തിൽ കഴിഞ്ഞു. അവിടെ വെച്ചാണ് ആദ്യമായി അവളെ അയാൾ കാണുന്നത്.
ചീറി വരുന്ന ചെന്നായ്ക്കളെ പോലെ പേടിച്ചോടുന്ന മാൻപറ്റങ്ങളെയും അയാൾ ഇഷ്ട്ടപെട്ടിരുന്നു.
അവളിൽ,.. ആ കണ്ണിൽ.. ആ ശരീരത്തിൽ.. അയാൾ ആ മാൻപറ്റത്തിൽ നിന്നും വഴിതെറ്റിപോയ ഒരു മാനിനെ കണ്ടു.. അവളുടെ ശരീരത്തിൽ നിന്നും ഒഴുകുന്ന വിയർപ്പ് പരത്തിയ ഗന്ധം അയാളിൽ വല്ലാത്ത മോഹം ഉണർത്തി... അവളിൽ ലുയിസ് എന്ന ആ വന്യമനുഷ്യനെ കൂടുതൽ ആകർഷിച്ചത് അവളുടെ കഴുത്തിന്റെ ഇടതു വശത്തായി ഒരു കറുത്ത മറുകുണ്ടായിരുന്നു.
ആ മറുക് പണ്ടെപ്പോഴോ തനിക്ക് നഷ്ട്ടപെട്ടുപോയ ഒരുവളുടെ ഓർമ ഉണർത്തുന്നതായിരുന്നു.
അവൾ ഛായ, അയാളിൽ വല്ലാതെ പിരിമുറുക്കം സൃഷ്ട്ടിച്ചു..
അങ്ങനെയിരിക്കെ പതിയെ പതിയെ ലുയിസ് അവളോട് അടുക്കാൻ ശ്രമിച്ചു. അയാളുടെ പക്കലുള്ള ഗംഭീരമായ കാടിന്റെ മുഖങ്ങൾ അവളെ കാണിച്ചു, അവൾപോലും കണ്ടിട്ടില്ലാത്ത.. കായ്കളും പൂക്കളും.. ഇതൊക്കെ കാണുമ്പോൾ ഛായയ്ക്ക് ലുയിസിനോട് സ്നേഹം ആയിരുന്നു തോന്നിയത്.. എന്നാൽ
മറുപുറത്തു അവളുടെ ശരീരത്തിന്റെ ചൂട് അറിയാൻ.. ആ ചോരയുടെ രുചി അറിയാൻ കൊതിക്കുന്ന ഒരു ചെന്നായ്യുടെ കണ്ണുകളായിരുന്നു അവളെ സസൂക്ഷ്മമം നോക്കിയിരുന്നത്..
അവളുടെ ശരീരത്തിൽ നിന്നും ഉയരുന്ന വിയർപ്പിന്റെ ഗന്ധം അയാളിൽ കൂടുതൽ കൂടുതൽ ആഗ്രഹം വർധിപ്പിച്ചു..
ഛായ ക്യാമറയിലെ ചിത്രങ്ങൾ നോക്കിയിരിക്കുമ്പോൾ ലുയിസ് കണ്ടത് തന്റെ മുന്നിലെ ഒരു മാൻപേടയെ ആയിരുന്നു..
അയാൾ അവളുടെ അരികിലേക്ക് ഓരോ ചുവടും വെച്ച് അടുക്കലേക്ക് ചെന്നു... അവളുടെ തോളിൽ അയാൾ തന്റെ കൈകൾ അമർത്തി.. താൻ ഇഷ്ട്ടപെടുന്ന പുരുഷന്റെ സ്നേഹാലിഗനത്തിനായി അവൾ കാത്ത്നിന്നു... പക്ഷെ പെട്ടന്നാണ് അയാളുടെ കണ്ണിലെ ഞരമ്പുകൾ ചുവന്നു വന്നത്... അയാളുടെ നോട്ടം ആ മറുകിലേക്ക് മാത്രം ഒതുങ്ങി.. ഛായ അയാളുടെ കൈകൾക്കുള്ളിലേക്ക് ചുരുങ്ങി.. ആ മറുകിൽ അയാൾ ചുണ്ട്ചേർത്തു... ചുണ്ടിനുള്ളിൽ ആ പല്ലുകൾ ഒളിച്ചിരുന്നത് അവൾ അറിഞ്ഞിരുന്നില്ല.. ചുണ്ടിനുള്ളിൽ നിന്നും ആ മറുകിലേക്ക് പല്ലുകൾ ആഴ്ന്നിറങ്ങാൻ തുടങ്ങി... അവളിലെ ചോരയുടെ രുചി...!
30/1/2022
അയാളുടെ പല്ലുകൾ അവളുടെ മറുകിനെ ചുംബിച്ചു.. ചുംബനത്തിനപ്പുറത്തേക്ക് ആ കൂർത്ത പല്ലുകൾ അവളുടെ കഴുത്തിൽ ആഴ്ന്നിറങ്ങി..അയാളുടെ കൈക്കുള്ളിൽ നിന്നും കുതറിമാറാൻ ഉള്ള അവളുടെ ശ്രമങ്ങൾ...അയാളിലെ വേട്ട മൃഗത്തിന്റെ വെറികൂട്ടി...
ഛായയുടെ ശരീരത്തിൽ നിന്നും വിയർപ്പ് ധാരാളം ഒഴുകി.. അയാളിലും! അവളുടെ വിയർപ്പും ചോരയും ചേർന്നപ്പോൾ ഉണ്ടായ ഗന്ധം അയാൾ തന്റെ മൂക്കിൻ കുഴികളിലൂടെ വലിച്ചാസ്വദിച്ചു.
പക്ഷെ അവളെ കടന്നാക്രമിച്ച ഏതോ നിമിഷത്തിലാണ് ലുയിസ് അത് തിരിച്ചറിഞ്ഞത്. താൻ ചെയ്യുന്ന ഓരോ പ്രവർത്തിയും നിരീക്ഷിക്കുന്ന രണ്ട് പേർ അവിടെ ഉള്ളതായിട്ട്.തൊണ്ടയിലെ ഞരമ്പിനെയും കടിച്ച് മുറിച്ചപ്പോൾ അവസാനമായി അവൾ ഛായയുടെ ശബ്ദം ഉയർന്നു.. അയാൾ അവളുടെ വായ് പൊത്തി.. ആ മൃഗീയതയിൽ പേടിച്ചെന്നോണം സാക്ഷികളിൽ ഒരാളും വാതുറന്നലറാൻ ശ്രമിച്ചു.. പക്ഷെ രണ്ടാമത്തെയാൾ അപ്പോഴേക്കും ആ പൊത്തിയിരുന്നു.
വേട്ടമൃഗത്തിന് ഇരയാടുമ്പോൾ അത് കണ്ട് നിൽക്കുന്ന കാണികളെ കുറിച്ച് ചിന്തിക്കേണ്ടതില്ല... ചിന്തിക്കാറുമില്ല.
ഛായ.... അവളിപ്പോൾ ഓർമ മാത്രം ആയിരിക്കുന്നു. ഒരു 'ചെന്നായ' ആക്രമിച്ച ആ പെൺകുട്ടിയുടെ ശരീരവശിഷ്ടങ്ങളിൽ ചുരുക്കം ചിലത് നാട്ടുകാർക്കായി അവൻ അവിടെ നിക്ഷേപിച്ചു... ആരോടും അറിയാതെ ആ 'ചെന്നായ' കാടുകേറി...
പക്ഷെ അവിടെയും അവസാനിച്ചില്ല..
ലൂയിസിനെ പിന്തുടരാൻ രണ്ട് കാലുകൾ ഉണ്ടായിരുന്നു..
ലൂയിസ് അപ്പോഴാണ് തിരിച്ചറിഞ്ഞത്.. താൻ നടത്തിയ വേട്ടയാടലിന്റെ ദൃക്സാക്ഷികൾ രണ്ട് പേരായിരുന്നു... പക്ഷെ
തന്റെ വേട്ടയാടലിനു ശേഷം ആ ചെന്നായ മാൻപേടയെ ചെയ്തത് ദൃക്സാക്ഷികളിൽ ഒരാളാണ് കണ്ടിരിക്കുന്നത്.. അയാളാണ് തന്നെ ഇപ്പോഴും പിന്തുടരുന്നത്..
ചിലപ്പോൾ മുന്നിൽ... പലപ്പോഴും പിന്നിൽ...പിന്നെ വശങ്ങളിൽ എന്നിങ്ങനെ നാലുപാടും ആ രൂപം തന്നെ പിന്തുടരുന്നതായി ലൂയിസിന് തോന്നി.. ഇരുട്ടിൽ സർവ്വം ലയിച്ചും വെളിച്ചത്തിൽ ഇരുട്ടിന്റെ മറവിൽ നിന്നും ആ രൂപം തന്നെ പിന്തുടരുന്നതായി ലൂയിസ് മനസ്സിലാക്കി...
തന്നെക്കാൾ വലിയവനാണ് തന്റെ ശത്രു... അയാൾ തന്നെ പരാജയപ്പെടുത്തുമെന്നു ലൂയിസ്
തിരിച്ചറിയാൻ തുടങ്ങി..
ബലമുള്ളവനെ ബലഹീനൻ പേടിച്ചു കഴിയുന്ന കാടിന്റെ നിയമം അയാളിലും പ്രവർത്തിക്കാൻ തുടങ്ങി.... മാൻപേടയെ ആക്രമിക്കാൻ കൊതിച്ച കാമകണ്ണിൽ ഇപ്പോൾ ഭയത്തിന്റെ കാർമേഘം മൂടുന്നു...
പക്ഷെ...
പൊരുതാതെ പരാചിതനാവാൻ അയാളിലെ വന്യമനുഷ്യന് കഴിയില്ലായിരുന്നു..
തന്നെ പിന്തുടരുന്ന... തന്നെക്കാൾ ശക്തനായ തന്റെ ശത്രുവിനെ ഇല്ലാതാക്കാനായി അയാൾ തുനിഞ്ഞിറങ്ങി....
01/02/22
തന്റെ ശത്രുവിന്റെ വരവിനായി അയാൾ ഓരോ രാത്രിയിലും ഇരുട്ടിന്റെ പുതപ്പിൽ പതുങ്ങിയിരുന്നു...
കാടിന്റെ രീതികളിൽ വേട്ടയാടി തന്റെ ശത്രുവിനെ കീഴ്പ്പെടുത്താൻ ലൂയിസ് എന്ന ആ ചെന്നായ്ക്ക് ശക്തി തികയില്ലായിരുന്നു..
ശക്തി പരാചയപ്പെടുന്നിടത്ത് ബുദ്ധി ഉപയോഗിക്കാൻ അയാൾ തീരുമാനിച്ചു..
തന്റെ ഇരയെ കാത്തിരുന്നു കീഴ്പ്പെടുത്താൻ ഒരുങ്ങിയിരിക്കുന്ന കേവല മൃഗത്തിൽ നിന്നും മാറി..
തന്റെ ഇരയെ കെണിവെച്ചു കീഴ്പ്പെടുത്തണം എന്ന ചെന്നായയുടെ കൗശലത അയാളിൽ തെളിഞ്ഞു...
പക്ഷെ സമയാന്തരങ്ങളിൽ സ്ഥലഭേതങ്ങളിൽ കാണുന്ന തന്റെ ശത്രുവിനെ അയാൾക്ക് അത്രഎളുപ്പം കൈപിടിയിൽ ഒതുക്കാവുന്ന ഒന്നായിരുന്നില്ല...
കാഴ്ചയിൽ ക്രിശമായും... ബലിഷ്ടമായും.. ദീർക്കമായും..
ന്യൂനമായും ഒക്കെ മാറാൻ കഴിവുള്ള തന്റെ ശത്രുവിന്റെ മുന്നിൽ ലൂയിസ് എന്ന ചെന്നായയുടെ കൗശലവും ശക്തിയും പോരാതെ ആയി.
തന്നെക്കാൾ ശക്തനായ തന്റെ ശത്രുവിനാൽ അയാൾ വിയർക്കാൻ തുടങ്ങി...
ഒടുവിൽ തന്റെ ശത്രുവിന്റെ കഴുത്തിലിടാനായി അയാൾ തന്നെ
ബന്ധസ്വന്തങ്ങളുടെ വേരുകൾ അറുത്തു രക്തത്തിന്റെ പശിമയിൽ
മുക്കി ജീവിതത്തിന്റെ തൂക്കുകയർ നിർമ്മിച്ചു..
എന്നാൽ തന്റെ ശത്രുവിനുമേൽ എത്ര തവണ ആ കാലപാശം ചുഴറ്റിയിട്ടും അവന്റെ മരണം അസാധ്യമായി നിന്നു... അങ്ങനെയിരിക്കെ വീണ്ടും ഒരിക്കൽ ആ ശാന്തിയുടെ രാത്രി കടന്നുവന്നു..
അപ്പോഴും അവിടെ അയാളുടെ മുറിയിലെ മൂലയിലെ മേശമേൽ ഒരു മെഴുകുതിരി ഉരുകുന്നുണ്ടായിരുന്നു..
അയാൾ അവിടേയ്ക്ക് നടന്നു.. അപ്പോഴാണ് തന്റെ കണ്ണുകൾക്ക് ആനന്തം പകരുന്ന ആ കാഴ്ച ലൂയിസ് കാണുന്നത്... ഇത്രയും നാൾ താൻ ആഗ്രഹിച്ചിരുന്ന കാഴ്ച..
ഉത്തരത്തിന്മേൽ തൂക്കിയിരുന്ന കാലപാശത്തിനുള്ളിലേക്ക് തന്റെ ശത്രു നടന്നടുക്കുന്നു..!!
ലൂയിസ് തന്റെ തലയ്ക്കു മുകളിൽ ഉള്ള ജീവിതസപര്യയുടെ കെട്ടിലേക്ക് പിടിമുറുക്കി.. ആനന്തവും ആകാംക്ഷയും ആ കണ്ണുകളിൽ കാണാം... തന്റെ ശത്രുവിന്റെ കഴുത്തിൽ കൊലക്കയർ മുറുക്കിയ ആരാച്ചാരുടെ ആനന്തം ആയിരുന്നു അത്... കഴുത്തിൽ കയർ മുറുകുന്നതിനൊപ്പം ലൂയിസിന്റെ കാലുകളും കൈകളും അയാളുടെ ശത്രുവിനൊപ്പം പിടയുന്നുണ്ടായിരുന്നു...
ഒരുവശത്ത് മരണത്തിലേക്കുള്ള പിടഞ്ഞു വീഴൽ... മറുവശത്ത് ജീവിതത്തിലേക്കുള്ളത്.. (എവിടെയോ... പിടയ്ക്കുന്നുണ്ടാകാം!)
ലൂയിസിന്റെ കണ്ണുകളിൽ ക്രൂരൻ ചെന്നായയുടെ ചോര നിറഞ്ഞു നിന്നു... അയാൾ തന്റെ ശത്രുവിന്റെ മരണം നോക്കി പല്ലിളിച്ചു...
തന്റെ ശത്രുവിന്റെ മരണം കണ്ട് കണ്ണടച്ച ലൂയിസ്.. പിന്നീട് ആ കണ്ണുകൾ തുറന്നില്ല...
ദൃക്സാക്ഷിയും കൊലയാളിയും ഇവിടെ അവസാനിക്കുന്നു...
ചലനമറ്റ വെളുത്ത ശരീരമായ് ലൂയിസും.. ശരീരം മുഴുവൻ കറുപ്പണിഞ്ഞ ശത്രുവും...
ഇപ്പോൾ ലൂയിസ് തിരിച്ചറിഞ്ഞിരിക്കാം...
താൻ തേടിയ തന്നിലെ ശത്രുവിനെ.
അയാൾ മന്ത്രിക്കുന്നുണ്ടാകാം
ഇതാണ് ജീവിതത്തിന്റെ...
"നിഴലാട്ടങ്ങൾ "
:- സുബിൻ വെള്ളിമൺ
******************
Next part waiting 🥰❤️❤️❤️
ReplyDeleteThanks.. നിന്റെ സപ്പോർട്ടിനു ❤️🫂
Deleteനന്നായിരിക്കുന്നു
Delete👍🔥👍
ReplyDeleteSuper
ReplyDelete💖
നന്ദി ❤️🥰
DeleteNice
ReplyDeleteNext part waiting
ഈ പിന്തുണയ്ക്ക്... തിരികെ സ്നേഹം ❤️🫂
Delete😍😍😍😍
ReplyDeleteSooper ❤️😘
ReplyDelete🫂😘
DeleteSomething mysterious... 😼
ReplyDelete😅❤️
Deleteമനോഹരം😍✨
ReplyDeleteWaiting ....🤗
ഈ പിന്തുണയ്ക്ക് തിരികെ സ്നേഹം.. ❤️🫂
Delete👌👌👌നന്നായിട്ടുണ്ട് മോനെ
ReplyDelete❤️🥰
ReplyDelete❤️🫂
Deleteനന്നായിട്ടുണ്ട് 🥰👍
ReplyDelete🫂❤️
Delete❤️❤️❤️
ReplyDelete🥰
Deleteനല്ല തുടക്കം
ReplyDeleteSubin nannayi irikkunnu njangalude 7 classile oru padathinte peru gulmohar enna nu
ReplyDeleteThank you Beena tchr🥰
Delete🌸♥️
ReplyDelete🥰🫂
Delete❤
ReplyDelete🔥
ReplyDelete😍❤️
ReplyDelete❤️❤️
ReplyDeleteSuper.monae. eniyum ezhuthuka. God bless you.
ReplyDeleteThank you 🥰
Delete💯🔥
ReplyDelete❤️
Deleteഎഴുത്ത് തുടരുക...
ReplyDeleteആശംസകൾ....
Thank you sir🥰
Delete🔥🔥🔥
ReplyDelete❤️😘കഥ തുടരട്ടെ ❤️😘
ReplyDelete😍🙌🤗
ReplyDeleteSubin nannayi irikkunnu
ReplyDeleteThank you 🥰
DeleteNjangulde oru padathinte peranu
ReplyDelete👌👌👌👌👌🥰🥰🥰
ReplyDeleteSuperb👌👌👌
ReplyDeleteWaiting for next part❤️🥰
ReplyDeleteഈ കാത്തിരിപ്പുകൾ കൂടുതൽ പ്രചോദനം നൽകുന്നു ❤️
DeleteSubin
ReplyDelete❤️
Delete👌👌👌👌
ReplyDelete❤️
DeleteNext part waiting da
ReplyDeleteThanks for support ❤️🫂
DeleteSuper
ReplyDeleteThanks🥰
DeleteSuper🤭❤️😘
ReplyDeleteകഥ തുടരട്ടെ ❤️✨️🙌
ReplyDelete❤️❤️❤️
ReplyDelete👌🥰
ReplyDeleteഎഴുതി കൊണ്ടേയിരിക്കുക
ReplyDeleteതീർച്ചയായും ടീച്ചർ ❤️
DeleteKeep going ❤️🥰
ReplyDeleteSure❤️
Deleteകഥ തുടർന്ന് എഴുത്തുക.എല്ലാ വിധ ആശംസകളും
ReplyDeleteSuper da 👏👏👏 eniyum ithu pole mikachathu ezhuthan sadhikkatte God bless you my dear friend 🤗🤗🤗
ReplyDeleteSuper👌👏
ReplyDeleteReally thrilling..😃❤️keep going dear🤗.... എഴുത്ത് ഇനിയും തുടരട്ടെ✍️..... God bless you ❤️
ReplyDeleteWaiting for your next writing✨️❣️
❤️❤️
ReplyDelete