നീർദളം

                               നീർദളം

ആകാശവും അന്ന് പെയ്തു തോരാതെ നിന്നു..
"മഴയെ സ്നേഹിച്ചവന്റെ മരണത്തിനു മഴയ്ക്ക് വരാതിരിക്കാനാവില്ലല്ലോ " എന്ന അയ്യപ്പൻ വരികൾ പോലെ അവളും കവിതകളെപ്പോലെ മഴയേയും സ്നേഹിച്ചിരുന്നു.. ആ സ്നേഹമാകാം തോരാതെ മഴ തിരികെ നൽകുന്നത്..
കേട്ടറിഞ്ഞു വന്നവർക്ക് കാഴ്ച ഒരുക്കാനായി അവൾ എന്നത്തേയും പോലെ സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരുന്നു.
പതിവിന് വിപരീതമായി നിറങ്ങളില്ലാത്ത വസ്ത്രം അവൾക്ക് ഇതുവരെ കാണാത്ത മറ്റൊരു ഭംഗി നൽകുന്നതായി തോന്നി.
മുറ്റം ആകെ അലംകോലമായി കിടക്കുന്നു..
താരക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യം എന്താണെന്ന് ചോദിച്ചാൽ ഇതു തന്നെയാണ്.. ഈ അലംകോല രീതി.
അവളെന്നും നിരഞ്ജനോട് വഴക്കിട്ടിട്ടുള്ളതും നിരഞ്ജന്റെ ഈ സ്വഭാവം കൊണ്ടാണ്.
' താരെ.. ഞാൻ കുറ്റക്കാരനല്ലാട്ടോ..' എന്ന് നിരഞ്ജന്റെ കണ്ണുകൾ താരയോട് പറയുന്നുണ്ട്.
പീഡിപ്പിക്കപ്പെട്ട ഒരു പെണ്ണിനെ പോലെയുണ്ട് നീർദളത്തിന്റെ അവസ്ഥ.
നീർദളം എന്ന് വീടിനു പേരുനൽകണം എന്നതും താരയുടെ വാശിയായിരുന്നു..
അറിയുന്നവരും അറിയാത്തവരുമായി നിറയെ ആളുകൾ അവിടേക്ക് ഒരു മുന്നറിയിപ്പുകളോ മുറനടത്തിപ്പോ കൂടാതെ കയറി വന്നു..
വന്നവർ വന്നവർ താരയെ നോക്കുന്നുണ്ട്..
നിരഞ്ജനെ നോട്ടങ്ങൾ കൊണ്ടും സ്പർശനം കൊണ്ടും ചിലർ അതിരുകൾ ഭേദിച്ചു വാക്കുകളിലൂടെയും തങ്ങളുടെ വരവ് അറിയിച്ചു മടങ്ങി. താര ഉറക്കത്തിലാണ്,..
നിരഞ്ജൻ താരയ്ക്കായി ഉറക്കമുളയ്ക്കുന്നു..
മൂന്നു നാല് വർഷം മുൻപാണ് ഇത്തരത്തിൽ നിരഞ്ജൻ ഉറക്കമുളച്ചിരുന്നത്..
ഉറക്കക്ഷീണത്തിൽ കനം വെച്ച കണ്ണുകളിലേക്ക് നോക്കി താരയും പറഞ്ഞു
' ഇനി എനിക്കായി നിരഞ്ജന് ഉറക്കമുളയ്‌ക്കേണ്ടി വരില്ലല്ലോ..!'

 നിരഞ്ജന്റെയും താരയുടെയും ഒരു പ്രണയബന്ധം ആയിരുന്നു.
പ്രണയം എന്ന് പറഞ്ഞാൽ എല്ലാ പ്രണയത്തിലെയും പോലെ അത്യാവശ്യം പൈങ്കിളി കലർന്നതും ഒരുപൊടിക്ക് കലാപം നിറഞ്ഞതും ആയ പ്രണയകാലം...
മിഴിപൂട്ടി മയങ്ങുന്ന താരയെ കാണുമ്പോൾ നിരഞ്ജന് ആ സുന്ദര കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇങ്ങനെ തികട്ടി വന്നു...

കൗമാരത്തിന്റെ എല്ലാ തികവും നിറഞ്ഞ കാലം.. മലമേലുള്ള കോളേജിലേക്ക് കടവിലൂടെയും അല്ലാതെയും പോകാം.. നിരഞ്ജൻ ആക്കാലത്തു കടവിലൂടെപോയിട്ടേ ഇല്ല.... വേറൊന്നും കൊണ്ടല്ല കടവിലൂടെ ഉള്ള വഴി പ്രണയതാഴ്‌വാരമായിരുന്നു.
ജീവിതത്തിൽ നെട്ടോട്ടം ഓടികൊണ്ടിരിക്കുന്ന നിരഞജൻ ആ താഴ്‌വാരത്തിലേക്ക് പോകാനുള്ള അവസരം ഉണ്ടായിരുന്നിട്ടും പോകാൻ കൂട്ടാക്കിയിരുന്നില്ല.
അങ്ങനെ ഒരു ഓണക്കാലത്താണ് നിരഞ്ജൻ ആദ്യമായി താരയെ 'ശ്രദ്ധിക്കുന്നത് '. കോളേജിൽ മലയാളം വിഭാഗത്തിന്റെ തലവൻ രാഘവൻ മാഷിന്റെ വായിൽ നിന്നും കണക്കിന് ശകാരം കേട്ടുകൊണ്ട് നിക്കുമ്പോഴാണ് കണക്ക് ക്‌ളാസിലേക്ക്  മലയാളത്തിനു മുന്നിലൂടെയുള്ള ഇടനാഴിയിലൂടെ അങ്ങനേ ചിരിച്ചു രസിച്ചു പോകുന്ന പെണ്ണിനെ അവൻ കാണുന്നത്. മലയാളിമൊഞ്ച് തോന്നിക്കും വിധത്തിൽ പട്ടു പാവാടയും ഉടുപ്പും ഇട്ടുകൊണ്ട് അവൾ നടന്നു നീങ്ങി..
തറയിലൂടെ ഇഴഞ്ഞു പോകുന്ന പാവാട രണ്ടു കൈകൊണ്ടും ഉയർത്തി നടന്നു നീങ്ങിയപ്പോൾ നിരഞ്ജന്റെ കണ്ണുകൾ ആ പാദത്തിൽ അറിയാതെ ഉടക്കി.. ആ ഉടക്ക് അത്ര പെട്ടന്നൊന്നും അഴിച്ചെടുക്കാൻ പറ്റുന്നതായിരുന്നില്ല
പെട്ടന്നാണ് അവൻ അത് ശ്രദ്ധിച്ചത്..


~ തുടരും ~

Comments

  1. Atheena Mariyam AbdullahJuly 11, 2023 at 10:00 AM

    🎶 Raappalunkin thulli veena paayal puzhayil..
    Chaanjulanja Chandra bimbam thaane polinjoo..
    Naam thuzhanja neer kothumbin omal padiyil..
    Nee paranja then kathakal paade marannoo..🎶

    ReplyDelete
  2. Veendum thudangiyallo.. ❤️nirthandaa😁thudarnolu❤️🫣😘
    Waiting❤️😘😁

    ReplyDelete

Post a Comment

Popular posts from this blog

കല്ലറ

യാത്ര. the untold STORY

മോർച്ചറി